»   » നരഗാസുരനായി ഇന്ദ്രജിത്ത് ഞെട്ടിച്ചു! സുരേഷ് ഗോപി വരെ തോറ്റ് പോവും ഇന്ദ്രന്റെ പോലീസിന് മുന്നില്‍!

നരഗാസുരനായി ഇന്ദ്രജിത്ത് ഞെട്ടിച്ചു! സുരേഷ് ഗോപി വരെ തോറ്റ് പോവും ഇന്ദ്രന്റെ പോലീസിന് മുന്നില്‍!

Posted By:
Subscribe to Filmibeat Malayalam

ഈ വര്‍ഷം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന താരപുത്രന്മാര്‍ക്ക് സിനിമ കുടുംബത്തില്‍ നിന്നുമെത്തിയ ഇന്ദ്രജിത്തും പൃഥ്വിരാജും വലിയ മാതൃകകളാണ്. സിനിമയില്‍ സ്വന്തമായി സ്ഥാനം ഉറപ്പിച്ച് പ്രമുഖ താരങ്ങളായി മാറിയിരിക്കുന്ന ചേട്ടനും അനിയനും സിനിമകളുടെ തിരക്കുകളിലാണ്.

അനുപമ പരമേശ്വരന്‍ തുണി കുറച്ച് ഉടുത്താല്‍ മാത്രമല്ല സാരിയിലും സൂപ്പറാണ്, വീണ്ടും സുന്ദരിയായി മേരി!!

നായകനായും ആക്ഷന്‍ ഹീറോയായും പൃഥ്വി തിളങ്ങുമ്പോള്‍ വ്യത്യസ്ത വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇന്ദ്രജിത്തിന് പ്രത്യേക കഴിവുണ്ട്. സഹതാരമായും വില്ലന്‍ വേഷങ്ങളിലൂടെയും പിന്നീട് നായകനായിട്ടുമായിരുന്നു ഇന്ദ്രജിത്തിന്റെ സിനിമകള്‍. എന്നാല്‍ ഇന്ദ്രന്റെ സിനിമകളില്‍ ശക്തമായ പോലീസ് വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. തമിഴില്‍ നിന്നും ഇന്ദ്രജിത്ത് പോലീസ് വേഷത്തില്‍ അഭിനയിക്കുന്ന സിനിമയാണ് നരഗാസുരന്‍. സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസര്‍ ഹിറ്റായിരിക്കുകയാണ്.

നരഗാസുരന്‍

കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന നരഗാസുരന്‍ എന്ന സിനിമയയിലൂടെ ശക്തമായ പോലീസ് വേഷത്തിലൂടെയാണ് നടന്‍ ഇന്ദ്രജിത്ത് അഭിനയിക്കുന്നത്. സെപ്റ്റംബറില്‍ ഷൂട്ടിങ്ങ് ആരംഭിച്ച സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസര്‍ ഹിറ്റായിരുന്നു.

സസ്‌പെന്‍സ് ത്രില്ലര്‍

നരഗാസുരന്‍ ഒരു ത്രില്ലര്‍ സസ്‌പെന്‍സായിട്ടാണ് നിര്‍മ്മിക്കുന്നത്. തമിഴില്‍ നിര്‍മ്മിക്കുന്ന സിനിമയാണെങ്കിലും മലയാളികളാണ് ഇന്ദ്രന്റെ സിനിമയുടെ ടീസര്‍ ഏറ്റെടുത്തിരിക്കുന്നത്.

പോലീസ് വേഷം

ഇന്ദ്രജിത്ത് ശ്കതമായ പോലീസ് വേഷങ്ങളില്‍ അഭിനയിച്ച് ഞെട്ടിച്ചിരുന്നെങ്കിലും അതിലും സൂപ്പര്‍ ലുക്കിലാണ് പുതിയ സിനിമയില്‍ അഭിനയിക്കാന്‍ പോവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രധാന കഥാപാത്രങ്ങള്‍

ഇന്ദ്രജിത്തിന് പുറമെ അരവിന്ദ് സ്വാമി, ശ്രിയ ശരണ്‍, സന്ദീപ് കിഷന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംവിധായകനായ ഗൗതം മേനോനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

തമിഴിലേക്ക്


നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ദ്രജിത്ത് തമിഴില്‍ അഭിനയിക്കുന്നത്. 2009 ല്‍ പുറത്തിറങ്ങിയ സര്‍വ്വം എന്ന സിനിമയിലായിരുന്നു അവസനമായി താരം തമിഴില്‍ അഭിനയിച്ചിരുന്നത്.

English summary
The first teaser of director Karthick Naren's Naragasooran hit online on Saturday and it's already got fans of debut movie D16 buzzing. The movie seems to be a thriller with suspense elements to keep the audience at the edge of their seats, much like his previous superhit.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam