»   » അതെ, ശ്യാമിലിയുണ്ടെന്ന് ധനുഷ്; അപ്പോള്‍ ലക്ഷ്മിയുടെ കാര്യമോ?

അതെ, ശ്യാമിലിയുണ്ടെന്ന് ധനുഷ്; അപ്പോള്‍ ലക്ഷ്മിയുടെ കാര്യമോ?

Posted By:
Subscribe to Filmibeat Malayalam

പ്രഭു സോളമന്റെ ചിത്രത്തിന് ശേഷം ധനുഷ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ചര്‍ച്ചകളാണ് ഇപ്പോള്‍ തമിഴകത്ത്. എതിര്‍ നീച്ചല്‍, കാക്കി സട്ടെ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദുരൈ സെന്തില്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികമാരെ കുറിച്ച് പല കിംവദികളും വന്നു.

വിദ്യാ ബാലനാണ് ചിത്രത്തിലെ നായികയെന്നാണ് ആദ്യം കേട്ടത്. എന്നാല്‍ പിന്നീടറിഞ്ഞു നായികയായിട്ടല്ല വില്ലത്തിയായിട്ടാണ് വിദ്യ എത്തുന്നത്. നായികയാകുന്നത് ലക്ഷ്മി മേനോനാണെന്ന്. പിന്നെയും തിരുത്തപ്പെട്ടു, ഡേറ്റിന്റെ പ്രശ്‌നം കാരണം വിദ്യ പിന്മാറിയെന്നും, പകരം ശ്യാമിലി (മലയാളികളും ബേബി ശ്യാമിലി)യാണ് ചിത്രത്തിലെ വില്ലത്തിയാകുന്നതെന്നും.

dhanush-shamili-lakshmi

കിവംദികള്‍ അങ്ങനെ പരക്കവെ തന്റെ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങല്‍ ട്വിറ്റര്‍ പേജിലൂടെ ധനുഷ് തന്നെ വ്യക്തമാക്കി. അതെ, ചിത്രത്തിലെ രണ്ട് നായികമാരില്‍ ഒരാള്‍ ശ്യാമലിയാണ്. ഞാന്‍ ആദ്യമായി ഇരട്ട വേഷത്തിലെത്തുന്ന ചിത്രമാണെന്നും ധനുഷ് ട്വീറ്റില്‍ പറയുന്നുണ്ട്.

അതേ സമയം ലക്ഷ്മി മേനോന്റെ കാര്യമൊന്നും പറഞ്ഞില്ല. ലക്ഷ്മിയല്ലേ ചിത്രത്തിലെ രണ്ടാമത്തെ നായികയെന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍ ലക്ഷ്മി തന്നെയാണെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് സിനിമയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. കൂടുതല്‍ അപ്‌ഡേഷന് വേണ്ടി കാത്തിരിക്കുന്നു.

English summary
A couple days back we had reported that Shamli who was a mostadmiredchildartist of the 1990s is likely to play Dhanush’s heroine in the film to be directed by Durai Senthilkumar .Now we have confirmation from the horse mouth regarding that and here is what the National award winning actor had to say about this in his social media page.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam