»   » ഒരുവിട്ടുവീഴ്ചയ്ക്കും തയ്യാറാവുന്നില്ല; ചിമ്പുവിന് നയന്‍താരയോട് കടുത്ത ദേഷ്യം?

ഒരുവിട്ടുവീഴ്ചയ്ക്കും തയ്യാറാവുന്നില്ല; ചിമ്പുവിന് നയന്‍താരയോട് കടുത്ത ദേഷ്യം?

By: Rohini
Subscribe to Filmibeat Malayalam

ഇത് നമ്മ ആള് എന്ന ചിത്രം ഷൂട്ടിങ് പൂര്‍ത്തിയായി ഏറെ നാളായി പെട്ടിക്കകത്തു തന്നെ കിടക്കുകയാണ്. പിണക്കം മറന്ന് ചിമ്പുവും നയന്‍താരയും ഒന്നിച്ച ചിത്രം കാണാന്‍ ആരാധകര്‍ക്കും ഏറെ ആകാംക്ഷയുണ്ട്. ഒന്നിച്ചഭിനയിച്ചെങ്കിലും നയന്‍താരയ്ക്ക് ചിമ്പുവിനോടുള്ള ശത്രുതയോട് ഒരു മാറ്റവുമില്ലെന്നും കേട്ടിരുന്നു.

നേരത്തെ ചിത്രത്തില്‍ ഒരു ഡപ്പാകൂത്ത് പാട്ടിന് വേണ്ടി നയന്‍ സഹകരിക്കുന്നില്ല എന്ന് പറഞ്ഞ് ചിമ്പുവും ചിത്രത്തിന്റെ നിര്‍മാതാവും നടന്റെ അച്ഛനുമായ ടി രാജേന്ദ്രനും രംഗത്ത് വന്നിരുന്നു. എന്നാല്‍ അങ്ങനെ ഒരു പാട്ടിന്റെ ആവശ്യമില്ലെന്ന് സംവിധായകന്‍ പാണ്ഡിരാജ് പറഞ്ഞു. ഇപ്പോള്‍ പ്രശ്‌നം നയന്‍ പ്രമോഷന് സഹകരിക്കുന്നില്ല എന്നാണ്.

ഒരുവിട്ടുവീഴ്ചയ്ക്കും തയ്യാറാവുന്നില്ല; ചിമ്പുവിന് നയന്‍താരയോട് കടുത്ത ദേഷ്യം?

പ്രമോഷന് വേണ്ടിയുള്ള പബ്ലിക് ഫോട്ടോകള്‍ നല്‍കാന്‍ നയന്‍താര തയ്യാറായിരുന്നില്ല.

ഒരുവിട്ടുവീഴ്ചയ്ക്കും തയ്യാറാവുന്നില്ല; ചിമ്പുവിന് നയന്‍താരയോട് കടുത്ത ദേഷ്യം?

പബ്ലിക് ഫോട്ടോ എടുക്കാന്‍ നടന്‍താര സമ്മതിക്കാത്ത സാഹചര്യത്തില്‍ ചിത്രത്തിലെ മറ്റൊരു നായികയായ ആന്‍ഡ്രിയയെ വച്ചാണ് ഈ പ്രശ്‌നം പരിഹരിച്ചത്

ഒരുവിട്ടുവീഴ്ചയ്ക്കും തയ്യാറാവുന്നില്ല; ചിമ്പുവിന് നയന്‍താരയോട് കടുത്ത ദേഷ്യം?

നാളെ (ഫെബ്രുവരി 3) ചിമ്പുവിന്റെ പിറന്നാളിനോടനുബന്ധിച്ച് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടത്താനിരിക്കുകയാണ്. എന്നാല്‍ ആ ചടങ്ങിനും താന്‍ വരില്ല എന്നാണത്രെ നയന്‍ പറഞ്ഞിരിയ്ക്കുന്നത്

ഒരുവിട്ടുവീഴ്ചയ്ക്കും തയ്യാറാവുന്നില്ല; ചിമ്പുവിന് നയന്‍താരയോട് കടുത്ത ദേഷ്യം?

സിനിമയ്ക്ക് വേണ്ടി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത നയന്‍താരയോട് ചിമ്പുവിന് കടുത്ത ദേഷ്യമാണെന്നാണ് കോടമ്പക്കത്തുനിന്നുമുള്ള വിവരം

ഒരുവിട്ടുവീഴ്ചയ്ക്കും തയ്യാറാവുന്നില്ല; ചിമ്പുവിന് നയന്‍താരയോട് കടുത്ത ദേഷ്യം?

ഞങ്ങള്‍ നയന്‍താരയുടെ ഡേറ്റ് വെറുതേ കുറേ പാഴാക്കിയിരുന്നു. ഇപ്പോള്‍ അവര്‍ തിരക്കിലാണ്. എന്നിരുന്നാലും ഓഡിയോ ലോഞ്ചിന് നയന്‍താര വരും എന്ന വിശ്വാസം തനിക്കുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകന്‍ പാണ്ഡിരാജ് പറഞ്ഞു.

ഒരുവിട്ടുവീഴ്ചയ്ക്കും തയ്യാറാവുന്നില്ല; ചിമ്പുവിന് നയന്‍താരയോട് കടുത്ത ദേഷ്യം?

തമിഴിലും മലയാളത്തിലും മാത്രമല്ല തെലുങ്കിലും കന്നടയിലുമൊക്കെയായി ഒരുപിടി നല്ല ചിത്രങ്ങളുമായി തിരക്കിലാണ് നയന്‍താര.

English summary
If reports are to be believed, Nayanthara has been avoided from the publicity stills of the upcoming Idhu Namma Aalu.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam