»   » തന്റെ സിനിമയില്‍ രമ്യ കൃഷ്ണനെ അഭിനയിപ്പിക്കില്ലെന്ന് സംവിധായകനായ ഭര്‍ത്താവ്!

തന്റെ സിനിമയില്‍ രമ്യ കൃഷ്ണനെ അഭിനയിപ്പിക്കില്ലെന്ന് സംവിധായകനായ ഭര്‍ത്താവ്!

Posted By: Teresa John
Subscribe to Filmibeat Malayalam

തെന്നിന്ത്യയില്‍ നിന്നും ഇന്ത്യന്‍ സിനിമയെ ഇളക്കി മറിച്ച ചിത്രമാണ് ബാഹുബലി. സിനിമയിലെ മികച്ച പ്രകടനത്തിലുടെ രമ്യ കൃഷ്ണന്‍ എന്ന നടിയെ ലോകം തിരിച്ചറിയുകയായിരുന്നു. ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ശിവകാമി ദേവി എന്ന കഥാപാത്രത്തെയായിരുന്നു രമ്യ അവതരിപ്പിച്ചിരുന്നു. സിനിമയ്ക്ക് ശേഷം രമ്യയുടെ തലവര തന്നെ മാറിയിരുന്നു.

വളിഞ്ഞ ലൈവ് നിര്‍ത്തിക്കുടെ! ഫേസ്ബുക്ക് ലൈവില്‍ ചൊറിയാന്‍ വന്ന ആരാധകന് സുരഭിയുടെ കിടിലന്‍ മറുപടി!

എന്നാല്‍ രമ്യയുടെ ഭര്‍ത്താവും സംവിധായകനുമായ കൃഷ്ണ വംശി തന്റെ സിനിമയില്‍ രമ്യയെ അഭിനയിപ്പിക്കില്ലെന്ന് പറഞ്ഞിരിക്കുകയാണ്. കൃഷ്ണ വംശിയുടെ പുതിയ സിനിമയുടെ പ്രചരാണാര്‍ത്ഥം ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് താന്‍ സംവിധാനം ചെയ്യുന്ന സിനിമകളില്‍ ഭാര്യയെ അവതരിപ്പിക്കില്ലെന്ന് തുറന്ന് പറഞ്ഞത്. അതിന്റെ കാരണവും സംവിധായകന്‍ പറഞ്ഞിട്ടുണ്ട്.

രമ്യ കൃഷ്ണന്റെ ഭര്‍ത്താവ്

നടി രമ്യ കൃഷ്ണന്റെ ഭര്‍ത്താവാണ് സംവിധായകനായ കൃഷ്ണ വംശി. നിരവധി സിനിമകള്‍ സംവിധാനം ചെയ്ത കൃഷ്ണയുടെ ഒരു സിനിമയില്‍ മാത്രമെ രമ്യ അഭിനയിച്ചിരുന്നുള്ളു. ആ സിനിമ അവരുടെ വിവാഹത്തിന് മുമ്പ് നിര്‍മ്മിച്ചതുമായിരുന്നു.

സിനിമയുടെ പ്രചരണം

കൃഷ്ണ വംശി സംവിധാനം ചെയ്യുന്ന പുതിയ സിനിമ നക്ഷത്രയുടെ പ്രചരണാര്‍ത്ഥം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രമ്യയെ സിനിമയില്‍ അഭിനയിപ്പിക്കാത്തതിന്റെ കാരണം അദ്ദേഹം തുറന്ന് പറഞ്ഞത്.

നടിയായി കാണാന്‍ കഴിയില്ല


രമ്യയെ തനിക്ക് ഒരു നടിയായി കാണാന്‍ കഴിയില്ലെന്നാണ് കൃഷ്ണ പറയുന്നത്. അത് കൊണ്ട് മാത്രമാണ് തന്റെ സിനിമകളില്‍ നിന്നും അവളെ ഒഴിവാക്കുന്നത്.

ബാഹുബലിയിലെ ക്രെഡിറ്റ് രാജമൗലിക്കാണ്


ബാഹുബലിയിലെ ശിവകാമിയായുള്ള രമ്യയുടെ അഭിനയത്തിന് എല്ലാവരും നല്ല അഭിപ്രായങ്ങള്‍ മാത്രം പറയുമ്പോള്‍ കൃഷ്ണ പറയുന്നത് ചിത്രത്തിലെ രമ്യയുടെ കഥാപാത്രം നന്നായിരുന്നു. എന്നാല്‍ അതിന്റെ ക്രെഡിറ്റ് രാജമൗലിക്കാണെന്നായിരുന്നു.

രമ്യയുടെ നല്ല കഥാപാത്രം ശിവകാമി അല്ല


തെന്നിന്ത്യയുടെ പ്രിയനടിയായ രമ്യ കൃഷ്ണയുടെ നല്ല കഥാപാത്രമാണെന്ന് എല്ലാവരും വിലയിരുത്തിയ ശിവകാമിയെക്കാള്‍ മികച്ച കഥാപാത്രം അതല്ലെന്നാണ് കൃഷ്ണ വംശി പറയുന്നത്.

മികച്ച കഥാപാത്രങ്ങള്‍ വേറെയുണ്ട്


രമ്യ മുമ്പ് അഭിനയിച്ച അമ്മൊരു, നരസിംഹ എന്നീ ചിത്രങ്ങള്‍ കണ്ടാല്‍ മതി രമ്യയുടെ മികച്ച കഥാപാത്രങ്ങള്‍ അവയാണെന്ന് നിങ്ങള്‍ക്ക് തോന്നുമെന്നുമാണ് സംവിധായകന്‍ പറയുന്നത്.

English summary
I will not cast Ramya in my films: Krishna Vamsi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam