»   » സായി പല്ലവിയെക്കാള്‍ നല്ലത് തമന്ന തന്നെയാണെന്ന് വിക്രം, ഞെട്ടിത്തരിച്ച് മലര്‍ ഫാന്‍സ്!!

സായി പല്ലവിയെക്കാള്‍ നല്ലത് തമന്ന തന്നെയാണെന്ന് വിക്രം, ഞെട്ടിത്തരിച്ച് മലര്‍ ഫാന്‍സ്!!

Written By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ നിന്ന് സായി പല്ലവി നേരെ പോയത് തെലുങ്ക് സിനിമാ ലോകത്താണ്. തെലുങ്കില്‍ ഒന്നിന് പിറകെ ഒന്നായി സിനിമകളുമായി സായി പല്ലവി തിരക്കിലുമായി. അതിനിടയില്‍ രണ്ട് മൂന്ന് തമിഴ് സിനിമകളെ കുറിച്ച് ചര്‍ച്ചകള്‍ നടന്നുവെങ്കിലും അതൊന്നും സംഭവിച്ചില്ല.

ജീത്തു ജോസഫിനോട് പ്രണവ് സ്വകാര്യമായി വന്ന് പറഞ്ഞ ആ കാര്യം, അതാണ് ഒരു നടന് വേണ്ടത്!!

വിക്രം നായകനായ സ്‌കെച്ച് എന്ന ചിത്ത്രതില്‍ സായി പല്ലവിയെ പരിഗണിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം നടി പിന്മാറിയ സാഹചര്യത്തില്‍ തമന്ന നായികയായെത്തി. ചിത്രത്തില്‍ തമന്നയുടെ വേഷത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് സായി പല്ലവിയെക്കാള്‍ നല്ലത് തമന്ന തന്നെയാണെന്ന് വിക്രം പറഞ്ഞത്.

സ്‌കെച്ച് എന്ന ചിത്രം

വിക്രമിനെ നായകനാക്കി വിജയ് ചന്ദ്രര്‍ സംവിധാനം ചെയ്ത ചിത്രമാണ് സ്‌കെച്ച്. സൗത്ത് ചെന്നൈയിലെ അധോലോകത്തെ കുറിച്ച് പറഞ്ഞ ചിത്രം മികച്ച പ്രേക്ഷകാഭിപ്രായവും കലക്ഷനും നേടി.

നായികയായി തമന്ന

ചിത്രത്തില്‍ വിക്രമിന്റെ നായികയായെത്തിയത് തമന്നയാണ്. ഇതാദ്യമായാണ് തമന്നയും വിക്രമും ഒന്നിച്ചഭിനയിക്കുന്നത്. ചിത്രത്തില്‍ സായി പല്ലവിയെ ആദ്യം നായികയായി പരിഗണിച്ചിരുന്നു. എന്നാല്‍ പല്ലവി പിന്മാറിയ സാഹചര്യത്തിലാണ് തമന്ന ചിത്രത്തിലെത്തിയത്.

തമന്ന തന്നെ ബെസ്റ്റ്

സായി പല്ലവി പിന്മാറിയതിനെ കുറിച്ചും, തമന്നയുടെ നായികാ വേഷത്തെ കുറിച്ചും ചോദിച്ചപ്പോഴാണ് വിക്രം അത് പറഞ്ഞത്. ചിത്ത്രതില്‍ ഒരു ബ്രാഹ്മിണ്‍ പെണ്‍കുട്ടിയായിട്ടാണ് തമന്ന അഭിനയിച്ചത്. ആ കഥാപാത്രത്തിന് സായി പല്ലവിയെക്കാള്‍ എന്തുകൊണ്ടും നല്ലത് തമന്ന തന്നെയാണെന്ന് വിക്രം പറഞ്ഞു.

ആരാധകര്‍ ഞെട്ടി

വിക്രമിന്റെ പരമാര്‍ശം കേട്ട് സായി പല്ലവി ഫാന്‍സ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിയ്ക്കുകയാണ്. എന്നാല്‍ വിക്രം ഒരിക്കലും സായി പല്ലവിയെ താഴ്ത്തിക്കെട്ടിയതല്ല, തന്റെ നായികയെ പ്രശംസിയ്ക്കുക മാത്രമാണ് ചെയ്തത് എന്നാണ് സോഷ്യല്‍ മീഡിയ സംസാരം.

സായി പല്ലവി മലയാളത്തില്‍

പ്രേമം എന്ന മലയാള സിനിമയിലൂടെ ബിഗ് സ്‌ക്രീനിലെത്തിയ സായി പല്ലവി ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടു. അതിന് ശേഷം അഭിനയിച്ച കലി എന്ന ചിത്രവും മികച്ച വിജയം നേടി.

തെലുങ്കിലേക്ക്

പഠനം പൂര്‍ത്തിയാക്കിയ സായി പല്ലവി നേരെ പോയത് തെലുങ്ക് സിനിമാ ലോകത്താണ്. ഫിദ എന്ന ചിത്രം വന്‍ വിജയമാവുകയും സായി പല്ലവി അവിടെ കാലുറപ്പിയ്ക്കുകയും ചെയ്തു. പിന്നീട് തെലുങ്കില്‍ നിന്ന് സായിയ്ക്ക് ധാരാളം അവസരങ്ങള്‍ വന്നു.

തമിഴില്‍ പലതും കൈവിട്ടു

എന്നാല്‍ തുടക്കം മുതലേ സായി പല്ലവിയുടെ തമിഴ് ചിത്രങ്ങളെ കുറിച്ച് ചര്‍ച്ചകളുണ്ടായിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. മണിരത്‌നം ചിത്രം പോലും സായി പല്ലവിയ്ക്ക് നഷ്ടമായി. സൂര്യ, വിജയ്, അജിത്ത്, വിക്രം തുടങ്ങിയവര്‍ക്കൊപ്പമൊക്കെ പല സിനിമകളും പറഞ്ഞുകേട്ടിരുന്നു.

ഒടുവില്‍ വരുന്നു

ഏറ്റവുമൊടുവില്‍ സായി പല്ലവി തമിഴിലെത്തുകയാണ്. ധനുഷ് നായകനാകുന്ന മാരി ടു വിലെ നായിക സായി പല്ലവിയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്നു.

English summary
Tamannaah is better than Sai Pallavi!! This shocking statement is made by Tamil hero Vikram. In fact, Vikram got Sai Pallavi on board for his latest project ‘Sketch.’

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam