twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അജിത്തിന്‍റെ പിറന്നാള്‍ ആഘോഷമാക്കി ആരാധകര്‍! തലയാണ് താരം! ആശംസാപ്രവാഹമാണ്

    |

    തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമായ അജിത്തിന്‍റെ പിറന്നാളാണ് മെയ് 1ന്. കൊവിഡ് 19 പശ്ചാത്തലത്തില്‍ ആഘോഷങ്ങളെല്ലാം മാറ്റി വെക്കണമെന്ന അഭ്യര്‍ത്ഥനയുമായി നേരത്തെ താരമെത്തിയിരുന്നു. തല പറഞ്ഞതിനോട് സമ്മതമില്ലെങ്കിലും അത് തള്ളിയിരുന്നില്ല ആരാധകര്‍. കോമണ്‍ ഡിപിയുമായാണ് ഫാന്‍സ് അസോസിയേഷനുകള്‍ എത്തിയിട്ടുള്ളത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് അജിത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്.

    സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ് അജിത്ത്. സിനിമാലോകത്തുനിന്നും നിരവധി പേരാണ് ആശംസകള്‍ അറിയിച്ചിട്ടുള്ളത്. വാലിമൈ എന്ന ചിത്രത്തില്‍ അഭിനയിച്ച് വരികയായിരുന്നു അജിത്ത്. അതിനിടയിലാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ ചിത്രീകരണം നിര്‍ത്തിവെക്കുകയായിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് ബോണി കപൂറാണ്. അജിത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് വാലിമൈയുടെ പുതിയ അപ്‌ഡേഷന്‍ വരുമെന്നായിരുന്നു ആരാധകര്‍ കരുതിയത്. അതിനിടയിലാണ് ബോണി കപൂറിന്റെ ട്വീറ്റ് എത്തിയത്.

    പിആര്‍ വര്‍ക്കുകള്‍ വേണ്ട

    പിആര്‍ വര്‍ക്കുകള്‍ വേണ്ട

    കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള ശക്തമായ പോരാട്ടത്തിലാണ് എല്ലാവരും. ഈ സമയത്ത് വാലിമൈ സിനിമയുടെ യാതൊരുവിധ പ്രമോഷന്‍ പരിപാടികളും നടത്തുന്നില്ലെന്ന് വ്യക്തമാക്കിയാണ് ബോണി കപൂര്‍ എത്തിയത്. ഈ സന്ദര്‍ഭത്തില്‍ പിആര്‍ വര്‍ക്കുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പോലീസ് ഓഫീസാറായാണ് അജിത്ത് ചിത്രത്തില്‍ എത്തുന്നത്. പ്രേക്ഷകര്‍ കാത്തിരിക്കുന്ന തരത്തിലുള്ള സിനിമ തന്നെയായിരിക്കും ഇതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

    അഭിനയ ജീവിതം തുടങ്ങിയത്

    അഭിനയ ജീവിതം തുടങ്ങിയത്

    19ാമത്തെ വയസ്സിലായിരുന്നു അജിത്ത് സിനിമയില്‍ തുടക്കം കുറിച്ചത്. അമരാവതിയായിരുന്നു ആദ്യ സിനിമ. ഇതിന് പിന്നാലെയായി നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. ഈ സിനിമയില്‍ അജിത്തിനായി ശബ്ദം നല്‍കിയത് വിക്രമായിരുന്നു. ഈ ചിത്രത്തിന് ശേഷം നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്.

    യുവാക്കളുടെ ഹരമായി മാറി

    യുവാക്കളുടെ ഹരമായി മാറി

    തൊണ്ണുറുകളില്‍ യുവാക്കളുടെ ഹരമായി മാറുകയായിരുന്നു അജിത്ത്. റൊമാന്‍റിക് സിനിമകളിലും അദ്ദേഹം വേഷമിട്ടിരുന്നു. വാലി (1999) എന്ന ചിത്രത്തിന് അദ്ദേഹത്തിന് ആദ്യ ഫിലിംഫെയർ അവാർഡ് ലഭിച്ചു. ശേഷം മലയാളത്തിന്റെ മമ്മൂട്ടിക്കൊപ്പം'കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ' എന്ന ചിത്രത്തിലും അഭിനയിച്ചു . പിന്നീട് ദീന ,സിറ്റിസൻ ,വില്ലൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു .

    കാറോട്ടവും

    കാറോട്ടവും

    ഇടയ്ക്ക് കാറോട്ടത്തിലായിരുന്നു അജിത്തിന്‍റെ ശ്രദ്ധ. ഈ സമയത്ത് സിനിമകളുടെ എണ്ണം കുറയ്ക്കുകയായിരുന്നു അദ്ദേഹം. മുംബൈ, ചെന്നൈ, ഡെൽഹി എന്നയിടങ്ങളിൽ നടക്കുന്ന ഫോർമുല 3 ഗണത്തിലുള്ള കാറോട്ട മത്സരങ്ങളിൽ അജിത് പങ്കെടുക്കാറുമുണ്ട്. ഗജിനിയുള്‍പ്പടെയുള്ള ചിത്രങ്ങളിലെ അവസരമാണ് അദ്ദേഹം വേണ്ടെന്ന് വെച്ചത്. 2006 ല്‍ ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. 2007ലായിരുന്നു ബില്ല റിലീസ് ചെയ്തത്. കരിയറില്‍ 50ാമത്തെ ചിത്രമായാണ് മങ്കാത്ത പുറത്തിറങ്ങിയത്.

    ഫാന്‍സ് അസോസിയേഷനില്‍ താല്‍പര്യമില്ല

    ഫാന്‍സ് അസോസിയേഷനില്‍ താല്‍പര്യമില്ല

    തന്‍റെ പേരില്‍ ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നതിനോട് താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു താരം. ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിട്ടിരുന്നു അദ്ദേഹം. ദീനയെന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയായിരുന്നു അദ്ദേഹത്തിന് തലയെന്ന പേര് വീണത്. പിന്നീടങ്ങോട്ട് ആരാധകര്‍ക്ക് അജിത്തെന്നാല്‍ തലയാവുകയായിരുന്നു.

    തുടക്കത്തിലെ തിക്താനുഭവങ്ങള്‍

    തുടക്കത്തിലെ തിക്താനുഭവങ്ങള്‍

    സിനിമയിലെ തുടക്കകാലത്ത് പല താരങ്ങളും അജിത്തിനൊപ്പം അഭിനയിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. മുന്‍നിര താരമായി ഉയര്‍ന്നിട്ടില്ലാത്ത അജിത്തിനൊപ്പം അഭിനയിക്കില്ലെന്നായിരുന്നു അന്ന് ഐശ്വര്യ റായി തുറന്നടിച്ചത്. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കവെയായിരുന്നു താരം അങ്ങനെ പറഞ്ഞത്. ഇതോടെ അജിത്തിനെ ചിത്രത്തില്‍ നിന്നും മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മമ്മൂട്ടി അദ്ദേഹത്തിനായി ശക്തമായി വാദിച്ചതോടെ സംവിധായകനും സംഘവും ആ തീരുമാനം മാറ്റുകയായിരുന്നു. അങ്ങനെയാണ് കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനില്‍ തബുവിനെ അജിത്തിന്‍രെ ജോഡിയാക്കിയത്.

     പ്രശാന്തിനൊപ്പം

    പ്രശാന്തിനൊപ്പം

    നിറയെ പൂമാലകളുമായി നിന്നിരുന്ന പ്രശാന്തിനരികില്‍ മാറി നിന്നിരുന്ന അജിത്തിന്‍രെ ചിത്രം ഇടയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഒരുകാലത്ത് നായകനായി തിളങ്ങി നിന്നിരുന്ന താരമാണ് പ്രശാന്ത്. താരപുത്രനെന്ന ഇമേജുമായാണ് അദ്ദേഹം സിനിമയിലേക്കെത്തിയത്. നടന്‍ ത്യാഗരാജന്റെ മകനെന്ന നിലയില്‍ തുടക്കം മുതല്‍ത്തന്നെ മികച്ച പിന്തുണയായിരുന്നു ഈ താരപുത്രന് ലഭിച്ചത്. അരങ്ങേറ്റം മുതല്‍ത്തന്നെ തിളങ്ങിയ പ്രശാന്ത് അന്ന് അജിത്തിനേക്കാള്‍ വലിയ താരമായിരുന്നു. പില്‍ക്കാലത്ത് അജിത്ത് അതിനേക്കാളും വലിയ താരമായി മാറുകയായിരുന്നു.

    Read more about: ajith അജിത്
    English summary
    Happy Birthday Thala pic trending in social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X