»   » സുരേഷ് ഗോപിക്ക് പിന്നാലെ ആ റെക്കോര്‍ഡുകളെല്ലാം ഇനി ഇന്ദ്രജിത്തിന് സ്വന്തം!

സുരേഷ് ഗോപിക്ക് പിന്നാലെ ആ റെക്കോര്‍ഡുകളെല്ലാം ഇനി ഇന്ദ്രജിത്തിന് സ്വന്തം!

Posted By: Teresa John
Subscribe to Filmibeat Malayalam

സിനിമ കുടുംബത്തില്‍ നിന്നാണ് ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയില്‍ എത്തിയതെങ്കിലും അഭിനയിക്കാനുള്ള കഴിവുെള്ളതാ കൊണ്ട് മാത്രമാണ് ഇരുവര്‍ക്കും സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത്. ഇപ്പോള്‍ നടനും നിര്‍മാതാവും സംവിധായകന്‍ എന്നീ നിലകളിലേക്കുയര്‍ന്ന പൃഥ്വിവിക്ക് പിന്നാലെ ഇന്ദ്രജിത്തും മികച്ച സിനിമകളുടെ ഭാഗമായി മാറി കൊണ്ടിരിക്കുയാണ്.

1986 ല്‍ പടയണി എന്ന സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചെറുപ്പകാലം അഭിനയിച്ചു കൊണ്ടായിരുന്നു ഇന്ദ്രജിത്ത് ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. സഹതാരമായും വില്ലന്‍ വേഷങ്ങളിലൂടെയും പിന്നീട് നായകനായിട്ടുമായിരുന്നു ഇന്ദ്രജിത്തിന്റെ സിനിമകള്‍. എന്നാല്‍ ഇന്ദ്രന്റെ സിനിമകളില്‍ ശക്തമായ പോലീസ് വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. വീണ്ടും പോലീസ് വേഷത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് താരം.

ഇന്ദ്രജിത്ത് സുകുമാരന്‍

താരദമ്പതികളായ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മൂത്ത മകനായ ഇന്ദ്രജിത്ത് ഇന്ന് മലയാള സിനിമയുടെ പ്രിയപ്പെട്ട നടനായി വളര്‍ന്നിരിക്കുകയാണ്. ശക്തമായ കഥാപാത്രങ്ങളിലൂടെ താരം ഇന്ന് സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.

പോലീസ് വേഷം

ഇന്ദ്രജിത്ത് അഭിനയിച്ച പല സിനിമകളിലും അദ്ദേഹം പോലീസ് ഓഫീസറുടെ വേഷത്തിലായിരുന്നു അഭിനയിച്ചത്. വീണ്ടും മറ്റൊരു പോലീസായി ഇന്ദ്രജിത്ത് അഭിനയിക്കാന്‍ പോവുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍.

തമിഴില്‍

മലയാളത്തില്‍ നിരവധി സിനിമകളില്‍ പോലീസ് വേഷത്തിലെത്തിയ താരം ഇത്തവണ മലയാളത്തില്‍ അല്ല, തമിഴിലാണ് ഇത്തരത്തില്‍ അഭിനയിക്കാന്‍ പോവുന്നത്.

നരഗാസുരന്‍

കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന നരഗാസുരന്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇന്ദ്രജിത്ത് വീണ്ടും പോലീസ് വേഷം അണിയുന്നത്. സെപ്റ്റംബര്‍ 16 നാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കാന്‍ പോവുന്നത്.

പ്രധാന കഥാപാത്രങ്ങള്‍

ഇന്ദ്രജിത്തിന് പുറമെ അരവിന്ദ് സ്വാമി, ശ്രിയ ശരണ്‍, സന്ദീപ് കിഷന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംവിധായകനായ ഗൗതം മേനോനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം

നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ദ്രജിത്ത് തമിഴില്‍ അഭിനയിക്കാന്‍ പോവുന്നത്. 2009 ല്‍ പുറത്തിറങ്ങിയ സര്‍വ്വം എന്ന സിനിമയിലായിരുന്നു അവസനമായി താരം തമിഴില്‍ അഭിനയിച്ചിരുന്നത്.

പോലീസ് വേഷങ്ങള്‍

മീശമാധവന്‍, പോലീസ്, റണ്‍വേ, കാക്കി, കാട് പൂക്കുന്ന നേരം എന്നിങ്ങനെ നിരവധി സിനിമകളിലായിരുന്നു ഇന്ദ്രജിത്ത് പോലീസ് വേഷത്തില്‍ അഭിനയിച്ചിരുന്നത്.

English summary
Indrajith Sukumaran is one such actor, who perfectly fits into the role of a cop. Over the years, he hae appeared in a good number of movies, donning the hat of a cop.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam