For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിക്കുമോന്ന് അറിയില്ലായിരുന്നു, അതോണ്ട് അവസരം മുതലാക്കി; ഭാര്യയെ കണ്ടുമുട്ടിയ കഥ പറഞ്ഞ് നടന്‍ മാധവന്‍

  |

  ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലാകെ നിറഞ്ഞ് നിന്ന ചോക്ലേറ്റ് ഹീറോ ആയിരുന്നു ആര്‍ മാധവന്‍. നുണക്കുഴിയോട് കൂടിയുള്ള അദ്ദേഹത്തിന്റെ ചിരി ഒത്തിരി പെണ്‍കുട്ടികളുടെ മനം കവര്‍ന്നു. എന്നാല്‍ നടന്‍ സരിത ബിര്‍ജിയെ വിവാഹം കഴിച്ചതോട് കൂടിയാണ് എല്ലാവരുടെയും പ്രതീക്ഷ അസ്തമിച്ചത്. മാധവന്റെ സിനിമാ ജീവിതത്തെ കുറിച്ചുള്ള ഏകദേശം കാര്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രണയവും വിവാഹവും തുടങ്ങി വ്യക്തിപരമായ കാര്യങ്ങള്‍ അധികം ചര്‍ച്ചയായിട്ടില്ല.

  സരിതയും മാധവനും തമ്മിലുള്ള പ്രണയകഥ പറയുകയാണെങ്കില്‍ ബോളിവുഡിലെ ഒരു സിനിമയുടെ കഥ പറയുന്നത് പോലെ ഉണ്ടാവുമെന്നാണ് ആരാധകര്‍ പറയാറുള്ളത്. ഡിഗ്രി വിദ്യാഭ്യാസത്തിന് ശേഷം മാധവന്‍ കമ്യൂണിക്കേഷന്‍ ആന്‍ഡ് പബ്ലിക് സ്പീക്കിങ് ക്ലാസുകള്‍ ഇന്ത്യയിലുടനീളം നടത്തിയിരുന്നു. അങ്ങനെ ഒരു വര്‍ക്ക്‌ഷോപ്പുമായി കോലാലപൂര്‍ എത്തിയപ്പോഴാണ് സരിതയെ ആദ്യം കാണുന്നത്. അവിടെ നിന്നുമാണ് ഇരുവരുടെയും പ്രണയകഥയ്ക്ക് തുടക്കം കുറിക്കുന്നത്. ഇക്കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

  സൈന്യത്തില്‍ ചേര്‍ന്ന് രാജ്യത്തെ സേവിക്കാന്‍ ആഗ്രഹിച്ചിരുന്ന ആളായിരുന്നു ആര്‍ മാധവന്‍. എന്നാല്‍ മകന്‍ മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കണമെന്ന് മാതാപിതാക്കള്‍ ആഗ്രഹിച്ചു. അങ്ങനെ മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഇലക്ട്രോണിക്‌സില്‍ ബിരുദം നേടിയ ശേഷമാണ് മാധവന്‍ ഇന്ത്യയിലുടനീളം ആശയവിനിമയ ക്ലാസുകള്‍ നടത്താന്‍ തുടങ്ങിയത്. അങ്ങനെ 1991 ല്‍ ഒരു ക്ലാസിന് വേണ്ടി പോയപ്പോഴായിരുന്നു സരിതയെ കണ്ടുമുട്ടുന്നത്. അന്ന് എയര്‍ ഹോസ്റ്റസ് ആവാന്‍ ആഗ്രഹിച്ചിരുന്ന സരിത മഹാരാഷ്ട്രയില്‍ വെച്ച് മാധവന്‍ നടത്തിയ വ്യക്തിത്വ വികസന ക്ലാസില്‍ പങ്കെടുത്തിരുന്നു.

  മാധവന്റെ ക്ലാസ് കഴിഞ്ഞതിന് ശേഷം നന്ദി സൂചകമായി അദ്ദേഹത്തെ കൂട്ടി സരിത ഒരു ഡിന്നര്‍ കഴിക്കാന്‍ പോയി. അവിടെ നിന്നാണ് എല്ലാത്തിനും തുടക്കം കുറിച്ചതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മുന്‍പ് മാധവന്‍ പറയുന്നത്. 'സരിത എന്റെ വിദ്യാര്‍ഥി ആയിരുന്നു. ഒരു ദിവസം നമുക്കൊന്നിച്ച് പുറത്ത് പോകാന്‍ പറ്റുമോ എന്ന് അവള്‍ എന്നോട് ചോദിച്ചു. ഇരുണ്ട നിറമുള്ള ഞാന്‍ അതൊരു അവസരമായി കരുതി. ഞാന്‍ എപ്പോഴെങ്കിലും വിവാഹം കഴിക്കുമോ എന്ന് അറിയില്ലായിരുന്നു. എങ്കിലും ആ അവസരം മുതലെടുത്ത് ഞാന്‍ അവളെ അങ്ങ് വിവാഹം കഴിച്ചു.

  എട്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ 1999 ലായിരുന്നു ആ വിവാഹം നടക്കുന്നത്. പരമ്പരാഗതമായ തമിഴ് രീതിയിലായിരുന്നു കല്യാണം. സിനിമയില്‍ അഭിനയിച്ച് തുടങ്ങിയെങ്കിലും മാധവന്‍ പേര് ഇന്‍ഡസ്ട്രിയില്‍ വലിയ ചര്‍ച്ചയാവുന്നതിന് മുന്‍പ് തന്നെ സരിതയുമായിട്ടുള്ള വിവാഹം കഴിഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് ആറ് വര്‍ഷത്തിന് ശേഷമായിരുന്നു താരദമ്പതിമാര്‍ക്ക് ഒരു കുഞ്ഞ് ജനിക്കുന്നത്. 2005 ലാണ് സരിത ഒരു മകന് ജന്മം കൊടുക്കുന്നത്. വേദാന്ത് എന്നാണ് മകന് പേരിട്ടത്. നീന്തലിനോട് താല്‍പര്യമുള്ള വേദാന്ത് നിരവധി അംഗീകാരങ്ങളൊക്കെ നേടി എടുത്തിട്ടുണ്ട്.

  പൃഥ്വിരാജിനെ കണ്ടതോടെ വല്ലാത്തൊരു അവസ്ഥയിലായി പോയി; പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്താണ്, സൗപര്‍ണിക പറയുന്നു

  Recommended Video

  ഡയമണ്ടെന്ന് പറഞ്ഞ് കല്ലുകൊടുത്ത് എംജി ശ്രീകുമാറിനെയും പറ്റിച്ചു | FilmiBeat Malayalam

  വിവാഹശേഷം സുന്ദരിമാരയ സ്ത്രീകളുടെ കൂടെ ഔട്ട് ഡോര്‍ ഷൂട്ടിന് പോകുമ്പോള്‍ ഒത്തിരി പ്രലോഭനങ്ങള്‍ ഉണ്ടാവുമെന്ന് വിവാഹശേഷം താന്‍ മനസിലാക്കി. അതുകൊണ്ട് തന്നെ പോകുന്നിടത്തെല്ലാം ഭാര്യ സരിതയെ ഒപ്പം കൂട്ടി. അങ്ങനെ പല നടിമാരെയും ഞാന്‍ പരിചയപ്പെടുമ്പോള്‍ ഭാര്യ സമീപത്ത് തന്നെ ഉണ്ടാവുമായിരുന്നു. പുറത്തേക്ക് പോയിട്ടുള്ള് ഷൂട്ടിങ്ങുകളില്‍ ഞാന്‍ ഒറ്റയ്ക്ക് ആയിരുന്നില്ല. ഞാന്‍ അഭിനയിക്കുന്ന ചില റൊമാന്റിക് രംഗങ്ങള്‍ കാണുമ്പോള്‍ അതിന് പിന്നില്‍ യഥാര്‍ഥ വികാരങ്ങളൊന്നും ഉണ്ടാവില്ലെന്ന വസ്തുത അവള്‍ക്ക് അറിയാനും സാധിച്ചിരുന്നതായി മാധവന്‍ പറയുന്നു.

  Read more about: madhavan മാധവൻ
  English summary
  Here's How R Madhavan And Sarita Birje Met Each Other And Their Love Flourished
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X