»   » നിരോധിത മേഖലയില്‍ വിക്രം-നയന്‍താര ഷൂട്ടിങ്

നിരോധിത മേഖലയില്‍ വിക്രം-നയന്‍താര ഷൂട്ടിങ്

Posted By: Sanviya
Subscribe to Filmibeat Malayalam

വിക്രമും നയന്‍താരയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഇരുമുഖന്‍. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികയാണ്. ഇന്ത്യയിലും വിദേശ രാജ്യത്തുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ്. അതിനിടെ മലേഷ്യയിലെ നിരോധിത മേഖലയിലും ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നുണ്ട്.

മലേഷ്യാ ഗവണ്‍മെന്റിന്റെ സ്‌പെഷ്യല്‍ പെര്‍മിഷനോടു കൂടിയാണ് ഷൂട്ടിങ്. ആക്ഷന്‍ സീനുകളാണ് ഇവിടെ വച്ച് ചിത്രീകരിക്കുന്നതെന്നും പറയുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായി ചിത്രം ആഗസ്റ്റില്‍ തിയേറ്ററുകളില്‍ എത്തുമെന്നും പറയുന്നു.

irumugan

നയന്‍താരയ്‌ക്കൊപ്പം നിത്യാ മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നാസര്‍, തമ്പി രാമയ്യ, കരുണാകരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹാരീസ് ജയരാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആര്‍ഡി രാജശേഖറാണ് ക്യാമറ.

English summary
Vikram Nayanthara Iru mugan fight scene shooting near Malaysian government building.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam