»   » രണ്ടു തവണ നോക്കി, പക്ഷെ നടന്നില്ല... ബ്രേക്കപ്പിനെ കുറിച്ച് ഐശ്വര്യ പറയുന്നതിങ്ങനെ

രണ്ടു തവണ നോക്കി, പക്ഷെ നടന്നില്ല... ബ്രേക്കപ്പിനെ കുറിച്ച് ഐശ്വര്യ പറയുന്നതിങ്ങനെ

Written By:
Subscribe to Filmibeat Malayalam

ദുൽഖറിന്റെ ജോമോന്റെ സുവിശേഷം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് ഐശ്വര്യ രാജേഷ്. എന്നാൽ ഇപ്പോൾ ഐശ്വര്യയെ മലയാള സിനിമയിൽ കാണാനെ കിട്ടാനില്ല. ഐശ്വര്യ ഇപ്പോൾ തമിഴിലെ തിരക്കേറിയ താരമായി മാറി കഴിഞ്ഞു. ഇപ്പോൾ ഐശ്വര്യയ്ക്ക്  കൈനിറയെ ചിത്രങ്ങളാണ്.

aiswarya

ഇവൻ അഡാറ് മൊതലാണ് കേട്ടോ! പുരികം ചുളിക്കാൻ മാത്രമല്ല അറിയാവുന്നത്; റോഷന്റെ പ്രകടനങ്ങൾ കാണാം..

പ്രണയദിനത്തിലാണ്  ഐശ്വര്യ തന്റെ പ്രണയത്തെ കുുറിച്ചു വെളിപ്പെടുത്തുകയാണ്. ഒരു തമിഴ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരം ആ കഥ തുറന്നു പറഞ്ഞത്.താര പദവി ലഭിക്കുന്നമ്പോൾ ഉപേക്ഷിച്ചു പോകുന്ന ഒരു കാമുകിയായിരുന്നില്ല ഐശ്വര്യ. ഇവിടെ താരത്തിനെയാണ് പറ്റിച്ചിട്ടു പോയത്. ഹാസ്യ രൂപേണേയാണ് ഐശ്വര്യ ബ്രേക്ക്അപ്പ് സ്റ്റോറി പങ്കുവെച്ചത്.‌

മോഹൻലാലിന്റേയും സുചിത്രയുടേയും പ്രണയ വിവാഹം! ബ്രോക്കറായത് തിക്കുറിശി, ലവ് സ്റ്റോറി ഇങ്ങനെ?

രണ്ട് തവണയും പ്ലോപ്പ്

ഒന്നല്ല തനിയ്ക്ക് രണ്ടു തവണയാണ് പ്രണയം പരാജയപ്പെട്ടത്. പ്ലസ് വൺ, ടൂ കാലാത്താണ് താൻ ആദ്യമായി പ്രണയിച്ചത്. എന്നാൽ ആയാൾ തന്നെ പറ്റിച്ചു കടന്നു കളയുകയായിരുന്നു. എന്നാൽ അതും കൊണ്ടും ആ ബന്ധം അവിടെ തീർന്നില്ല. സ്കൂളിൽ നിന്ന് നേരെ കോളേജിൽ എത്തിയപ്പേോൾ അയാളും അവിടെയുണ്ടായിരുന്നു. വീണ്ടും പ്രണയും പൂക്കുകയായിരുന്നു.

പിരിയാനുളള കാരണം

വീണ്ടും കോളേജിൽ വച്ച് ആരംഭിച്ച പ്രണയം കുറെ വർഷങ്ങൾ നീണ്ടു നിന്നിരുന്നു. എന്നാൽ പിന്നീടും തങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നതകൾ പ്രശ്നങ്ങൾ രൂക്ഷമാക്കി. അതുകൊണ്ട് തന്നെ തങ്ങളുടെ റിലേഷൻ കൂടുതൽ കാലം തുടർന്ന് പോയില്ല. എന്റെ ജോലിയെ കുറിച്ചും ഞാൻ വർക്ക് ചെയ്യുന്ന ഫീൽഡിനെ കുറിച്ചും നിങ്ങൾക്ക് വ്യക്തമായി അറിയമാല്ലോ. അപ്പോൾ ഒരു റിലേഷൻഷിപ്പിൽ ഉണ്ടാകുന്ന പ്രശ്നത്തെ കുറിച്ചും പറയേണ്ട കാര്യമില്ലോ. ഇതാണ് തങ്ങളുടെ പ്രണയ തകർച്ചയുടെയും കാരണം.

പിന്നെ പ്രണയിച്ചിട്ടില്ല

ആദ്യമായി സ്നേഹിച്ച ആളെ തന്നെ രണ്ടു തവണ പ്രണയിച്ചു. പിന്നെ ഒരു പ്രണയം തന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകില്ല എന്നല്ല. ഇനി പ്രണയിക്കുന്ന വ്യക്തി എന്റെ ജീവിതത്തിന്റെ അവസാനം വരെയുണ്ടായിരിക്കും. അതു എക്കാലവും നിലനിൽക്കുമെന്നും താരം പറഞ്ഞു.

ഇപ്പോൾ ദുഃഖിക്കുന്നുണ്ടാകും

ഇതാല്ലാതെ ഒരു പ്രണയമോ വേർപിരിയലെ തന്റെ ജീവിതത്തിൽ എടുത്തു പറയാൻ ഇല്ല. ആതേ സമയം തന്നെ ഇപ്പോൾ അയാൾക്ക് എന്നെ നഷ്ടപ്പെടുത്തിയതിൽ കുറ്റ ബോധം തോന്നുണ്ടാകുമെന്നും ഐശ്വര്യ പറഞ്ഞു. പ്രണയദിനത്തിലാണ് താരം തന്റെ ബ്രേക്ക് അപ്പ് കഥ പുറത്തു വിട്ടത്. എല്ലാവർക്കും ശുഭമായി അവസാനിക്കുന്ന കഥകളോടാണ് താൽപര്യം . എന്നാൽ ഐശ്വര്യ തന്റെ ബ്രേക്ക് അപ്പ് കഥ വളരെ കൂളായിട്ടാണ് പറഞ്ഞത്

English summary
he chaeated me and let says aiswarya rajesh

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam