»   » സിനിമ എന്റെ അമ്മയെ പോലെയാണ്, എന്നാല്‍ രാഷ്ട്രീയത്തില്‍ താല്പര്യമില്ല; വിശാല്‍

സിനിമ എന്റെ അമ്മയെ പോലെയാണ്, എന്നാല്‍ രാഷ്ട്രീയത്തില്‍ താല്പര്യമില്ല; വിശാല്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

സിനിമയാണ് എന്റെ അമ്മയെ പോലെയാണ്, അതുക്കൊണ്ട് തന്നെ സിനിമയെ ബാധിക്കുന്ന എന്ത് പ്രശ്‌നമുണ്ടായാലും ഞാന്‍ അസ്വസ്തനാകും, എന്നാല്‍ തനിക്ക് രാഷ്ട്രീയത്തില്‍ താല്പര്യമില്ലന്നും തമിഴ് സിനിമാ താരം വിശാല്‍ പറയുന്നു.

കേരളത്തില്‍ തെരുവ് നായ്ക്കളെ കൊല്ലുന്നതിനെതിരെ വിശാല്‍ നടത്തിയ സമരം മാധ്യമങ്ങള്‍ വളച്ചൊടിച്ചു എന്നതിനുള്ള മറുപടിയായി വിശാല്‍ രംഗത്തെത്തിയിരിക്കുകയാണ്. ബോയ്‌കോട്ട് എന്ന സമര മാര്‍ഗം എന്നാണ് മാധ്യമങ്ങള്‍ തന്റെ സമരത്തെ വളച്ചൊടിച്ചത് വിശാല്‍ പറയുന്നു.

vishal

താന്‍ ഒരിക്കലും കേരളത്തിന്റെ ശത്രുവല്ല, ദയവായി ഒരു കാര്യം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അത് രാഷ്ട്രീയവത്ക്കരിക്കരുതെന്നും, മിണ്ടാ പ്രാണികളെ പിന്തുണയ്ക്കുന്നത് തെറ്റാണോ എന്നും വിശാല്‍ ചോദിക്കുന്നു.

സിനിമ എന്റെ പ്രൊഫഷനാണ് അതുക്കൊണ്ട് സിനിമയുമായി ബന്ധപ്പെട്ട് എന്ത് പ്രശ്‌നമുണ്ടായാലും താന്‍ പ്രതികരിക്കും, വീഡിയോ പൈറസിക്കെതിരെ രംഗത്തെത്തിയതും അതുക്കൊണ്ട് തന്നെയാണ് വിശാല്‍ പറയുന്നു.

കേരളത്തില്‍ തെരുവ് നായ്ക്കളെ കൊല്ലുന്നതിനെതിരെ വിശാല്‍ നടത്തിയ സമരത്തില്‍ നിരവധി പ്രമുഖ താരങ്ങള്‍ വിശാലിന് പിന്തുണയുമായി എത്തിയിരുന്നു. താനൊരു മൃഗസ്‌നേഹി എന്ന നിലയ്ക്കാണ് ഈ സമരത്തത്തില്‍ പങ്കെടുക്കുന്നതെന്നും, നായ്ക്കളെ കൊല്ലാന്‍ ആര്‍ക്കും അവകാശമില്ലെന്നും വിശാല്‍ പറഞ്ഞിരുന്നു.

English summary
Cinema is my profession and is akin to my mother. I sure get angry when cinema is affected and therefore took the campaign against video piracy to streets.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam