»   » തമിഴില്‍ മൊയ്തീനും കാഞ്ചനമാലയുമാകാന്‍ ധനുഷും സമാന്തയുമില്ല, ഇനി ആര്?

തമിഴില്‍ മൊയ്തീനും കാഞ്ചനമാലയുമാകാന്‍ ധനുഷും സമാന്തയുമില്ല, ഇനി ആര്?

Posted By:
Subscribe to Filmibeat Malayalam

ആര്‍ എസ് വിമലിന്റെ എന്ന് നിന്റെ മൊയ്തീന്‍ 50 ദിവസങ്ങള്‍ പിന്നിടുകയാണ്. കേരളത്തിലെ മിക്ക തിയേറ്ററുകളിലും ഇപ്പോഴും നിറഞ്ഞ സദസോടെയാണ് എന്ന് നിന്റെ മൊയ്തീന്‍ ഓടുന്നത്. ഇപ്പോഴിതാ എന്ന് നിന്റെ മൊയ്തീന്‍ തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണല്ലോ. എഴുത്തുക്കാരനും തിരക്കഥാകൃത്തുമായ ജയമോഹനനാണ് ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നത്.

മലയാളത്തില്‍ പൃഥ്വിരാജും പാര്‍വതിയും മൊയ്തീന്റെയും കാഞ്ചനമാലയുടെയും വേഷം ഗംഭീരമായി അവതരിപ്പിച്ചു. പൃഥ്വിരാജും പാര്‍വതിയുമല്ലാതെ മൊയ്തീന്‍ കാഞ്ചനമാല വേഷം ചെയ്യാന്‍ മറ്റാരും ഇല്ലെന്നതാണ് വാസ്തവം. അത്രയ്ക്ക് തകര്‍പ്പന്‍ അഭിനയം തന്നെ. എന്നാല്‍ ചിത്രം തമിഴിലേക്ക് എത്തുമ്പോള്‍ മൊയ്തീന്‍ കാഞ്ചനമാല വേഷം ചെയ്യുന്നതെന്നറിയാന്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയാണ്. നേരത്തെ ധനുഷും സമാന്തയുമാണ് മൊയ്തീന്‍ കാഞ്ചനമാലയാകുന്നതെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് വായിക്കുക.

തമിഴില്‍ മൊയ്തീനും കാഞ്ചനമാലയുമാകാന്‍ ധനുഷും സമാന്തയുമില്ല, ഇനി ആര്?

പൃഥ്വിരാജും പാര്‍വതിയും എന്ന് നിന്റെ മൊയ്തീനില്‍ എത്തുന്നതിന് മുമ്പ് ആര്‍ എസ് വിമല്‍ മറ്റ് പല താരങ്ങളെയും പരിഗണിച്ചിരുന്നു. എന്നാല്‍ ഒരു നവാഗത സംവിധായകന്റെ ആയതുക്കൊണ്ട് തന്നെ ചിത്രത്തില്‍ അഭിനയിക്കാന്‍ പല താരങ്ങളും മടി കാണിച്ചിരുന്നു. എന്ന് നിന്റെ മൊയ്തീന്റെ വിജയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ മൊയ്തീന്‍ ഇക്കാര്യം പറഞ്ഞിരുന്നു.

തമിഴില്‍ മൊയ്തീനും കാഞ്ചനമാലയുമാകാന്‍ ധനുഷും സമാന്തയുമില്ല, ഇനി ആര്?

തമിഴില്‍ മൊയ്തീന്‍ ആകാന്‍ ധനുഷാണെന്ന് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ ധനുഷ് നായകനാകുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലന്നാണ് സംവിധായകന്‍ ആര്‍ എസ് വിമല്‍ പറയുന്നത്. ധനുഷ് നായകനാകുമെന്ന് ഗോസിപ്പുകള്‍ ഉണ്ടായതിന് പിന്നാലെയാണ് ആര്‍ എസ് വിമല്‍ ആ വാര്‍ത്ത നിഷേധിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

തമിഴില്‍ മൊയ്തീനും കാഞ്ചനമാലയുമാകാന്‍ ധനുഷും സമാന്തയുമില്ല, ഇനി ആര്?

മലയാളത്തില്‍ പാര്‍വതി അവതരിപ്പിച്ച കാഞ്ചനമാലയുടെ വേഷം തമിഴില്‍ സമാന്ത അവതരിപ്പിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത തെറ്റാണെന്നും സംവിധായകന്‍ ആര്‍ എസ് വിമല്‍ പറയുന്നു.

തമിഴില്‍ മൊയ്തീനും കാഞ്ചനമാലയുമാകാന്‍ ധനുഷും സമാന്തയുമില്ല, ഇനി ആര്?

എന്ന് നിന്റെ മൊയ്തീന്റെ വിജയം ആഘോഷിക്കാനായി സംവിധായകന്‍ ആര്‍ എസ് വിമലും പൃഥ്വിരാജും ഇപ്പോള്‍ ദുബായിലാണ്. മടങ്ങിയെത്തിയതിന് ശേഷം മാത്രമേ ചിത്രത്തെ കുറിച്ചുള്ള തീരുമാനം ഉണ്ടാകുകയുള്ളൂവെന്നാണ് സംവിധായകന്‍ വിമല്‍ പറയുന്നത്.

തമിഴില്‍ മൊയ്തീനും കാഞ്ചനമാലയുമാകാന്‍ ധനുഷും സമാന്തയുമില്ല, ഇനി ആര്?

പ്രേക്ഷക ഹൃദയം കീഴടക്കം ആര്‍ എസ് വിമലിന്റെ എന്ന് നിന്റെ മൊയ്തീന്‍ 50 ദിവസങ്ങള്‍ പിന്നിടുകയാണ്.

English summary
The director refutes these rumours saying, I have not even thought about casting Dhanush or anyone else for that matter. I don't know who makes up these rumours.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam