»   » കാമുകി നയന്‍താരയെ മാറ്റി, കീര്‍ത്തിയെ സൂര്യയുടെ നായികയാക്കാന്‍ കാരണം; വിഘ്‌നേശ് തുറന്ന് പറയുന്നു

കാമുകി നയന്‍താരയെ മാറ്റി, കീര്‍ത്തിയെ സൂര്യയുടെ നായികയാക്കാന്‍ കാരണം; വിഘ്‌നേശ് തുറന്ന് പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

പോടാ പാടി, നാനും റൗഡി താന്‍ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം തന്റെ മൂന്നാമത്തെ സിനിമയുടെ തിരക്കിലാണ് യുവതാരം വിഘ്‌നേശ് ശിവ. സൂര്യയും കീര്‍ത്തി സുരേഷും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ പേര് താനാ സേര്‍ത കൂട്ടം എന്നാണ്.

നേരത്തെ നയന്‍താരയാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തുന്നത് എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് പെട്ടന്നാണ് കീര്‍ത്തിയുടെ പേര് പറഞ്ഞ് കേട്ടത്. എന്ത് കൊണ്ട് നയന്‍താരയെ ചിത്രത്തില്‍ നിന്ന് മാറ്റി എന്ന ചോദ്യത്തോട് വിഘ്‌നേശ് ശിവ ആദ്യമായി പ്രതികരിയ്ക്കുന്നു.

nayanthara-keerthi-suresh

നയന്‍താരയെ ഒരിക്കലും ഈ ചിത്രത്തിലെ നായികയായി പരിഗണിച്ചിട്ടില്ല എന്ന് സംവിധായകന്‍ വ്യക്തമാക്കി. സൂര്യയുടെ നായികയായി താനാ സേര്‍ത കൂട്ടത്തില്‍ നയന്‍താരയെ പരിഗണിച്ചിരുന്നു എന്നത് തീര്‍ത്തും അടിസ്ഥാന രഹിതമായ വാര്‍ത്തയാണ് എന്നാണ് വിഘ്‌നേശ് പറയുന്നത്.

ഒരു ഇടത്തരം പെണ്‍കുട്ടിയെ ആണ് ചിത്രത്തിലെ നായികയായി വേണ്ടിയിരുന്നത്. സൂര്യയുടെ നായികയായി മുന്‍പ് അഭിനയിക്കാത്ത ഒരു 'ഫ്രഷ് ഫേസ്' ആയിരിക്കണം എന്ന നിര്‍ബന്ധവുമുണ്ടായിരുന്നു. അങ്ങനെയാണ് കീര്‍ത്തിയെ സമീപിച്ചത് - വിഘ്‌നേശ് പറഞ്ഞു.

English summary
How Keerthy bagged the heroine role in 'Thaana Serndha Kootam'?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam