»   » കബാലി തിയേറ്ററുടമകള്‍ക്ക് ഉണ്ടാക്കിയത് കോടികളുടെ നഷ്ടം; കോടികളുടെ നേട്ടമെല്ലാം വെറും നുണക്കഥ??

കബാലി തിയേറ്ററുടമകള്‍ക്ക് ഉണ്ടാക്കിയത് കോടികളുടെ നഷ്ടം; കോടികളുടെ നേട്ടമെല്ലാം വെറും നുണക്കഥ??

Posted By: Rohini
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമാ ലോകത്തെ തന്നെ ഇളക്കി മറിച്ചുകൊണ്ടാണ് രജനികാന്ത് നായകനായ കബാലി റിലീസ് ചെയ്തത്. സ്റ്റൈല്‍ മന്നന്റെ സ്റ്റൈലന്‍ ലുക്കും രംഗപ്രവേശവുമൊക്കെ ജനം ആഘോഷിച്ചു. എന്നാല്‍ സിനിമ തിയേറ്ററുടമകള്‍ക്ക് കോടികളുടെ നഷ്ടമുണ്ടാക്കി എന്നാണ് കോടമ്പക്കത്തുനിന്നും കേള്‍ക്കുന്ന വാര്‍ത്ത.

കബാലിയുടെ യഥാര്‍ത്ഥ കളക്ഷന്‍ എത്രയെന്ന് രജനീകാന്ത് വെളിപ്പെടുത്തണമെന്ന് സംവിധായകന്‍ അമീര്‍

പ്രീ റിലീസ് ബിസിനസിലൂടെ 200 കോടിയിലേറെ നേടിയെന്ന നിര്‍മ്മാതാവിന്റെ അവകാശവാദവും റിലീസിന് പിന്നാലെ കളക്ഷന്‍ റെക്കോര്‍ഡ് എന്ന വെളിപ്പെടുത്തലും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. തമിഴകത്ത് ചില കേന്ദ്രങ്ങളില്‍ 100 ദിവസം പൂര്‍ത്തിയാക്കിയ ചിത്രം തിയറ്ററുടമകള്‍ക്ക് നഷ്ടം വരുത്തിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

രജനികാന്തിന് കത്തയച്ചു

ട്രിച്ചി, തഞ്ചാവൂര്‍ മേഖലകളിലുള്ള തിയറ്റര്‍ ഉടമകള്‍ 2 കോടിയിലേറെ തങ്ങള്‍ക്ക് നഷ്ടമുണ്ടായെന്ന് കാട്ടി രജനീകാന്തിന് കത്തയച്ചതോടെയാണ് കബാലിയുടെ ബോക്‌സ് ഓഫീസ് വിജയത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ സംശയം ഉയര്‍ന്നത്. തഞ്ചാവൂരിലും ട്രിച്ചിയിലുമുള്ള തിയറ്റര്‍ ഉടമകള്‍ ചെന്നൈയില്‍ ക്യാമ്പ് ചെയ്ത് നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമായി കലൈപുലി താണുവിനെയും രജനീകാന്തിനെയും സമീപിക്കാന്‍ ഒരുങ്ങുകയാണെന്നും വാര്‍ത്തകളുണ്ട്. നിര്‍മ്മാതാവ് താണുവുമായി ഇക്കാര്യത്തില്‍ രണ്ട് തവണ ചര്‍ച്ച നടന്നെങ്കിലും ഫലം ഉണ്ടായില്ലെന്ന് തിയറ്ററുടമകള്‍ പറയുന്നു.

നിര്‍മാതാവ് പറയുന്നത്

ട്രിച്ചി- തഞ്ചാവൂര്‍ മേഖലയിലുള്ള വിതരണാവകാശം 7 കോടി രൂപയ്ക്ക് ജോസഫ് ഫ്രാന്‍സിസ് എന്നയാള്‍ക്ക് നല്‍കിയതാണെന്നും തിയറ്ററുടമകളുടെ നഷ്ടത്തിന് താന്‍ ഉത്തരവാദി അല്ലെന്നുമാണ് കലൈപുലി എസ് താണുവിന്റെ നിലപാട്. എംജിആര്‍ ഫിലിം സിറ്റി തിയറ്റര്‍ ഉടമകളുടേതാണ് പ്രധാന പരാതി. സിനിമ 125 ദിവസം പൂര്‍ത്തിയാക്കിയതിന് പിന്നാലെ തിയറ്ററുകളില്‍ സാമ്പത്തിക നഷ്ടമുണ്ടായെന്ന പരാതിയുമായി ആളുകള്‍ വരുന്നതിന് പിന്നിലെ ഉദ്ദേശ്യമെന്താണെന്ന് മനസിലാകുന്നില്ലെന്നും താണു പറയുന്നു.

500 കോടി നേടി എന്ന വാര്‍ത്ത

ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും വിവിധ വിതരണാവകാശങ്ങളിലൂടെയും കബാലി 500 കോടിയോളം നേട്ടമുണ്ടാക്കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായിരുന്ന ശശികലാ നടരാജന്‍ ആണ് തമിഴ് നാട്ടിലെ പ്രധാന മേഖലകളിലെ കബാലിയുടെ വിതരണാവകാശം നേടിയിരുന്നത്. ഉത്തരേന്ത്യന്‍ വിതരണാവകാശം ഫോക്‌സ് സ്റ്റാറിനായിരുന്നു.

ലിംഗയുടെ നഷ്ടം

ലിംഗാ എന്ന ചിത്രം തകര്‍ന്നടിഞ്ഞ സമയത്ത് സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. മധുരൈയിലും ട്രിച്ചിയില്‍ നിന്നുമായി എത്തിയ തിയറ്റര്‍ ഉടമകള്‍ രജനീകാന്തിന്റെ വീടിന് മുന്നില്‍ പിച്ചയെടുക്കല്‍ സമരം നടത്തിയും പ്രതിഷേധിച്ചും സാമ്പത്തിക നഷ്ടം പരിഹരിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. രജനീകാന്തിന്റെ സുഹൃത്തും വിതരണക്കാരനുമായ തിരുപ്പൂര്‍ സുബ്രഹ്മണ്യവും കലൈപുലി എസ് താണുവും ഇടപെട്ടാണ് അന്ന് പ്രശ്‌നപരിഹാരമുണ്ടായത്.

English summary
Is Kabali a loss? Theater owners' request to Rajinikanth!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam