»   » 'എനിക്കാവശ്യമുള്ളപ്പോഴൊക്കെ അവനടുത്തുണ്ടാവും, എന്ന് കരുതി ഞങ്ങള്‍ പ്രണയത്തിലല്ല'

'എനിക്കാവശ്യമുള്ളപ്പോഴൊക്കെ അവനടുത്തുണ്ടാവും, എന്ന് കരുതി ഞങ്ങള്‍ പ്രണയത്തിലല്ല'

Written By:
Subscribe to Filmibeat Malayalam

നടീ നടന്മാരെ കുറിച്ച് ഗോസിപ്പ് പടച്ചുവിടാന്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ട. ഒരുമിച്ച് ഒന്ന് രണ്ട് ചിത്രങ്ങളില്‍ അഭിനയിക്കുകയോ, ഒരുമിച്ച് ഒന്നില്‍ക്കൂടുതല്‍ തവണ ഒരുമിച്ച് കാണുകയോ ചെയ്താല്‍ തന്നെ ധാരളം. അങ്ങനെ ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറയുന്ന പേരാണ് രകുല്‍ പ്രീത് സിംഗും റാണ ദഗ്ഗുപതിയും. ഇരുവരെയും ചില ചടങ്ങുകളില്‍ ഒരുമിച്ച് കണ്ടതാണ് കാരണം.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആ ഹിറ്റ് നായിക എവിടെ? 15 വര്‍ഷമായി കാണാത്ത നായികയുടെ 30 ഫോട്ടോകളിതാ

എന്നാല്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണിപ്പോള്‍ രകുല്‍ പ്രീത്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് റാണയുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് രകുല്‍ പ്രീത് വാചാലയായത്. തങ്ങള്‍ക്കിടയില്‍ നല്ലൊരു സൗഹൃദ ബന്ധമുണ്ടെന്നും അത് തെറ്റിദ്ധരിപ്പിക്കരുത് എന്നും രകുല്‍ പറയുന്നു.

rana-rakul

ഹൈദരാബാദിലുള്ള എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് റാണ. ഈ പ്രണയ ഗോസിപ്പ് ഏറെ നാളായി ഞങ്ങള്‍ കേള്‍ക്കുന്നു. അത് നിര്‍ത്താന്‍ ഞങ്ങള്‍ക്ക് കഴിയില്ല. പിന്നെ കിംവദന്തി വരുമ്പോള്‍ ഒന്ന് ചിരിക്കുക. അത്ര തന്നെ.

വീട്ടില്‍ നിന്ന് മാറി ഒറ്റയ്ക്കാണ് ഞാന്‍ താമസിക്കുന്നത്. അപ്പോള്‍ എന്ത് സഹായത്തിനും, എനിക്കാവശ്യമുള്ളപ്പോള്‍ റാണ എത്താറുണ്ട്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. 15 - 20 പേര്‍ അടങ്ങുന്ന ഒരു ഗ്യാങ് ഉണ്ട് ഞങ്ങള്‍ക്ക്. അതില്‍ വിവാഹം കഴിക്കാതെ ഞങ്ങള്‍ മൂന്ന് പേരുണ്ട്. അതുകൊണ്ടാണ് എന്നെയും റാണയെയും സംബന്ധിച്ച് ഇത്തരം ഗോസിപ്പുകള്‍ വരുന്നത് - രകുല്‍ വ്യക്തമാക്കി

English summary
Is Rakul Preet Singh dating Baahubali star Rana Daggubati? The Aiyaary actress answers

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam