»   » ഹന്‍സികയും മോഷണത്തിനിരയായി

ഹന്‍സികയും മോഷണത്തിനിരയായി

Posted By:
Subscribe to Filmibeat Malayalam
Hansika,
ഷൂട്ടിങ്ങിനിടെ തെന്നിന്ത്യന്‍ നടി ഹന്‍സികയുടെ സാധനങ്ങള്‍ മോഷണം പോയി. സ്വിറ്റ്‌സര്‍ലണ്ടില്‍ സേട്ടൈ എന്ന സിനിമയുടെ ഷൂട്ടിങ്ങില്‍ പങ്കെടുക്കവേയായിരുന്നു സംഭവം. ഡല്‍ഹി ബെല്ലിയുടെ തമിഴ് റീമേക്കായ സേട്ടൈയില്‍ ആര്യയാണ് നായകന്‍. ചിത്രത്തിലെ ഒരു ഗാനരംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് മോഷ്ടാക്കള്‍ പണിപറ്റിച്ചത്. നടിയുടെ കാറിന്റെ ഡോര്‍ കുത്തി തുറന്ന് മോഷ്ടാക്കള്‍ എ ഫോണും ഐ പാഡും അടിച്ചുമാറ്റി.

കുറച്ച് അമേരിക്കന്‍ ഡോളറും മേക്കപ്പ് കിറ്റും സ്വിസ് ഫ്രാങ്കും നഷ്ടമായതായി നടി പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയ ശേഷം നടി ഇന്ത്യയിലേയ്ക്ക് തിരിച്ചു.

വിദേശത്ത് വച്ച് നടിമാര്‍ മോഷണത്തിനിരയാവുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ ആഗസ്തില്‍ ഗ്രീസില്‍ അവധിക്കാലം ചെലവഴിച്ച് മടങ്ങുകയായിരുന്ന നടി സുസ്മിതാ സെന്നിന്റെ ബാഗേജ് മോഷ്ടാക്കള്‍ തട്ടിയെടുത്തിരുന്നു. സുസ്മിത ധരിച്ചിരുന്ന ജീന്‍സും ടീഷര്‍ട്ടും ഒഴികെ മറ്റെല്ലാം മോഷ്ടാക്കള്‍ കൈക്കലാക്കി.

ട്രോളിയും പിടിച്ചു കൊണ്ട് നടി പുറത്തിരിക്കുകയായിരുന്നു. അടുത്തിരുന്ന ആളോട് എന്തോ സംസാരിക്കാനായി തിരിഞ്ഞതായിരുന്നു. പിന്നീട് നോക്കിയപ്പോള്‍ ട്രോളി അപ്രത്യക്ഷമായിരിക്കുന്നു. എട്ട് പത്തോ സെക്കന്റുകളില്‍ മോഷ്ടാക്കള്‍ പദ്ധതി നടപ്പിലാക്കി കടന്നു കളഞ്ഞു. പാസ്‌പോര്‍ട്ട്, യു.എസിലേയും യു.കെയിലേയും പത്ത് വര്‍ഷം കാലാവധിയുള്ള വിസ എന്നിവയും വസ്ത്രങ്ങളുമാണ് സുസ്മിതയ്ക്ക് അന്ന് നഷ്ടമായത്.

English summary
The incident took place while she was shooting a song with Arya in Zurich for Kannan directed Delhi Belly remake in Tamil.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam