»   » ധനുഷ് ചിത്രം 'തൊഡാരി ' പ്രീ-പ്രൊഡക്ഷന്‍ വര്‍ക്ക് മുതല്‍ ചിത്രീകരണം വരെ ചില രഹസ്യങ്ങള്‍

ധനുഷ് ചിത്രം 'തൊഡാരി ' പ്രീ-പ്രൊഡക്ഷന്‍ വര്‍ക്ക് മുതല്‍ ചിത്രീകരണം വരെ ചില രഹസ്യങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

ധനുഷിനെയും കീര്‍ത്തി സുരേഷിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തൊഡാരി. റെയില്‍ എന്നായിരുന്നു ചിത്രത്തിന്റെ പേര് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പേരില്‍ മാറ്റം വരുത്തിയത് അടുത്തിടെയാണ്. ' തൊഡാരി ' എന്നാല്‍ തമിഴില്‍ ട്രെയിന്‍ എന്ന് അര്‍ത്ഥം.

പൂര്‍ണമായും ട്രെയിനിലാണ് തൊഡാരി ചിത്രീകരിച്ചത്. ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമ പൂര്‍ണമായും ട്രെയിനില്‍ ചിത്രീകരിക്കുന്നത്. അതിന് കാരണമുണ്ടെന്ന് സംവിധായകന്‍ പ്രഭു സോളമന്‍ പറയുന്നു. സമൂഹത്തിലെ എല്ലാ തട്ടിലുള്ള ജനങ്ങളും ട്രെയിനില്‍ സഞ്ചരിക്കാറുണ്ട്. അതിനാലാണ് ട്രെയിന്‍ പശ്ചാത്തലമാക്കി പുതിയ ചിത്രം ഒരുക്കാന്‍ തന്നെ പ്രേരിപ്പിച്ചത്. തുടര്‍ന്ന് വായിക്കൂ.. തൊഡാരിയുടെ ചിത്രീകരണത്തിലെ രഹസ്യങ്ങള്‍..

ധനുഷ് ചിത്രം 'തൊഡാരി ' പ്രീ-പ്രൊഡക്ഷന്‍ വര്‍ക്ക് മുതല്‍ ചിത്രീകരണം വരെ ചില രഹസ്യങ്ങള്‍

അസാധരണ പ്രമേയങ്ങള്‍, തിരഞ്ഞെടുക്കുന്ന ലൊക്കേഷൻ എന്നിവ പ്രഭു സോളമന്‍ ചിത്രങ്ങളുടെ പ്രത്യേകതകളാണ്. കുംകി, മൈന തുടങ്ങിയ ചിത്രങ്ങളിലെല്ലാം എടുത്തു നോക്കിയാല്‍ ആ പ്രത്യേകത കാണാം.

ധനുഷ് ചിത്രം 'തൊഡാരി ' പ്രീ-പ്രൊഡക്ഷന്‍ വര്‍ക്ക് മുതല്‍ ചിത്രീകരണം വരെ ചില രഹസ്യങ്ങള്‍

ധനുഷിനെയും കീര്‍ത്തി സുരേഷിനെയും കേന്ദ്ര കഥാപാത്രമാക്കി പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തൊഡാരി. ഡല്‍ഹി- ചെന്നൈ ട്രെയിനില്‍ സംഭവിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പാന്‍ഡ്രി വര്‍ക്കറുടെ വേഷമാണ് ചിത്രത്തില്‍ ധനുഷ് അവതരിപ്പിക്കുന്നത്. ഒരു കൊമേഷ്യല്‍ ആക്ഷന്‍ റൊമാന്‍സ് ചിത്രമാണെന്ന് പ്രഭു സോളമന്‍ പറയുന്നു.

ധനുഷ് ചിത്രം 'തൊഡാരി ' പ്രീ-പ്രൊഡക്ഷന്‍ വര്‍ക്ക് മുതല്‍ ചിത്രീകരണം വരെ ചില രഹസ്യങ്ങള്‍

സമൂഹത്തിലെ എല്ലാ തട്ടിലുള്ള ആളുകളും ട്രെയിനില്‍ സഞ്ചരിക്കാറുണ്ട്. തന്റെ പുതിയ ചിത്രം ട്രെയിന്‍ പശ്ചാത്തലമാക്കി ഒരുക്കിയതിന് പിന്നിലെ കാരണവും അതുതന്നെ. സംവിധായകന്‍ പ്രഭു സോളമന്‍ പറയുന്നു. 1992ല്‍ ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ യാത്രയിലാണ് തനിക്ക് ഇത്തരമൊരു വിഷയം മനസിലേക്ക് കടന്നു വരുന്നതെന്നും പ്രഭു സോളമന്‍ പറയുന്നു.

ധനുഷ് ചിത്രം 'തൊഡാരി ' പ്രീ-പ്രൊഡക്ഷന്‍ വര്‍ക്ക് മുതല്‍ ചിത്രീകരണം വരെ ചില രഹസ്യങ്ങള്‍

110 ദിവസങ്ങള്‍ക്കൊണ്ടാണ് ചിത്രം ട്രെയിനില്‍ ചിത്രീകരിച്ചത്.

ധനുഷ് ചിത്രം 'തൊഡാരി ' പ്രീ-പ്രൊഡക്ഷന്‍ വര്‍ക്ക് മുതല്‍ ചിത്രീകരണം വരെ ചില രഹസ്യങ്ങള്‍

ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഏറെ കഷ്ടപ്പെട്ടാണ് നായകന്‍ ധനുഷ് ചെയ്തിരിക്കുന്നത്. ചില സീനുകള്‍ക്ക് വേണ്ടി ഒാടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ചാടി കയറുന്ന രംഗങ്ങളുമുണ്ട്. വളരെ സാഹസികമായി ഡ്യൂപില്ലാതെയാണ് ഈ രംഗങ്ങളെല്ലാം ധനുഷ് അഭിനയിച്ചതെന്ന് സംവിധായകന്‍ പറയുന്നു.

ധനുഷ് ചിത്രം 'തൊഡാരി ' പ്രീ-പ്രൊഡക്ഷന്‍ വര്‍ക്ക് മുതല്‍ ചിത്രീകരണം വരെ ചില രഹസ്യങ്ങള്‍

ധനുഷ് ആത്മവിശ്വാസത്തോടെയാണ് ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിച്ചത്. ട്രെയിനില്‍ നിന്ന് ചാടി ധനുഷ് ഹെലികോപ്റ്ററിലേക്ക് കയറുന്ന രംഗവും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

English summary
How Dhanush Filmed Thodari. It Was 'Life Threatening'.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam