»   » അത്ര വലിയ നടിയൊന്നുമല്ല, ഇത്ര അഹങ്കാരം വേണ്ട എന്ന് പറഞ്ഞ ഭാഗ്യരാജിന് ഇനിയയുടെ മറുപടി

അത്ര വലിയ നടിയൊന്നുമല്ല, ഇത്ര അഹങ്കാരം വേണ്ട എന്ന് പറഞ്ഞ ഭാഗ്യരാജിന് ഇനിയയുടെ മറുപടി

By: Rohini
Subscribe to Filmibeat Malayalam

സതൂര അടി 3500 എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ മുതിര്‍ന്ന നടനും സംവിധായകനുമായ ഭാഗ്യരാജ് നടി ഇനിയയെ അല്പം ക്രൂരമായി വിമര്‍ശിച്ചത് വാര്‍ത്തയായിരുന്നു. നടിയെ അഹങ്കാരി എന്ന് വരെ വിളിച്ചു കൊണ്ടാണ് ഭാഗ്യരാജ് വിമര്‍ശിച്ചത്.

എല്ലാത്തിനും അനുവദിച്ച ശേഷം എന്നെ അത് ചെയ്തു ഇത് ചെയ്തു എന്ന് പറഞ്ഞിട്ട് കാര്യമില്ല; ഇനിയ

ഓഡിയോ ലോഞ്ച് ചടങ്ങില്‍ ഇനിയ പങ്കെടുത്തില്ല എന്നതായിരുന്നു കാരണം. ആ സംഭവത്തില്‍ തനിക്കൊട്ടും വേദനയില്ല എന്ന് ഇനിയ പറയുന്നു. മറിച്ച് നന്ദിയുണ്ട് എന്ന് നടി പറഞ്ഞു. ഇനിയയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം..

ഭാഗ്യരാജ് പറഞ്ഞത്

സ്വന്തം സിനിമ പ്രമോഷന് പങ്കെടുക്കുക എന്നത് ആര്‍ട്ടിസ്റ്റിന്റെ കടമയാണ്. പങ്കെടുക്കാതിരിക്കുന്നത് അഹങ്കാരമാണ്. ഇനിയെ പോലൊരു നടിയെ ഇനി വിളിക്കുമ്പോള്‍ നിര്‍മാതാക്കള്‍ രണ്ട് വട്ടം ആലോചിക്കണം. ഇനിയ അത്ര വലിയ താരമൊന്നുമല്ല എന്നത് ഓര്‍ത്താല്‍ കൊള്ളാം എന്നും ഭാഗ്യ രാജ് പറഞ്ഞിരുന്നു.

അദ്ദേഹത്തോട് ദേഷ്യമില്ല..

ഭാഗ്യരാജ് സര്‍ അങ്ങനെ പറഞ്ഞതില്‍ തനിക്കൊട്ടും വിഷമമില്ല എന്ന് ഇനിയ പറയുന്നു. ചടങ്ങിലെ മുഖ്യാതിഥിയായിട്ടാണ് ഭാഗ്യരാജ് സര്‍ വന്നത്. സംഘാടകര്‍ എന്താണോ പറഞ്ഞത് അത് മാത്രമേ അദ്ദേഹത്തിനറിയൂ. ഭാഗ്യരാജ് സാര്‍ ഒരു സീനിയറാണ്. എനിക്കദ്ദേഹത്തോട് ആരാധനയും ബഹുമാനവുമുണ്ട്.

പറഞ്ഞതിന് നന്ദി

എന്തായാലും ഈ സംഭവത്തിന് നന്ദി. എന്നെ ഒട്ടും ഉത്തരവാദിത്വമില്ലാത്ത അഹങ്കാരിയായി ചിത്രീകരിച്ചതിന്. ഒരാളെ കുറിച്ചും അതിന്റെ സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത് എന്ന ഒരു അപേക്ഷയുണ്ട് എന്ന് ഇനിയ പറഞ്ഞു.

വരാത്തതിന് കാരണം

ആരോഗ്യപരമായ പ്രശ്‌നങ്ങളുള്ളതിനാലാണ് ഓഡിയോ ലോഞ്ചിന് പങ്കെടുക്കാതിരുന്നത്. കാല് ഉളുക്കി വിശ്രമത്തിലാണ് ഞാന്‍. പത്ത് ദിവസം വിശ്രമിക്കാനാണ് ഡോക്ടറുടെ നിര്‍ദ്ദേശം. ഇപ്പോഴും നടക്കുമ്പോള്‍ പ്രയാസമുണ്ട്. കൂടാതെ ഭക്ഷ്യവിഷബാധയും ഉണ്ടായിരുന്നു. അടയാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ആ ദിവസങ്ങളില്‍ ഞാന്‍.

ക്ഷണം ലഭിച്ചില്ല

മാത്രമല്ല എനിക്ക് ഓഡിയോ ലോഞ്ചിന് ക്ഷണം ലഭിച്ചിട്ടില്ല. സാധാരണ ഓഡിയോ ലോഞ്ചിന് ആര്‍ട്ടിസ്റ്റുകള്‍ക്ക് പ്രത്യേക ക്ഷണം ലഭിക്കാറുണ്ട്. എന്നാല്‍ സത്തൂര അടി 3500 ന്റെ അണിയറപ്രവര്‍ത്തകരില്‍ നിന്ന് എനിക്ക് അങ്ങനെ ഒരു ക്ഷണം ലഭിച്ചിട്ടില്ല. പകരം വാട്‌സാപ്പില്‍ ഒരു മെസേജാണ് ലഭിച്ചത്. അതിന് മറുപടിയായി ഞാനെന്റെ കാലിന്റെ അവസ്ഥ ചിത്രമെടുത്ത് അയച്ചു കൊടുത്തു.

സതൂര അടി 3500

ഇനിയ നായികയായി എത്തുന്ന ഹൊറര്‍ ത്രില്ലര്‍ സിനിമയാണ് സതൂറ അടി 3500. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ പ്രേതമായിട്ടാണ് ഇനിയ അഭിനയിക്കുന്നത്. ചിത്രത്തില്‍ ഇനിയയെ കൂടാതെ നിഖില്‍ മോഹന്‍, റഹ്മാന്‍, പ്രതാപ് പോത്തന്‍, എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇനിയ തിരക്കില്‍

മലയാളത്തിലും തമിഴിലും ഇപ്പോഴാണ് ഇനിയയ്ക്ക് അവസരങ്ങള്‍ ലഭിയ്ക്കുന്നത്. പൊട്ട് എന്ന തമിഴ് ചിത്രത്തിലാണ് നിലവില്‍ താരം അഭിനയിക്കുന്നത്. അപ്പ എന്ന ചിത്രത്തിന്റെ മലയാളം റീമേക്കായ ആകാശ മിഠായിയുടെ ഷൂട്ടിങ് നടി പൂര്‍ത്തിയാക്കി.

English summary
I am not upset with Bhagyaraj sir, says Ineya
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam