»   » പാര്‍വതിയെ ഒതുക്കാന്‍ നോക്കേണ്ട

പാര്‍വതിയെ ഒതുക്കാന്‍ നോക്കേണ്ട

Posted By:
Subscribe to Filmibeat Malayalam

ബില്ല 2 ബോക്‌സ്ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാത്തത് തന്റെ കുറ്റമല്ലെന്ന് മിസ് ഇന്ത്യാ വേള്‍ഡ് പാര്‍വ്വതി ഓമനക്കുട്ടന്‍ പറയുന്നു. ഒരു ചിത്രം പരാജയപ്പെടുമ്പോഴേയ്ക്കും നായിക നിര്‍ഭാഗ്യവതിയാണെന്ന് പറഞ്ഞു നടക്കുന്നവരോട് പാര്‍വതിയ്ക്ക് ഒന്നേ പറയാനുള്ളൂ-സ്വാഗതം പക്ഷേ ഇപ്പോഴല്ല എനിക്ക് ധാരാളം അവസരങ്ങള്‍ ലഭിച്ചതിന് ശേഷം മാത്രം.

തന്നെ നിര്‍ഭാഗ്യവതിയായ നായികമാരുടെ ഗണത്തില്‍ പെടുത്തുന്നവര്‍ ഒന്നറിയണം ഇത്ര കണ്ട് വിമര്‍ശിക്കാന്‍ താന്‍ അധികം സിനിമയൊന്നും ചെയ്തിട്ടില്ല. ബില്ല 2 തന്റെ തമിഴിലെ ആദ്യ ചിത്രമാണ്. ബോളിവുഡിലെ ആദ്യ ചിത്രമായ യുണൈറ്റഡ് സിക്‌സ് അത്ര പരാജയമായിരുന്നില്ല. ഒരാളുടെ കഴിവിനെ സംബന്ധിച്ച് മുഖ പരിചയം പോലുമില്ലാത്ത ചിലര്‍ വിധിയെഴുതുന്നത് അംഗീകരിക്കാനനാവില്ല.

താന്‍ എവിടെ ചെന്നാലും ബില്ലയിലെ ജാസ്മിന്‍ എന്ന കഥാപാത്രത്തെ കുറിച്ച് ആളുകള്‍ ചോദിക്കാറുണ്ട്. ചിലര്‍ നടത്തുന്ന വിമര്‍ശനങ്ങളെ പേടിച്ച് തമിഴകം വിടാനൊന്നും നടി ഒരുക്കമല്ല. തമിഴില്‍ കൂടുതല്‍ സജീവമാകാന്‍ തന്നെയാണ് തീരുമാനം. ഇതിനായി തമിഴ് പഠിക്കാനും പാര്‍വതി തീരുമാനിച്ചിട്ടുണ്ടത്രേ.

ഉമാമഹേശ്വരം ആണ് പാര്‍വതിയുടെ അടുത്ത ചിത്രം. കഥാപാത്രങ്ങള്‍ ലഭിക്കാനായി ആരേയും അങ്ങോട്ട് പോയി കാണില്ലെന്ന് പറയുന്ന പാര്‍വതി തനിക്കിണങ്ങുന്ന കഥാപാത്രങ്ങള്‍ തന്നെ തേടി ഇങ്ങോട്ടു വരുമെന്ന വിശ്വാസക്കാരിയാണ്.

English summary
Her film Billa 2 opened with a bang and has been running well in theatres across the state. Parvathy’s performance in particular received rave reviews from urban audiences

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam