»   » 'എല്ലാവരെയും കൊണ്ട് പാടിപ്പിച്ചു, അജിത്തിനെ കൊണ്ടും പാടിപ്പിയ്ക്കും'

'എല്ലാവരെയും കൊണ്ട് പാടിപ്പിച്ചു, അജിത്തിനെ കൊണ്ടും പാടിപ്പിയ്ക്കും'

Posted By:
Subscribe to Filmibeat Malayalam

ഞാന്‍ എല്ലാ അഭിനേതാക്കളെ കൊണ്ടും അവരവരുടെ സിനിമകളില്‍ പാടിപ്പിച്ചു, ഇനി അജിത്തിനെ കൊണ്ടും പാടിപ്പിയ്ക്കും- പറയുന്നത് തമിഴ് പ്രശസ്ത സംഗീത സംവിധായകന്‍ ഡി ഇമ്മാനാണ്.

ശരിയാണ്, ജില്ല എന്ന ചിത്രത്തില്‍ 'കണ്ടാങ്കി കണ്ടാങ്കി' എന്ന പാട്ട് വിജയ് യെ കൊണ്ട് പാടിപ്പിച്ചു. വരുത്തപ്പടാത്ത വാലിഭര്‍ സംഘം എന്ന ചിത്രത്തില്‍ ശിവകാര്‍ത്തികയനെ കൊണ്ട് പാടിപ്പിച്ചു. 'ഫൈ ഫൈ' എന്ന് തുടങ്ങുന്ന ഇമ്മാന്റെ പാട്ട് പാടിയത് രമ്യ നമ്പീശനാണ്. കുക്കുറു കുക്കുറു എന്ന ഐറ്റം സോങ് ലക്ഷ്മി മേനോനും പാടി.

ajith-imman

അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് തല അജിത്തിനെ കൊണ്ടും പാട്ടു പാടിപ്പിയ്ക്കും എന്ന് ഇമ്മാന്‍ പറഞ്ഞത്. അജിത്തിന്റെ ഒരു ചിത്രത്തിലെങ്കിലും സംഗീത സംവിധാനം നിര്‍വ്വഹിക്കാന്‍ അവസരം കിട്ടിയാല്‍ തലയെ കൊണ്ട് പാടിപ്പിയ്ക്കും എന്നാണ് ഇമ്മാന്റെ വാക്കുകള്‍.

ഇമ്മാന്റെ പറച്ചില്‍ കേട്ട് ത്രില്ലടിച്ചിരിക്കുകയാണ് തല ഫാന്‍സ്. വിജയ്, സൂര്യ, വിശാല്‍, ചിമ്പു, ധനുഷ് തുടങ്ങി തമിഴകത്തെ എല്ലാ താരങ്ങളും ഇതിനോടകം പാടിക്കഴിഞ്ഞു ഇനി അജിത്ത് മാത്രമാണ് ബാക്കി. എന്നാല്‍ അഭിനയത്തിനപ്പുറത്ത്, ഒരു അഭിമുഖം പോലും നല്‍കാത്ത അജിത്ത് സിനിമയ്ക്ക് പാട്ടു പാടുമോ എന്ന കാര്യം കാത്തിരുന്ന് കാണാം.

English summary
D. Imman has recently said in an interview that when he gets a chance to score music for an Ajith film he will make Thala sing in his music.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam