»   » കബാലിയുടെ യഥാര്‍ത്ഥ കളക്ഷന്‍ എത്രയെന്ന് രജനീകാന്ത് വെളിപ്പെടുത്തണമെന്ന് സംവിധായകന്‍ അമീര്‍

കബാലിയുടെ യഥാര്‍ത്ഥ കളക്ഷന്‍ എത്രയെന്ന് രജനീകാന്ത് വെളിപ്പെടുത്തണമെന്ന് സംവിധായകന്‍ അമീര്‍

Posted By: Pratheeksha
Subscribe to Filmibeat Malayalam

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധന നടപടിയ്ക്ക് ബോളിവുഡ് ,കോളിവുഡ് താരങ്ങളില്‍ നിന്നെല്ലാം അനുകൂലമായും പ്രതികൂലമായുമുള്ള പ്രതികരണങ്ങള്‍ വന്നു കഴിഞ്ഞു. രജനീകാന്ത് അടക്കമുളള നടന്മാര്‍ നോട്ട് നിരോധനത്തെ പിന്തുണച്ചപ്പോള്‍ ശക്തമായ എതിര്‍പ്പുമായി എത്തിയിരിക്കുകയാണ് തമിഴ് സംവിധായകരായ അമീര്‍ സുല്‍ത്താനും വിജയ് സേതു പതിയും.

മോദിയുടെ നടപടിയെ അനുകൂലിച്ച രജനീകാന്തിനെതിരെ പൊതുപരിപാടിയില്‍ ആഞ്ഞടിച്ചിരിക്കുകയാണ് അമീര്‍.

വിജയ് സേതുപതി പറഞ്ഞത്

നോട്ടു നിരോധനം സാധാരണക്കാരായ ഗ്രാമീണരെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിജയ് സേതുപതി വ്യക്തമാക്കിയത്.

അമീറിന്റെ പ്രതികരണം

എന്നാല്‍ മോദിയെ അനുകൂലിച്ച രജനീകാന്തിനെതിരെ ആഞ്ഞടിച്ചാണ് അമീര്‍ രംഗത്തെത്തിയത്. മോദിയെ അനൂകൂലിച്ച് പുതിയ ഇന്ത്യ പിറന്നു എന്നു പ്രസ്താവിച്ച രജനീകാന്ത് മോദി കള്ളപ്പണം തടയാനാണ് നോട്ടു നിരോധനം നടപ്പിലാക്കിയതെങ്കില്‍ കബാലിയുടെ യഥാര്‍ത്ഥ കളക്ഷന്‍ എത്രയെന്നു കാണിക്കാന്‍ രജനീകാന്ത് തയ്യാറാവുമോ എന്നാണ് അമീര്‍ ചോദിക്കുന്നത്.

റിലീസ് ദിവസത്തെ നിരക്ക്

റിലീസ് ദിവസം ടിക്കറ്റില്‍ രേഖപ്പെടുത്തിയ നിരക്കില്‍ തന്നെയാണോ തുടര്‍ന്നും കബാലിയുടെ ടിക്കറ്റ് വിറ്റു പോയതെന്നും അമീര്‍ ചോദിക്കുന്നു

പൊതുവെ രജനീകാന്ത് മൗനം പാലിക്കാറാണ് പതിവ്

പൊതുവെ ഇത്തരം കാര്യങ്ങളില്‍ രജനീകാന്ത് അഭിപ്രായം പറയാറില്ലെന്നും എന്നാല്‍ നോട്ടു നിരോധനത്തില്‍ രണ്ടാമതൊന്നാലോചിക്കാതെ മോദിയ്ക്ക് പിന്തുണ നല്‍കിയെന്നും അമീര്‍ പറയുന്നു. അമീര്‍ സംവിധാനം ചെയ്ത പരുത്തിവീരന്‍, ആദിഭഗവാന്‍, മൗനം പേസിയതേ, റാം, എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

രജനീകാന്തിന്റെ പുതിയ ഫോട്ടോസിനായി

English summary
tamil director ameer sulthan criticize modi and rajinikanth

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam