»   » കരിയറില്‍ ഒരുപാട് കുറ്റപ്പെടുത്തലുകളും അധിക്ഷേപവും കേട്ടു: വികാരഭരിതനായി വിജയ്

കരിയറില്‍ ഒരുപാട് കുറ്റപ്പെടുത്തലുകളും അധിക്ഷേപവും കേട്ടു: വികാരഭരിതനായി വിജയ്

Posted By:
Subscribe to Filmibeat Malayalam

തന്റെ സിനിമാ ജിവിതത്തില്‍ ഒരുപാട് കുറ്റപ്പെടുത്തലുകളും അധിക്ഷേപവും കേട്ടിട്ടുണ്ടെന്ന് ഇളയദളപതി വിജയ്. സിനിമകള്‍ പരാജയപ്പെട്ടപ്പോഴൊക്കെ പലരും മോശമായി രീതിയില്‍ പെരുമാറിയെന്ന് പുലി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച ചടങ്ങില്‍ വിജയ് പറഞ്ഞു.

എന്നാല്‍ ആ അവഹേളനങ്ങളും കുറ്റപ്പെടുത്തലുമാണ് ഇന്ന് താന്‍ നേടിയ വിജയമെന്നും വിജയ് പറയുന്നു. വിജയ് യുടെ 58 മത്തെ ചിത്രമാണ് ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന പുലി. പലിയുടെ ഓഡിയോ ലോഞ്ച് ചടങ്ങിന് എടുത്ത ഫോട്ടോകള്‍ കാണൂ...

പുലി ഓഡിയോ ലോഞ്ച് ചടങ്ങില്‍ നിന്ന്

വിജയ് യുടെ 58 മത്തെ ചിത്രമാണ് പുലി. കത്തിയുടെ മികച്ച വിജയത്തിന് ശേഷം വിജയ് നായകനാകുന്ന ചിത്രമെന്ന പ്രത്യേകതയും പുലിക്കുണ്ട്. ചിത്രത്തില്‍ താരം ഇരട്ട വേഷത്തിലാണ് എത്തുന്നത്

പുലി ഓഡിയോ ലോഞ്ച് ചടങ്ങില്‍ നിന്ന്

ഫാന്റസി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ചിമ്പുദേവന്റെ അഞ്ചാമത്തെ ചിത്രമാണ് പുലി. ഇംസൈ അരസന്‍ 23ഉം പലികേശി എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തിലൂടെയാണ് ചിമ്പുദേവന്റെ അരങ്ങേറ്റം.

പുലി ഓഡിയോ ലോഞ്ച് ചടങ്ങില്‍ നിന്ന്

ചിത്രത്തില്‍ മൂന്ന് നായികമാരില്‍ ഒരാള്‍ ശ്രുതി ഹസനാണ്. ചിത്രത്തിന് വേണ്ടി വിജയ്‌ക്കൊപ്പം ഒരു പാട്ടും ശ്രുതി പാടിയിട്ടുണ്ട്

പുലി ഓഡിയോ ലോഞ്ച് ചടങ്ങില്‍ നിന്ന്

ഹന്‍സികയാണ് മറ്റൊരു നായിക. നേരത്തെ വേലായുധം എന്ന ചിത്രത്തില്‍ ഹന്‍സിക വിജയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്

പുലി ഓഡിയോ ലോഞ്ച് ചടങ്ങില്‍ നിന്ന്

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ശ്രീദേവി തമിഴിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ് പുലിയെ സംബന്ധിച്ച് മറ്റൊരു പ്രത്യേകത

പുലി ഓഡിയോ ലോഞ്ച് ചടങ്ങില്‍ നിന്ന്

ചിത്രത്തില്‍ നന്ദിത ശ്വേതയും ഒരു പ്രധാന വേഷം ചെയ്യുന്നു. നേരത്തെ ഈ വേഷത്തിന് വേണ്ടി പരിഗണിച്ചത് ഭാവനയെ ആണെന്ന് വാര്‍ത്തകളുണ്ട്

പുലി ഓഡിയോ ലോഞ്ച് ചടങ്ങില്‍ നിന്ന്

ഡിഎസ്പി എന്ന ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്

പുലി ഓഡിയോ ലോഞ്ച് ചടങ്ങില്‍ നിന്ന്

ഓഡിയോ ലോഞ്ച് ചടങ്ങില്‍ ഭാര്യയ്‌ക്കൊപ്പം ജീവ അതിഥിയായെത്തി

പുലി ഓഡിയോ ലോഞ്ച് ചടങ്ങില്‍ നിന്ന്

സംവിധായകന്‍ കെ എസ് രവികുമാര്‍ പുലിയുടെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ എത്തി

പുലി ഓഡിയോ ലോഞ്ച് ചടങ്ങില്‍ നിന്ന്

നടനും സംവിധായകനുമായ എസ്‌ജെ സൂര്യ ഓഡിയോ ലോഞ്ചിനെത്തിയപ്പോള്‍

പുലി ഓഡിയോ ലോഞ്ച് ചടങ്ങില്‍ നിന്ന്

പ്രശസ്ത ഗാനരചയ്താവ് വൈരമുത്തുവും സംവിധായകന്‍ ചിമ്പു ദേവനും

പുലി ഓഡിയോ ലോഞ്ച് ചടങ്ങില്‍ നിന്ന്

വിജയ് യുടെ അച്ഛനും നിര്‍മാതാവും സംവിധായകനുമായ എസ്എ ചന്ദ്രശേഖര്‍ അതിഥിയായി ഓഡിയോ ലോഞ്ച് ചടങ്ങില്‍ പങ്കെടുത്തു

പുലി ഓഡിയോ ലോഞ്ച് ചടങ്ങില്‍ നിന്ന്

വിജയ് യുടെ അമ്മ ശോഭ ചടങ്ങിന് വന്നപ്പോള്‍

പുലി ഓഡിയോ ലോഞ്ച് ചടങ്ങില്‍ നിന്ന്

വിജയ് യും ഭാര്യ സംഗീതയും

പുലി ഓഡിയോ ലോഞ്ച് ചടങ്ങില്‍ നിന്ന്

നടനും സംവിധായകനുമായ ടി രാജേന്ദ്രന്‍

English summary
Actor Vijay made sure that he played a perfect host during the audio launch of Puli. The Ilayathalapathy greeted all guests personally at the entrance at the event that was held at a resort in Chennai. But it was his speech that turned many heads at the event. The actor said that he had learnt a lot from the ups and downs in his career, especially the failures and that he had faced many insults during his career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam