»   » ആ ചരിത്രം ആവര്‍ത്തിക്കുന്നു.. അലൈപായുതെയ്ക്ക് ശേഷം ഒകെ കണ്‍മണിയും

ആ ചരിത്രം ആവര്‍ത്തിക്കുന്നു.. അലൈപായുതെയ്ക്ക് ശേഷം ഒകെ കണ്‍മണിയും

Posted By:
Subscribe to Filmibeat Malayalam


മണിരത്‌നത്തിന്റെ ഒകെ കണ്‍മണി എന്ന ഒറ്റ ഹിറ്റ് ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ തമിഴകത്തിന്റെ പ്രിയനടനായി മാറിയത്. ചിത്രത്തിന് ശേഷം തമിഴില്‍ നിന്ന് ദുല്‍ഖറിനെ തേടി നിരവധി അവസരങ്ങളാണ് എത്തുന്നത്. മണിരത്‌നം ഒരുക്കുന്ന പുതിയ ചിത്രത്തിലും ദുല്‍ഖറിനെയാണ് നായകനാക്കാന്‍ കൂടുതല്‍ സാധ്യത എന്നും പറയുന്നുണ്ട്.

ദുല്‍ഖറിനൊപ്പം നിത്യന്‍ മേനോനാണ് ഒകെ കണ്‍മണിയില്‍ നായിക വേഷം അവതരിപ്പിച്ചത്. ഇപ്പോഴിതാ ഒകെ കണ്‍മണി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകായാണ്. മുമ്പ് മണിരത്‌നം സംവിധാനം ചെയ്ത അലൈപായുതെ എന്ന ചിത്രവും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിരുന്നു. തുടര്‍ന്ന് വായിക്കൂ..

ആ ചരിത്രം ആവര്‍ത്തിക്കുന്നു.. അലൈപായുതെയ്ക്ക് ശേഷം ഒകെ കണ്‍മണിയും

ആഷിക് 2 എന്ന ചിത്രത്തിലെ ഹിറ്റ് ജോഡികളായ ആദിത്യ റോയ് കപൂറും ശ്രദ്ധാ കപൂറുമാണ് ഹിന്ദി റീമേക്കിങില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആ ചരിത്രം ആവര്‍ത്തിക്കുന്നു.. അലൈപായുതെയ്ക്ക് ശേഷം ഒകെ കണ്‍മണിയും

മുമ്പ് 2000ത്തില്‍ പുറത്തിറങ്ങിയ അലൈപായുതെ എന്ന മണിരത്‌നം ചിത്രവും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിരുന്നു. സാത്തിയായിരുന്നു അലൈപായുതെ ഹിന്ദി റീമേക്കിങ്.

ആ ചരിത്രം ആവര്‍ത്തിക്കുന്നു.. അലൈപായുതെയ്ക്ക് ശേഷം ഒകെ കണ്‍മണിയും

ഷാദ് അലിയാണ് ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത്. നേരത്തെ അലൈപായുതെ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തതും ഷാദ് അലി തന്നെയായിരുന്നു.

ആ ചരിത്രം ആവര്‍ത്തിക്കുന്നു.. അലൈപായുതെയ്ക്ക് ശേഷം ഒകെ കണ്‍മണിയും

മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസിന്റെ ബാനറിലാണ് ചിത്രത്തിന്റെ റീമേക്കിങ് നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷമാണ് റീമേക്കിങ് ചിത്രീകരണം ആരംഭിക്കുന്നത്.

English summary
Mani Ratnam’s super-fresh urban love story Oh Kadhal Kanmani which released earlier this year, met with a positive response both critically and financially.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam