twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദ്യം സംവിധായകനെതിരെ ഇപ്പോൾ നടനെതിരെ!! വിജയ്ക്കെതിരെ കേസ്.. രണ്ടു വർഷം തടവും വരെ ലഭിക്കാം...

    നടൻ വിജയ്ക്കെതിരെ ആരോഗ്യവകുപ്പ് കേസെടുത്തു

    By Suchithra Mohan
    |

    Recommended Video

    സർക്കാർ വീണ്ടും വിവാദങ്ങളിലേയ്ക്ക് | filmibeat Malayalam

    പ്രഖ്യാപനം മുതൽ സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഇളയ ദളപതിയുടെ സർക്കാർ. ചിത്രം തിയേറ്ററിൽ എത്തുന്നതിനു മുൻപ് തന്നെ വിവാദങ്ങൾ തലപൊക്കിയിരുന്നു. റിലീസിനെത്തിയതിനു പിന്നാലെ ചിത്രത്തിനെ തേടി വിവാദങ്ങളുടേയും വിമർശനങ്ങളുടേയും ഘോഷയാത്രയായിരുന്നു. ഈ അടുത്ത കാലത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് ഇത്രയധികം വിവാദങ്ങൾക്ക് ഇരയായ ചിത്രം ഒരു പക്ഷെ വിജയ് യുടെ സർക്കാരായിരിക്കും.

     ആദ്യം ശ്രീശാന്ത് ഇപ്പോൾ കരൺവീർ!! സല്‍മാൻ പക്ഷപാതപരമായി പെരുമാറുന്നു, ആഞ്ഞടിച്ച് സോഷ്യല്‍ മീഡിയ ആദ്യം ശ്രീശാന്ത് ഇപ്പോൾ കരൺവീർ!! സല്‍മാൻ പക്ഷപാതപരമായി പെരുമാറുന്നു, ആഞ്ഞടിച്ച് സോഷ്യല്‍ മീഡിയ

    ദീപാവലി റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ടീസറും ട്രെയിലറും റെക്കോഡുകൾ മറി കടന്ന് മുന്നേറിയപ്പോൾ തന്നെ ചിത്രം സൂപ്പർ ഹിറ്റാകുമെന്ന് ഉറപ്പായിരുന്നു. അത് തന്നെ സംഭവിക്കുകയും ചെയ്തു. ചിത്രം ജനങ്ങൾ ഇരു കൈകളും നീട്ടി സ്വീകരിച്ചു. അതോടു കൂടി ചിലരുടെ ഉറക്കം നഷ്ടപ്പെടുകയായിരുന്നു . സിനിമ പ്രദർശനത്തിനെത്തി ദിവസങ്ങൾ പിന്നിട്ടിട്ടും വിവാദങ്ങൾ അവസാനിക്കുന്നില്ല. ഇപ്പോഴിത പുതിയ വിവാദം തലപൊക്കിയിരിക്കുകയാണ്. വിജയ്ക്കെതിരെ ആരോഗ്യ വകുപ്പ് കേസെടുത്തിരിക്കുകയാണ്.

     അങ്ങനെ അങ്ങ് പോയാലോ!! ആർ ആർ ആറിന്റെ മെഗാ ലോഞ്ചിൽ പ്രഭാസ് റാണയോട് ചെയ്തത്... കാണൂ അങ്ങനെ അങ്ങ് പോയാലോ!! ആർ ആർ ആറിന്റെ മെഗാ ലോഞ്ചിൽ പ്രഭാസ് റാണയോട് ചെയ്തത്... കാണൂ

      വിജയ്ക്ക് വില്ലനായി ആരോഗ്യ വകുപ്പ്

    വിജയ്ക്ക് വില്ലനായി ആരോഗ്യ വകുപ്പ്

    വിജയ്ക്കെതിരെ ആരോഗ്യ വകുപ്പാണ് രംഗത്തെത്തിയിരിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പുകവലിയ്ക്കുന്ന താരത്തിന്റെ ചിത്രമാണ് കേസിനാധാരം. ഈ പോസ്റ്റർ പൊതുജന സ്ഥലത്ത് പ്രദർശിപ്പിച്ചതാണ് കേസ്. നടൻ വിജയ്, നിർമ്മാതാവ്, വിതരണക്കാർ, പോസ്റ്റർ പ്രദർശിപ്പിച്ച തിയേറ്ററുകൾ എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. പുകവലി നിയന്ത്രണ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

     പോസ്റ്ററിനെതിരെ നിരവധി പരാതി

    പോസ്റ്ററിനെതിരെ നിരവധി പരാതി

    സർക്കാർ പോസ്റ്ററിനെതിരെ നിരവധി പരാതി ജില്ല ആരോഗ്യവകുപ്പിന് ലഭിച്ച പശ്ചാത്തലത്തിലാണ് കേസെടുത്തിരിക്കുന്നത്. ഇതിനെ തുടർന്ന് ഡിഎംഒ ഡോ കെജെ റീന അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടർന്ന് തിയേറ്ററുകളെ കേന്ദ്രീകരിച്ച് നടത്തിയ പരിശേധനയിൽ പുകവലി പ്രചരിപ്പിക്കുന്ന തരത്തിലുള്ള നിരവധി പോസ്റ്ററുകൾ കണ്ടെത്തിയിരുന്നു. തുടർന്നാണ് താരത്തിനു മറ്റുള്ളവർക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്.

       പുകവലി  പ്രചരിപ്പിക്കുന്നു

    പുകവലി പ്രചരിപ്പിക്കുന്നു

    സർക്കാരിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വിജയ് പുകവലിയ്ക്കുന്നതാണ്. ഇത് ആരാധകർക്കിടയിൽ പുകവലി പ്രചോദനമാകുമെന്നുള്ള അഭിപ്രായങ്ങൾ ആദ്യം മുതൽ തന്നെ ഉയർന്നിരുന്നു. ഇതിനെതിരെ തമിഴ്നാട് ഭരണ-പ്രതിപക്ഷാംഗങ്ങൾ രംഗത്തെത്തിയിരുന്നു. റിലീസിനും മുൻപ് തന്നെ ഇത് സർക്കാരിന്റെ അണിയറ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുത്തിയതുമായിരുന്നു.

     രണ്ട് വർഷം തടവ്

    രണ്ട് വർഷം തടവ്

    രണ്ട് വർഷം തടവും ആയിരം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണിത്. 2003 ലെ കേന്ദ്രനിയമപ്രകാരം പുകവലി പിന്തുണക്കുന്ന പോസ്റ്ററുകളും മറ്റും പൊതുനിരത്തിൽ സ്ഥാപിക്കാൻ പാടില്ല. കൂടാതെ സിനിമ തിയേറ്ററുകളിലും മാറ്റു കർശന നിയന്ത്രണവും വരുത്തിയുണ്ട്. സിനിമയിൽ പുകലിയും മാദ്യവും ഉപയോഗിക്കുന്ന ബാഗം നിയന്ത്രണ വിധേയമായി കാണിക്കണം. പുകവലി പ്രോത്സാഹിപ്പിക്കുന്നതിനെതിരെ 2012 ൽ കർശന നിയമവും വന്നിട്ടുണ്ട്.

    English summary
    health department take leagal action about vijay
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X