For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാലു ഞാന്‍ പറഞ്ഞത് നീ കേട്ടില്ല, വാക്കുകൾ കിട്ടാതെ ശൂന്യമായി ഇളയരാജ, വീഡിയോ വൈറൽ

  |

  സംഗീതം ചേർത്ത് വെച്ച ബന്ധമായിരുന്നു ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റേയും സംഗീത സംവിധായകൻ ഇളയരാജയുടേയും. എസ്പിബിയുടെ സംഗീത ട്രൂപ്പിലൂടെ ആരംഭിച്ച ഇവരുടെ സൗഹൃദം പിന്നീട് തെന്നിന്ത്യൻ സിനിമ ലോകത്തിന്റെ ചരിത്രം മാറ്റി എഴുതുകയായിരുന്നു . എസ്പിബി- ഇളയരാജ കൂട്ട്കെട്ടിൽ പിറന്ന ഗാനങ്ങളെല്ലാം തെന്നിന്ത്യൻ സിനിമ ലോകം ഒരുപോലെ പാടി നടന്നു. എന്നെന്നും ഓർത്തിരിക്കുന്ന ഒരുപിടി മനോഹര ഗാനങ്ങളായിരുന്നു ബാലു- രാജ കൂട്ട്കെട്ട് ഇന്ത്യൻ സിനിമ സംഗീത പ്രേമികൾക്ക് നൽകിയത്.

  പ്രിയപ്പെട്ട ബാലുവിന്റെ വിയോഗം ഇളയരാജയെ തളർത്തിയിരിക്കുകയാണ്. ആശുപത്രിയിൽ നിന്ന് എസ്പിബിയുടെ തിരികെ വരവ് പ്രതീക്ഷിച്ചിരുന്ന ഇളയരാജയുടെ കാതുകളിലേയ്ക്കാണ് തന്റെ പ്രിയ ചങ്ങാതി ഇല്ലയെന്നുള്ള വാർത്ത എത്തുന്നത്. വളരെ വൈകാരകമായിരുന്നു ഇളയരാജയുടെ പ്രതികരണം. വേഗം തിരികെ വാ ബാലു എന്ന് രോഗശാന്തി ആശംസിച്ച ഇളയരാജ ഇടറുന്ന വാക്കുകളോടെയാണ് യാത്രമൊഴി നേർന്നിരിക്കുന്നത്. ഇളയരാജയുടെ വീഡിയോ പ്രേക്ഷകരിൽ വലിയ വേദന സൃഷ്ടിച്ചിരിക്കുകയാണ്. തന്റെ പ്രിയപ്പെട്ടവനെ കുറിച്ച് പറയാൻ വാക്കുക കിട്ടാത്ത ഇളയരാജയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

  ഇളയരാജയുടെ വാക്കുകൾ ഇങ്ങനെ... ബാലു വേഗം എഴുന്നേറ്റ് വാ... നിന്നെ കാണാൻ ഞാൻ കാത്തിരിക്കുന്നു എന്ന് പറഞ്ഞത് നീ കേട്ടില്ല. നീ പോയി. എങ്ങോട്ടാണ് പോയത്? ഗന്ധർവന്മാർക്കായി പാടാൻ പോയതാണോ? ഇവിടെ ലോകമൊന്നാകെ ശൂന്യമായിപ്പോയിരിക്കുന്നു. എനിക്കൊന്നും മനസ്സിലാകുന്നില്ല. സംസാരിക്കാൻ വാക്കുകൾ കിട്ടുന്നില്ല. പറയാൻ വിശേഷങ്ങളില്ല. എന്ത് പറയണമെന്ന് പോലും എനിക്ക് അറിയില്ല. എല്ലാ ദുഃഖങ്ങൾക്കും ഒരു അളവ് ഉണ്ട്. ഇതിന് അളവില്ല- ഇളയരാജ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

  എസ്പിബിയുടെ തിരികെ വരവ് ഏറെ പ്രതീക്ഷയോടെയായിരുന്നു ഇളയരാജ കാത്തിരുന്നത്. പ്രിയപ്പെട്ട ബാലുവിന് രോഗശാന്തി നേർന്നു കൊണ്ടുള്ള ഇളയരാജയുടെ ആ വീഡിയാ ഇന്ന് പ്രേക്ഷകരുടെ മനസ്സിൽ നൊമ്പരമാകുകയാണ്. ബാലു നീ തിരികെ വരൂ. നിനക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയാണ്. നമ്മുട ജീവിതം സിനിമയിൽ ആരംഭിച്ചതല്ല. സിനിമയിൽ അവസാനിച്ച് പോകുന്നതുമില്ല. ഏതൊക്കെയോ കച്ചേരികളിൽ ഒരുമിച്ച് ആരംഭിച്ച സംഗീതം നമ്മുട ജീവിതവും ജീവിക്കാനുള്ള കാരണവുമാകുകയായിരുന്നു. സംഗീതത്തിൽ നിന്ന് സ്വരങ്ങൾ എങ്ങനെ വേർപിരിയാത നിൽക്കുന്നുവ അങ്ങനെയായിരുന്നു നമ്മുടെ സൗഹൃദവും. നമ്മൾ തർക്കിച്ച സമയത്ത് പോലും ആ സൗഹൃദം നമ്മെ വിട്ട് പോയില്ല അതിനാൽ നീ തിരിച്ച വരാൻ പ്രാർഥിക്കുന്നു. ങ്ങനെ സംഭവിക്കുമെന്ന് എന്റെ ഉള്ളം പറയുന്നു. അതിനായി ഞാൻ പ്രാർഥിക്കുന്നു- ഇളയരാജ അന്ന് വീഡിയോയിൽ പറഞ്ഞു.

  ഇവരുടെ സൗഹൃദം ഇന്ത്യൻ സിനിമ സംഗീത ലോകത്തിലെ തന്നെ ചരിത്ര സംഭവങ്ങളിലൊന്നാണ്. ഇളയരാജയുടെ സംഗീത സംവിധാനം നിർവഹിച്ച ഏറ്റവും കൂടുതൽ ഗാനം ആലപിച്ചത് എസ്പിബിയാണ്. ഏകദേശം 2000 ൽ അധികം ഗാനങ്ങളാണ് എസ്പിബി പാടിയിരിക്കുന്നത്. ഇവയെല്ലാം പ്രേക്ഷകരുടെ ഇടിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യൻ സംഗീത ചരിത്രത്തിൽ തന്നെ അപൂർവ്വ സംഭവമാണിത്, ഇളയരാജ- എസ്പിബി കൂട്ട്കെട്ടിൽ പിറന്ന പഴയ ഗാനങ്ങൾ പോലും ഇന്നും ജനങ്ങൾ പാടി നടക്കുന്നുണ്ട്.

  40,000 പാട്ടുകള്‍, ഒരു ദിവസം 21 വരെ, ഗിന്നസ് റെക്കോര്‍ഡും

  എസ്പിബിക്ക് ആദര്ഞ്ജലികൾ അർപ്പിച്ച്സിനിമ സംസ്കാരിക സമൂഹിക രംഗത്തുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് ചെന്നൈക്ക് സമീപമുള്ള റെഡ് ഹിൽസിലുള‌ള ഫാംഹൗസിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകൾ നടക്കും. തങ്ങളുടെ പ്രിയപ്പെട്ട എസ്പിബിയെ അവസാനമായി ഒന്ന് കാണാൻ ആരാധകർ കൂട്ടമായി എത്തിയിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ആഗസ്റ്റ് 5 ന് ആണ് എസ് പിബിയെ ചെന്നൈയിലെ സ്വകാര്യാശുപത്രിൽ പ്രവേശിപ്പിച്ചത്. തുടക്കത്തിൽ എസ്പിബിയുടെ ആരോഗ്യനില തൃപ്തികരമായിരുന്നു. എന്നാൽ ആ ഒരാഴ്ചയ്ക്ക് ശേഷം ഓഗസ്റ്റ് 14 ന് എസ്പിബിയുടെ നില വഷളാവുകയും, തുടർന്ന് വെന്‍റിലേറ്ററിലേക്കും മാറ്റുകയും ചെയ്തു എസ് പി ബി തിരിച്ചുവരവിന്‍റെ പാതയിലായിലായിരിക്കവെയാണ് ആരോഗ്യനില വീണ്ടും വഷളായത്. ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞിരുന്നില്ല. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം.

  ഇളയരാജയുടെ വീഡിയോ കാണാം

  English summary
  ,Ilaiyaraaja Heartouching video About Late Spb Went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X