»   » ശ്രുതി ഹാസനെ പിന്തള്ളി നയന്‍താര വന്നു! ഇപ്പോള്‍ ഹന്‍സികയോ? ശരിക്കും ഈ ചിത്രത്തില്‍ നായികയുണ്ടോ?

ശ്രുതി ഹാസനെ പിന്തള്ളി നയന്‍താര വന്നു! ഇപ്പോള്‍ ഹന്‍സികയോ? ശരിക്കും ഈ ചിത്രത്തില്‍ നായികയുണ്ടോ?

Posted By: Teresa John
Subscribe to Filmibeat Malayalam

ഈ വര്‍ഷം ഇന്ത്യന്‍ സിനിമയ്ക്ക് നല്ല കാലമാണ്. ലോക നിലവാരത്തിലേക്ക് ഉയര്‍ന്ന സിനിമകളാണ് രാജ്യത്ത് അഭിമാനമായി മാറിയിരിക്കുന്നത്. അത്തരത്തില്‍ തമിഴില്‍ നിന്നും ഒരു ബ്രഹ്മാന്‍ഡ ചിത്രം വരികയാണ്. സംഘമിത്ര എന്ന് പേരിട്ടിരിക്കുന്ന സിനിമ സുന്ദര്‍ സിയാണ് സംവിധാനം ചെയ്യുന്നത്.

വിഷയം ഉന്നയിച്ചാൽ ചർച്ചയെന്ന് ഇന്നസെന്റ്! വിഷയം ഉന്നയിച്ചിട്ട് ചർച്ച ചെയ്തില്ലെന്ന് റിമ കല്ലിങ്കൽ!!!

ഗ്ലാമറസ് വേഷം കുഴപ്പമില്ലായിരുന്നു!പട്ടുസാരി ധരിച്ച് പാര്‍ട്ടിക്കെത്തിയ പ്രമുഖ നടിയുടെ അവസ്ഥ കാണാണോ?

സിനിമയിലെ നായികയെ സംബന്ധിച്ചാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പരക്കുന്നത്. ആദ്യം താരപുത്രി ശ്രുതി ഹാസനെയായിരുന്നു സിനിമയിലെ നായികയായി തിരഞ്ഞെടുത്തിരുന്നത്. സിനിമയ്ക്ക് വേണ്ടിയുള്ള മുന്നറിയിപ്പുകളെല്ലാം നടി നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ നടിയെ സിനിമയില്‍ നിന്നും പുറത്താക്കിയിരുന്നു. ശേഷം ഇപ്പോള്‍ ചിത്രത്തിലേക്ക് പുതിയൊരു നായികയെ ക്‌ണ്ടെത്തിയിരിക്കുകയാണ്.

സംഘമിത്ര

തമിഴില്‍ നിന്നും സംഘമിത്ര എന്ന പേരിലാണ് ബ്രഹ്മാന്‍ഡ ചിത്രം നിര്‍മ്മിക്കാന്‍ പോവുന്നത്. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയം രവിയും ആര്യയുമാണ് നായകന്മാരായി അഭിനയിക്കുന്നത്.

ചിത്രത്തിലേക്ക് ഹന്‍സിക

സംഘമിത്രയിലേക്ക് നായികയായി ഹന്‍സിക വരുന്നു എന്ന തരത്തിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഔദ്യോഗികമായി വാര്‍ത്ത പുറത്ത് വിട്ടിട്ടില്ല.

ശ്രുതിയുടെ പിന്മാറ്റം

സംഘമിത്രയില്‍ നായികയായി ശ്രുതി ഹാസനെ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ പെട്ടെന്ന് ഒരു ദിവസം നടിയെ സിനിമയില്‍ നിന്നും പുറത്താക്കി എന്ന തരത്തില്‍ വാര്‍ത്തകള്‍ വരികയായിരുന്നു.

കുതിര സവാരി പഠിച്ചത് വെറുതെയായി

സിനിമയ്ക്ക് വേണ്ടിയുള്ള മുന്നൊരുക്കമായി ശ്രുതി കുതിര സവാരി പഠിക്കാന്‍ തുടങ്ങിയിരുന്നു. ശ്രുതിയുടെ ചിത്രം വെച്ചു കൊണ്ടുള്ള പോസ്റ്ററും പുറത്തിറക്കിയിരുന്നു. അതിനിടയിലാണ് ശ്രുതി സിനിമയില്‍ നിന്നും മാറിയതായി വാര്‍ത്ത വന്നത്.

താന്‍ തന്നെ മാറിയതാണ്

ശ്രുതിയെ സിനിമയില്‍ നിന്നും പുറത്താക്കിയതാണെന്നായിരുന്നു വാര്‍ത്ത വന്നത്. എന്നാല്‍ താന്‍ ചില കാര്യങ്ങള്‍ കൊണ്ട് സിനിമയില്‍ നിന്നും മാറിയതാണെന്ന് ശ്രുതി തന്നെ പ്രതികരിച്ചിരുന്നു.

നയന്‍താര നായികയാവുന്നു

ശ്രുതിയുടെ പിന്മാറ്റത്തിന് ശേഷം സംഘമിത്രയില്‍ നായികയായി അഭിനയിക്കാന്‍ പോവുന്നത് നയന്‍താരയാണെന്നാണ് തമിഴ് മാധ്യമങ്ങളില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്തകളില്‍ പറഞ്ഞിരുന്നു.

ഔദ്യോഗികമായിരുന്നില്ല

നയന്‍താര സിനിമയിലേക്കെത്തുന്നു എന്ന കാര്യത്തില്‍ ഔദ്യോഗികമായ വിശദീകരണം ഒന്നും പുറത്ത് വന്നിരുന്നില്ല. അതിനാല്‍ തന്നെ നയന്‍സ് സിനിമയുടെ ഭാഗമാണെന്നുള്ള വാര്‍ത്തകള്‍ പിന്നീട് തലപൊക്കിയിരുന്നില്ല.

250 കോടി ബജറ്റ്

എ ഡി 8ാം നൂറ്റാണ്ടിലെ ചരിത്രത്തെ ഉള്‍പ്പെടുത്തിയാണ് സിനിമ തയ്യാറാക്കുന്നത്. 250 കോടി ചിലവിട്ടാണ് സംഘമിത്രയുടെ നിര്‍മാണമെന്നാണ് അണിയറയില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

English summary
Hansika to play Sangamithra?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam