»   » 80കളെ അനുസ്മരിപ്പിക്കുന്ന ഗാനത്തില്‍ ഇനിയ

80കളെ അനുസ്മരിപ്പിക്കുന്ന ഗാനത്തില്‍ ഇനിയ

Posted By:
Subscribe to Filmibeat Malayalam

തമിഴ്, മലയാളം നടിയായ ഇനിയ എണ്‍പതുകളെ ഓര്‍മ്മിപ്പിക്കുന്ന ഗാനരംഗത്തില്‍ അഭിനയിക്കുന്നു. റേഡിയോ, ഒമേഗ ഡോട്ട് ഇഎക്‌സ്ഇ എന്നീ മലയാളചിത്രങ്ങളില്‍ ഗ്ലാമര്‍ വേഷത്തിലെത്തിയ ഇനിയയ്ക്ക് ലഭിച്ചിരിക്കുന്ന പുതിയ ചിത്രം തീര്‍ത്തും വ്യത്യസ്തമാണ്. സംവിധായകന്‍ വെങ്കട് പ്രഭു ഒരുക്കുന്ന രണ്ടാവത്തു പടം എന്ന ചിത്രത്തിലാണ് ഇനിയ ഒരു ഗാനരംഗത്തിലൂടെ അതിഥി താരമായി എത്തുന്നത്. ചിത്രത്തില്‍ നടന്‍ വിമല്‍, രമ്യ നമ്പീശന്‍ എന്നിവരാണ് പ്രധാന റോളുകളിലെത്തുന്നത്.

റോജാപ്പൂ എന്നു തുടങ്ങുന്ന ഗാനരംഗത്തിലാണ് ഇനിയ അഭിനയിക്കന്നത്, എണ്‍പതുകളിലെ സ്റ്റൈലിലാണ് ഈ ഗാനരംഗം ഒരുക്കിയിരിക്കുന്നത്. തമിഴകത്ത് പ്രശസ്ത താരമാണ് ഇനിയ. രണ്ടാവത്തു പടത്തിലെ അതിഥി താരത്തിന് പിന്നാലെ നിനൈത്തത് യാരോ എന്ന മറ്റൊരു ചിത്രത്തിലും ഇനിയ അതിഥി താരമായി എത്തുന്നുണ്ട്.

വളര്‍ന്നുവരുന്ന ഒരു താരമെന്ന നിലയില്‍ ഇത്തരത്തിലുള്ള ശ്രദ്ധിക്കപ്പെടുന്ന അതിഥി വേഷങ്ങള്‍ ലഭിയ്ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് താരം പറയുന്നു. ഇതുവരെ ചെയ്ത ചിത്രങ്ങളിലെല്ലാം വ്യത്യസ്തമായ കഥാപാത്രങ്ങളാണ് എനിയ്ക്ക് ലഭിച്ചിട്ടുള്ളത്. അതിഥി താരമാകുമ്പോഴും ഈ വ്യത്യസ്ഥത സൂക്ഷിക്കാന്‍ കഴിയുന്നുണ്ട്- ഇനിയ പറയുന്നു.

അയാള്‍ എന്ന ചിത്രമാണ് മലയാളത്തില്‍ ഇനിയയുടേതായി റിലീസ് ചെയ്യാന്‍ പോകുന്ന അടുത്ത ചിത്രം. ഈ ചിത്രത്തില്‍ ഒരു ഗ്രാമീണ പെണ്‍കുട്ടിയെയാണ് താരം അവതരിപ്പിക്കുന്നത്. പുള്ളുവത്തിയായ ചക്കരയെന്ന കഥാപാത്രത്തെയാണ് ഇനിയ അയാളില്‍ അവതരിപ്പിക്കുന്നത്. നായകനായി അഭിനയിക്കുന്ന ലാലിന്റെ രണ്ടാംഭാര്യയാണ് ചക്കര. തമിഴകത്ത് വാഗി സൂട വാ, മൗനഗുരു തുടങ്ങിയ ചിത്രങ്ങളില്‍ ഞാന്‍ ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷം ചെയ്തിരുന്നു. തമിഴിലായാലും മലയാളത്തിലായാലും ഇമേജിന്റെ തടവറയിലാകാന്‍ ഞാന്‍ തയ്യാറല്ല, വ്യത്യസ്തമായ കഥാപാത്രങ്ങളോടാണ് താല്‍പര്യം- ഇനിയ പറയുന്നു.

English summary
Actress Ineya who just tested the waters in M'wood in a glam avatar, will next be seen in the 80s look in Randavathu Padam.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam