»   » ഒരു നടന്‍ എന്ന നിലയില്‍ ഞാന്‍ പരാജയമാണ്; അഭിനയം നിര്‍ത്തുന്നു എന്ന് കാര്‍ത്തിക്

ഒരു നടന്‍ എന്ന നിലയില്‍ ഞാന്‍ പരാജയമാണ്; അഭിനയം നിര്‍ത്തുന്നു എന്ന് കാര്‍ത്തിക്

Posted By: Rohini
Subscribe to Filmibeat Malayalam

അഭിനയം നിര്‍ത്തുന്നു എന്ന് തമിഴ് നടന്‍ കാര്‍ത്തിക് കുമാര്‍. അലൈപായുതേ, യാരടി നീ മോഹിനി, പസങ്ക് 2 തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച കാര്‍ത്തിക്കാണ് താന്‍ അഭിനയം നിര്‍ത്തുകയാണ് എന്ന് ട്വിറ്ററിലൂടെ അറിയിച്ചത്.

സൂപ്പര്‍ താരങ്ങളുടെ താടി മുതല്‍ നായികമാരുടെ വിവാഹ മോചനം വരെ; മലയാള സിനിമയില്‍ ഇപ്പോള്‍ ട്രെന്റ്...

ഒരു നടന്‍ എന്ന നിലയില്‍ താനൊരു പരാജയമായിരുന്നു എന്ന് കാര്‍ത്തി പറയുന്നു. ചെയ്തുകൊണ്ടിരിയ്ക്കുന്ന സിനിമ പൂര്‍ത്തിയാക്കിയാല്‍ അഭിനയം നിര്‍ത്തുകയാണെന്നാണ് കാര്‍ത്തി പ്രഖ്യാപിച്ചിരിയ്ക്കുന്നത്.

നിര്‍ത്തുന്നു

പത്തൊന്‍പത് ഫീച്ചര്‍ സിനിമകളില്‍ ഞാന്‍ അഭിനയിച്ചു. ഇനി നടന്‍ എന്ന നിലയില്‍ സിനിമയില്‍ തുടരാന്‍ കഴിയില്ല. അതുകൊണ്ട് നിര്‍ത്തുന്നു എന്ന് പറഞ്ഞുകൊണ്ടാണ് കാര്‍ത്തിയുടെ കുറിപ്പ് തുടങ്ങുന്നത്. പരാജയപ്പെട്ട നടന്റെ കുറ്റസമ്മതം എന്നാണ് തലക്കെട്ട്.

ഇത്രയും കാലം സിനിമയില്‍

സിനിമയില്‍ ഒരു രക്തബന്ധവും പാരമ്പര്യവും ഇല്ലാതെ ഇത്രയും സിനിമകള്‍ സ്വാതന്ത്രത്തോടെ ചെയ്യാന്‍ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യമായി കാണുന്നു. കേന്ദ്ര കഥാപാത്രമായി, ഹാസ്യ കഥാപാത്രമായും വില്ലനായും തമിഴ് ഹിന്ദി ഭാഷകളില്‍ 19 വലുതും ചെറുതമായ സിനിമകളുടെ ഭാഗമായി. അതൊരു നല്ല അനുഭവം.

യോജിച്ചതായിരുന്നില്ല

സംവിധായകരുടെ പ്രതീക്ഷയ്‌ക്കൊത്ത് എനിക്ക് വളരാന്‍ സാധിച്ചില്ല. എന്തിനേറെ എനിക്ക് തന്നെ ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. എന്നാല്‍ സിനിമാ നടന്‍ എന്ന നിലയില്‍ ഞാന്‍ പരാജയപ്പെട്ടു. എനിക്ക് എന്നില്‍ തന്നെ വിശ്വാസമില്ലാത്തതായിരിയ്ക്കാം അതിന് കാരണം- കാര്‍ത്തിക് പറയുന്നു.

ട്വിറ്റര്‍

കാര്‍ത്തിക് ട്വിറ്ററിലെഴുതിയ കുറിപ്പ് പൂര്‍ണമായും വായിക്കാം

English summary
Actor Karthik Kumar, who was seen in films like Alaipayuthey, Kanda Naal Muthal, Yaaradi Nee Mohini, and Pasanga 2, had confessed yesterday (October 31st) that he will be quiting cinema

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam