»   » മമ്മൂട്ടിയുടെ നായിക രജനികാന്തിന്റെ നായികയാകുന്നില്ല.. പക്ഷെ... ?

മമ്മൂട്ടിയുടെ നായിക രജനികാന്തിന്റെ നായികയാകുന്നില്ല.. പക്ഷെ... ?

Posted By: Rohini
Subscribe to Filmibeat Malayalam

ബോളിവുഡ് താരം ഹുമ ഖുറേഷിയെ മലയാളികള്‍ക്ക് പരിചയം മമ്മൂട്ടിയുടെ നായിക എന്ന നിലയിലാണ്. വൈറ്റ് എന്ന ചിത്രത്തിലൂടെയാണ് മെഗാസ്റ്റാറിന്റെ നായികയായി ഹുമ മലയാളത്തിലെത്തിയത്. ഹുമ ഖുറേഷിയുടെ ആദ്യ സൗത്ത് ഇന്ത്യന്‍ ചിത്രമെന്ന പ്രത്യേകതയും വൈറ്റിനുണ്ട്.

മമ്മൂട്ടിയുടെ നായിക സല്‍മാന്‍ ഖാന്റെ കുടുംബം തകര്‍ക്കുന്നു, സല്‍മാന്‍ എന്തിനാണ് ഈ ദേഷ്യം

വൈറ്റിന് ശേഷം സ്റ്റൈല്‍ മന്നന്റെ നായികയായ ഹുമ തമിഴ് സിനിമയിലേക്ക് അരങ്ങേറുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ രജനികാന്തിന്റെ നായികയായിട്ടല്ല ഹുമ തമിഴിലെത്തുന്നത് എന്ന് സ്ഥിരീകരണം.

പുറത്ത് വന്ന വാര്‍ത്തകള്‍

കബാലി എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത്ത് രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന കാല എന്ന ചിത്രത്തില്‍ ഹുമ ഖുറേഷി സ്റ്റൈല്‍ മന്നന് നായികയാകുന്നു എന്നായിരുന്നു നേരത്തെ പുറത്ത് വന്ന വാര്‍ത്തകള്‍.

നായികയല്ല!!

എന്നാല്‍ ഹുമ ഖുറേഷി ചിത്രത്തില്‍ രജനികാന്തിന്റെ നായികയായിട്ടല്ല അഭിനയിക്കുന്നത് എന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. അതേ സമയം ശക്തമായ കഥാപാത്രത്തെ ഹുമ ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നുണ്ട്. സറീന എന്നാണ് കഥാപാത്രത്തിന്റെ പേര്.

ആരാണ് നായിക

അപ്പോള്‍ ആരാണ് നായിക...? ഈശ്വരി റാവുവാണ് ചിത്രത്തില്‍ രജനികാന്തിന്റെ ജോഡിയായി എത്തുന്നത്. 1990 മുതല്‍ ഇന്റസ്ട്രിയില്‍ ഉണ്ടായിട്ടും ഇപ്പോഴാണ് ഈശ്വരിയ്ക്ക് ഒരു രജനികാന്ത് ചിത്രം കിട്ടിയത്. അതും നായികയായിട്ട്.

കാലി എന്ന ചിത്രം

ചേരിയില്‍ നിന്ന് വരുന്ന അധോലോക നായകനായിട്ടാണ് രജനികാന്ത് ചിത്രത്തിലെത്തുന്നത്. വണ്ടര്‍ ബാര്‍ ഫിലിംസിന്റെ ബാനറില്‍ മരുമകന്‍ ധനുഷാണ് ചിത്രം നിര്‍മിയ്ക്കുന്നത്. അഞ്ജലി പട്ടീല്‍, പങ്കജ് തിരുപ്പതി, സമുദ്രക്കനി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

English summary
Huma Qureshi not paired with Rajinikanth in 'Kaala'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam