»   » ''അച്ഛനു പ്രിയപ്പെട്ടവരെ ഞാന്‍ ബഹുമാനിക്കുന്നു'', ഗൗതമിയുമായുളള പ്രശ്നമെന്തെന്ന് ശ്രുതിഹാസന്‍

''അച്ഛനു പ്രിയപ്പെട്ടവരെ ഞാന്‍ ബഹുമാനിക്കുന്നു'', ഗൗതമിയുമായുളള പ്രശ്നമെന്തെന്ന് ശ്രുതിഹാസന്‍

Posted By: pratheeksha
Subscribe to Filmibeat Malayalam

ഗൗതമിയും ശ്രുതി ഹാസനും തമ്മിലുളള വഴക്കുകാരണം കമല്‍ഹാസന്‍ ചിത്രം സബാഷ് നായ്ഡു പ്രതിസന്ധിയിലാണെന്ന വാര്‍ത്തയുണ്ടായിരുന്നു. ചിത്രത്തിലെ കോസ്റ്റ്യും  ഡിസൈനറും കമല്‍ഹാസന്റെ ഭാര്യയുമായ ഗൗതമി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ശ്രുതി ഹാസന് ഇഷ്ടപ്പെടാത്തതായിരുന്നു ഇതിന്റെ കാരണം.

ഗൗതമി  നിര്‍ദ്ദേശിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കില്ലെന്നു പറഞ്ഞ നടി ഒടുവില്‍ സ്വന്തം ഇഷ്ടത്തിനു വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുകയായിരുന്നു ..കമല്‍ഹാസനെ കുറിച്ചും ഗൗതമിയെ കുറിച്ചും ശ്രുതി പറയുന്നതു കേള്‍ക്കൂ...

Readmore: പ്രായമൊന്നും തടസ്സമായില്ല 'സ്വയം മറന്ന്' രണ്‍ബീറും ഐശ്വര്യാറായും,വീഡിയോ.. .

സഭാഷ് നായ്ഡു

സഭാഷ് നായിഡു എന്ന ചിത്രത്തില്‍ അച്ഛനും മകളുമായാണ് തങ്ങള്‍ അഭിനയിക്കുന്നത്. പക്ഷെ ചിത്രത്തിന്റെ സെറ്റില്‍ തങ്ങള്‍ സഹപ്രവര്‍ത്തകര്‍ മാത്രമാണെന്നും സെറ്റില്‍ ഒട്ടേറെ രസകരങ്ങളായ അനുഭവങ്ങളുണ്ടായിരുന്നെന്നും ശ്രുതി പറയുന്നു. ഒരിക്കല്‍ ചിത്രീകരണത്തിനിടയില്‍ ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ പേരിനു പകരം ശ്രുതി എന്നാണ് കമല്‍ഹാസന്‍ വിളിച്ചിരുന്നത്. താനപ്പോള്‍ പേര് തെറ്റിയെന്നു പറയുകയായിരുന്നു. കമല്‍ ഹാസന്‍ തിരക്കഥയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് സഭാഷ് നായ്ഡു.

അഭിനന്ദനങ്ങള്‍

തന്റെ ജീവിതത്തില്‍ എല്ലാം സിനിമയ്ക്കു വേണ്ടി സമര്‍പ്പിച്ച വ്യക്തിയാണ് കമല്‍ഹാസനെന്നും തന്റെ അഭിനയ ജീവിതത്തിലെ ഓരോ ഘട്ടത്തിലും കമലില്‍ നിന്ന് ലഭിക്കുന്ന അഭിനന്ദനങ്ങളെ താന്‍ വിലമതിച്ചുകാണുന്നുവെന്നും ശ്രുതി പറയുന്നു.

സോഷ്യല്‍ മീഡിയ

തന്നെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വരുന്ന ചില കാര്യങ്ങള്‍ താന്‍ ഗൗരവാമായി കാണുന്നില്ല, തനിക്കു ശരിയെന്നു തോന്നുന്നവ മാത്രമേ ഇതുവരെ ചെയ്തിട്ടുള്ളൂ.

ഗൗതമിയുമായുള്ള പ്രശ്‌നം

വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരിലല്ല ചിത്രത്തിന്റെ സെററില്‍ ഗൗതമി നിര്‍ദ്ദേശിച്ച വസ്ത്രങ്ങള്‍ വേണ്ടെന്നു വച്ചത്. തന്റെ കഥാപാത്രത്തിനു ചേര്‍ന്നതല്ലെന്നു തോന്നിയതുകൊണ്ടാണെന്നും ശ്രുതി പറഞ്ഞു

എല്ലാവരെയും സന്ദര്‍ശിക്കാന്‍ സമയമില്ല

തനിക്ക് എല്ലായ്‌പ്പോഴും എല്ലാവരെയും സന്ദര്‍ശിക്കാന്‍ സമയമില്ലെന്നാണ് സെറ്റിലെ സംഭവത്തിനു ശേഷം ഗൗതമിയെ കണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ശ്രുതി മറുപടി പറഞ്ഞത്. തന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി കമല്‍ ഹാസനാണെന്നും അദ്ദേഹത്തിന് പ്രിയപ്പെട്ടവരെ താന്‍ ബഹുമാനിക്കുന്നുവെന്നും നടി പറഞ്ഞു.

ബോളിവുഡ്

ബോളിവുഡില്‍ ഇതുവരെ പുതിയ ചിത്രങ്ങള്‍ക്കൊന്നും കരാറൊപ്പിട്ടിട്ടില്ല. നിലവില്‍ മൂന്നു ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും ശ്രുതി വ്യക്തമാക്കി

English summary
But, I've always said that my dad is one of the most important people in my universe and if someone's important to him, I respect that person. shruti hasan says..

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam