»   » നയന്‍താരയെ കുറിച്ച് എല്ലാവരും പറയുന്നത് സത്യമാണ്, അനുഭവത്തില്‍ നിന്ന് ഹാരിഷ് പറയുന്നു, എന്ത് ?

നയന്‍താരയെ കുറിച്ച് എല്ലാവരും പറയുന്നത് സത്യമാണ്, അനുഭവത്തില്‍ നിന്ന് ഹാരിഷ് പറയുന്നു, എന്ത് ?

By: Rohini
Subscribe to Filmibeat Malayalam

അതെ, ഇതിന് മുന്‍പും പലരും ജോലിയോടുള്ള നയന്‍താരയുടെ ആത്മാര്‍ത്ഥതയെയും പ്രൊഫഷണലിസത്തെ കുറിച്ചും പറഞ്ഞിട്ടുണ്ട്. മലയാളത്തില്‍ സിദ്ദിഖ്, സത്യന്‍ അന്തിക്കാട് തുടങ്ങിയ സംവിധായകര്‍ക്കും മമ്മൂട്ടി, ദിലീപ് തുടങ്ങിയ നായകന്മാര്‍ക്കും നയന്‍താരയെ കുറിച്ച് വലിയ മതിപ്പാണ്.

നയന്‍താരയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല എന്ന് സംവിധായകന്‍, റോഡില്‍ കിടന്ന് ഉരുണ്ടതെന്തിന് ?

തമിഴിലെ ഒരു സിനിമയുടെ സെറ്റില്‍ നിന്ന് പോലും നയന്‍താരയെ കുറിച്ച് മോശമായ ഒരു അഭിപ്രായം വന്നിട്ടില്ല. മറിച്ച്, നയന്‍താര ജോലിയോട് കാണിയ്ക്കുന്ന ആത്മാര്‍ത്ഥത മറ്റ് നടിമാര്‍ കണ്ട് പഠിക്കണം എന്ന് പല സംവിധാകരും പ്രശംസിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടന്‍ ഹാരിഷ് ഉത്തമനും.

ഡോറയില്‍

ഡോറ എന്ന പുതിയ ചിത്രത്തില്‍ അഭിനയിച്ച അനുഭവത്തെ കുറിച്ച് പറയവെയാണ് ഹാരിഷ് ഉത്തമന്‍ നയന്‍താരയെ കുറിച്ച് വാചാലനായി. ഡോറയില്‍ ഒരു ഇന്‍വസ്റ്റിഗേറ്റീവ് ഉദ്യോഗസ്ഥനായിട്ടാണ് ഹാരിഷ് എത്തുന്നത്.

കൂടെ അഭിനയിക്കുമ്പോള്‍

വളരെ മികച്ചൊരു അഭിനേത്രിയാണ് നയന്‍താര. കൂടെ അഭിനയിക്കുന്നവരെ കംഫര്‍ട്ട് ലെവലില്‍ നിര്‍ത്താന്‍ അവര്‍ എപ്പോഴും ശ്രദ്ധിയ്ക്കും. ജോലിയോട് നൂറ് ശതമാനം ആത്മാര്‍ത്ഥ കാണിയ്ക്കുന്ന നടിയാണെന്നും ഹാരിഷ് അഭിപ്രായപ്പെടുന്നു.

സെറ്റില്‍ നയന്‍

തന്റെ ഭാഗം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ പല നടിമാരും കാരവാനില്‍ പോയിരിയ്ക്കും. എന്നാല്‍ നയന്‍ എത്ര മണിക്കൂര്‍ വേണമെങ്കിലും സെറ്റില്‍ തന്നെ നില്‍ക്കും. എല്ലാം നിരീക്ഷിയ്ക്കും. കാരവാനില്‍ പോയിരുന്ന് സമയം കളയുന്ന സ്വഭാവമില്ല.

കൃത്യനിഷ്ഠ

നയന്‍താരയുടെ കൃത്യ നിഷ്ഠയും കണ്ട് പഠിക്കേണ്ടതാണ്. പറഞ്ഞ സമയത്തിനും മുന്‍പേ തന്നെ മേക്കപ്പ് പൂര്‍ത്തിയാക്കി നയന്‍താര എത്തും. ഇത്രയും ആത്മസമര്‍പ്പണമുള്ള നടിയെ മുന്‍പെങ്ങും കണ്ടിട്ടില്ല എന്നാണ് ഹാരിഷ് പറയുന്നത്.

തനി ഒരുവനില്‍

നേരത്തെ മോഹന്‍രാജ് സംവിധാനം ചെയ്ത തനി ഒരുവന്‍ എന്ന ചിത്രത്തിലും ഹാരിഷ് നയന്‍താരയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ആ ചിത്രത്തില്‍ കോമ്പിനേഷന്‍ രംഗങ്ങള്‍ അധികം ഇല്ലായിരുന്നു. ഡോറയുടെ സെറ്റില്‍ വച്ചാണ് നയന്‍താരയെ അടുത്ത് പരിചയപ്പെട്ടത്.

English summary
Harish Uthaman is all praise for Nayanthara
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam