»   » അജിത്തിന്റെ വേതാളം മോഹന്‍ലാലിന്റെ ഉസ്താദിന്റെ കോപ്പിയോ?

അജിത്തിന്റെ വേതാളം മോഹന്‍ലാലിന്റെ ഉസ്താദിന്റെ കോപ്പിയോ?

Posted By:
Subscribe to Filmibeat Malayalam

നവംബര്‍ പത്തിന് ദീപാവലി ദിനത്തില്‍ തല അജിത്തിന്റെ വേതാളം തിയേറ്ററുകളെത്തും. പോസ്റ്ററുകളും ടീസറുകളും ഇറങ്ങിയതുമുതല്‍ സിരുതൈ സിവ സംവിധാനം ചെയ്യുന്ന വേതാളത്തിന്മേലുള്ള പ്രേക്ഷക പ്രതീക്ഷ കൂടിയിരിക്കുകയാണ്.

ചിത്രത്തെ സംബന്ധിച്ച ഒരു പുതിയ വാര്‍ത്തയാണ് ഇപ്പോള്‍ കോളിവുഡില്‍ നിന്നും കേള്‍ക്കുന്നത്. മലയാളത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച ഉസ്താദ് എന്ന ചിത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണത്രെ വേതാളം ഒരുക്കിയിരിക്കുന്നത്. അതിന് ചില സാമ്യതകള്‍ ചൂണ്ടികാണിച്ചാണ് വിശദീകരണം.

അജിത്തിന്റെ വേതാളം മോഹന്‍ലാലിന്റെ ഉസ്താദിന്റെ കോപ്പിയോ?

മോഹന്‍ലാലിനെ നായകനാക്കി 1999 ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉസ്താദ്. ദിവ്യ ഉണ്ണി ചിത്രത്തില്‍ ലാലിന്റെ പെങ്ങളുടെ വേഷം ചെയ്തുകൊണ്ടെത്തി. അത്യന്തമായി ഈ സിനിമയില്‍ സഹോദരി സഹോദര ബന്ധത്തിനാണ് പ്രധാന്യം നല്‍കിയത്

അജിത്തിന്റെ വേതാളം മോഹന്‍ലാലിന്റെ ഉസ്താദിന്റെ കോപ്പിയോ?

സിരുതൈ സിവ അജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രമാണ് വേതാളം. ലക്ഷ്മി മേനോന്‍ അജിത്തിന്റെ സഹോദരിയായെത്തുന്നു. അത്യന്തമായി ഈ സിനിമയും സഹോദരി സഹോദര ബന്ധത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നതെന്ന് ചിത്രത്തിന്റെ പോസ്റ്ററും ടീസറും സൂചന നല്‍കുന്നു

അജിത്തിന്റെ വേതാളം മോഹന്‍ലാലിന്റെ ഉസ്താദിന്റെ കോപ്പിയോ?

പ്രമുഖ ബിസിനസ്മാനായ പരമേശ്വരന് (മോഹന്‍ലാല്‍) ആരും അറിയാത്ത ഒരു അധോലോക പരിവേഷം കൂടി ഉണ്ട്. കുടുംബസ്ഥനായ പരമേശ്വരന്‍യും അധോലോക നായകനായ ഉസ്താദിന്റെയും കഥ പറയുകയാണ് ഈ സിനിമയിലൂടെ.

അജിത്തിന്റെ വേതാളം മോഹന്‍ലാലിന്റെ ഉസ്താദിന്റെ കോപ്പിയോ?

ഗണേഷ് എന്ന കഥാപാത്രത്തെയാണ് അജിത്ത് അവതരിപ്പിയ്ക്കുന്നത്. എന്നാല്‍ കൊല്‍ക്കത്തയില്‍ വേതാളം എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ചെന്നൈ ഡോണായിരിക്കും ഗണേഷ്. ഇക്കാര്യം സഹോദരി തമിഴിന് അറിയില്ലായിരിക്കും. ഏകദേശം ഉസ്താദിന് സമാനം

അജിത്തിന്റെ വേതാളം മോഹന്‍ലാലിന്റെ ഉസ്താദിന്റെ കോപ്പിയോ?

രജനി കാന്തിന്റെ ബാഷ എന്ന ചിത്രവും ഏറെ കുറേ സമാനമാണ്. എന്നാല്‍ ഇതിനൊന്നും ഒരു ഔദ്യോഗിക സ്ഥിരീകരമണമില്ല. വിഷയത്തോട് സിനിമയുടെ അണിയറ പ്രവര്‍ത്തകാരും തന്നെ പ്രതികരിച്ചിട്ടില്ല

English summary
As speculated earlier, Thala Ajith's upcoming flick Vedalam will swoop its way into thousands of screens all over the world on November 10th and is expected to stay that way, unless the official release date faces a postponement at the last minute. But the latest surmise about the film might dampen their spirits a touch, for it is said that Vedalam might've been inspired from the Mohanlal starrer, Ustaad.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam