»   » ലണ്ടനില്‍ എ ആര്‍ റഹ്മാന്റെ സംഗീത പരിപാടിയില്‍ നിന്നും ആളുകള്‍ ഇറങ്ങി പോയതിന്റെ കാരണം ഇതായിരുന്നു!!!

ലണ്ടനില്‍ എ ആര്‍ റഹ്മാന്റെ സംഗീത പരിപാടിയില്‍ നിന്നും ആളുകള്‍ ഇറങ്ങി പോയതിന്റെ കാരണം ഇതായിരുന്നു!!!

Posted By: Teresa John
Subscribe to Filmibeat Malayalam

പോപ് സംഗീതത്തിന്റെ രാജകുമാരന്‍ ജസ്‌ററിന്‍ ബീബര്‍ അടുത്തിടെ ഇന്ത്യയില്‍ പരിപാടിക്കെത്തി നാണം കെട്ട് മടങ്ങി പോവേണ്ടി വന്നിരുന്നു. പരിപാടിക്കെത്തിയ പലരും പാതി വഴിയില്‍ തന്നെ ഇറങ്ങി പോവുകയായിരുന്നു. റെക്കോര്‍ഡ് ചെയ്ത് വെച്ച ഗാനവുമായി എത്തി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു എന്നായിരുന്നു ജസ്റ്റിന്റെ പേരില്‍ ഉയര്‍ന്ന ആരോപണം. എന്നാല്‍ ഇതേ അവസ്ഥ ഓസ്‌കാര്‍ ജോതാവ് എ ആര്‍ റഹ്മാനും വന്നിരിക്കുകയാണ്.

ആദ്യ രാത്രി വരെ സിനിമയുടെ സെറ്റിലായിരുന്നു!തന്റെ കുടുംബ ജീവിതത്തെ കുറിച്ച് ഷാരുഖ് ഖാന്‍!!!

എ ആര്‍ റഹ്മാന്റെ പാട്ടുകള്‍ എന്ന് പറഞ്ഞാല്‍ ലോകം ഒന്നടങ്കം കോരി തരിക്കും. എന്നാല്‍ കഴിഞ്ഞ ദിവസം ലണ്ടനില്‍ സംഘടിപ്പിച്ച റഹ്മാന്റെ സംഗീത പരിപാടിയ്ക്കിടെ എല്ലാവരും ഇറങ്ങി പോവുകയായിരുന്നു. സംഗീത ലോകത്ത് എത്തിയതിന്റെ 25-ാം വാര്‍ഷിക ആഘോഷത്തിന് വേണ്ടി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം നടന്നത്.

a-r-rahman

ഏഴ് വര്‍ഷത്തിന് ശേഷമായിരുന്നു റഹ്മാന്‍ ലണ്ടനില്‍ പരിപാടി അവതരിപ്പിക്കാനെത്തിയത്. എന്നാല്‍ പരിപാടിയില്‍ കൂടുതലായും താരം പാടിയത് തമിഴ് പാട്ടുകളായിരുന്നു. ഇതാണ് ഹിന്ദി പാട്ടുകള്‍ കേള്‍ക്കാനെത്തിയ ഒരു വിഭാഗം ആളുകള്‍ പരിപാടി ഉപേക്ഷിച്ച് പോയിരുന്നത്. താരത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചും ്അനുകൂലിച്ചും പലരും രംഗത്തെത്തിയിരുന്നു.

മീനാക്ഷി മഞ്ജുവിനൊപ്പം! മഞ്ജു വാര്യര്‍ വിദേശത്തേക്ക് പോയത് മകളെ കാണാനാണോ?

അതിനിടെ താരം വേര്‍തിരിവ് കാണിച്ചെന്ന് പറഞ്ഞ് ആരാധകര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ബോളിവുഡില്‍ ഒരുപാട് മനോഹരമായ പാട്ടുകള്‍ തയ്യാറാക്കിയ റഹ്മാന്‍ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. മാത്രമല്ല പരിപാടി കാണുന്നതിനായി മുടക്കിയ പണം തങ്ങള്‍ക്ക് തിരിച്ചു തരണമെന്നും ചിലര്‍ ആവശ്യം ഉന്നയിച്ചിരിക്കുകയാണ്.

English summary
Hindi fans displeased as A.R. Rahman performs more Tamil songs at a concert

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam