For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിജയും അച്ഛനും തമ്മില്‍ വഴക്കായത് ഭാര്യ സംഗീത കാരണം? അച്ഛനെ എല്ലാത്തില്‍ നിന്നും പിന്മാറ്റിയത് നടനും ഭാര്യയും

  |

  മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഇളയദളപതി വിജയുടെ വാരിസ് റിലീസിനെത്തിയിരിക്കുകയാണ്. പൊങ്കലിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് വമ്പന്‍ വരവേല്‍പ്പാണ് ലഭിച്ചത്. എന്നാല്‍ സിനിമയുടെ റിലീസിന് മുന്നോടിയായി താരത്തിന്റെ പേരില്‍ ചില വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെ ഉയര്‍ന്ന് വന്നിരുന്നു.

  Also Read: മലയാളി പെണ്‍കുട്ടിയെ വേണമെന്ന് സൗദിക്കാരന്‍; രണ്ട് കുട്ടികളുണ്ടെന്ന് പറഞ്ഞിട്ടും പിന്മാറിയില്ലെന്ന് ലക്ഷ്മി

  ഭാര്യ സംഗീതയുമായി വേര്‍പിരിഞ്ഞെന്നും നടി കീര്‍ത്തി സുരേഷിന്റെ കൂടെയാണ് താമസമെന്നുമൊക്കെ ആരോപണം വന്നു. സത്യത്തില്‍ അങ്ങനെയില്ലെങ്കിലും താരത്തിനെതിരെ പല വാര്‍ത്തകളും ഇത്തരത്തില്‍ പ്രചരിച്ചു. ഒടുവില്‍ പിതാവുമായി നടന്‍ അകന്ന് കഴിയാനുള്ള കാരണത്തെ കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

  വിജയുടെ ആരാധികയായ ശ്രീലങ്കന്‍ സ്വദേശിനിയായ സംഗീതയൊണ് നടന്‍ വിവാഹം കഴിച്ചത്. വീട്ടുകാരുടെ സമ്മതത്തോട് കൂടിയുള്ള വിവാഹമായിരുന്നു. ശേഷം സന്തോഷത്തോടെ ജീവിച്ച ദമ്പതിമാര്‍ വേര്‍പിരിഞ്ഞെന്ന വാര്‍ത്ത ഈയിടെയാണ് പുറത്ത് വരുന്നത്. വിക്കിപീഡിയ പ്രൊഫൈലില്‍ വിജയ് ഡിവോഴ്‌സായെന്ന തരത്തില്‍ എഡിറ്റ് ചെയ്‌തോടെയാണ് കിംവദന്തികള്‍ പ്രചരിച്ചത്. പിന്നാലെ നടന്റെ പിതാവുമായിട്ടുള്ള പ്രശ്‌നങ്ങളെ കുറിച്ചും ചര്‍ച്ചയായി.

  Also Read: മേക്കപ്പ്മാന്റെ കൂടെ ഞാൻ ഒളിച്ചോടി പോയി; അദ്ദേഹം കൊണ്ട് പോയി നോക്കുമെന്ന് കരുതി, പിന്നെ സംഭവിച്ചത്-സേതുലക്ഷ്മി

  വിജയും പിതാവും തമ്മില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പറഞ്ഞിരുന്നു. വിജയ് എന്തിനാണ് മാതാപിതാക്കളില്‍ നിന്നും മാറി താമസിക്കുന്നതെന്നും അവരുമായി ഭിന്നിപ്പുണ്ടാക്കിയത് ആരാണെന്നുമൊക്കെയുള്ള ചോദ്യം ഉയര്‍ന്ന് വന്നു. എന്നാല്‍ ഭാര്യ സംഗീത കാരണമാണ് വിജയ് മാതാപിതാക്കളില്‍ നിന്നും വേര്‍പിരിഞ്ഞ് താമസിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയതെന്നാണ് പുതിയ ചില റിപ്പോര്‍ട്ടില്‍ പറയുന്നത്.

  എസ് ചന്ദ്രശേഖറായിരുന്നു മകനും നടനുമായ വിജയുടെ സിനിമയുടെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത്. തോക്ക് എന്ന സിനിമ വരെയും കാര്യങ്ങള്‍ അങ്ങനെ പോയി. പിതാവാണ് സിനിമയുടെ കഥ കേള്‍ക്കുകയും പ്രതിഫലം ചോദിച്ച് വാങ്ങിക്കുകയുമൊക്കെ ചെയ്തിരുന്നത്.

  എന്നാല്‍ ഇക്കാര്യങ്ങളൊക്കെ നിങ്ങള്‍ക്ക് തന്നെ നോക്കിയാല്‍ പോരെ എന്ന അഭിപ്രായമാണ് ഭാര്യ സംഗീത മുന്നോട്ട് വെച്ചത്. അതോടെയാണ് പിതാവ് മാറി നില്‍ക്കുകയും വിജയ് തന്നെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങുകയും ചെയ്തു.

  പിതാവിന്റെ ചുറ്റുമുണ്ടായിരുന്ന ആളുകളെയെല്ലാം മാറ്റി പുതിയ ചിലരെ കൊണ്ട് വന്നു. ഇതോടെ വിജയും അച്ഛനും തമ്മില്‍ വലിയ പ്രശ്‌നമുണ്ടായി. അഭിപ്രായ ഭിന്നത രൂക്ഷമായതോട് കൂടിയാണ് വിജയ് ഭാര്യ സംഗീതയെയും മക്കളെയും കൂട്ടി മറ്റൊരു വീട്ടിലേക്ക് താമസം മാറുന്നത്. നിലവില്‍ അച്ഛനും അമ്മയ്ക്കും ഒപ്പമല്ലാതെയാണ് നടന്‍ താമസിക്കുന്നത്.

  എന്നാല്‍ വിജയുടെ ഭാര്യയെ കുറിച്ച് നല്ല അഭിപ്രായമാണ് അമ്മയ്ക്ക് പറയാനുള്ളത്. കൊച്ചുമക്കളുടെ കാര്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തുന്ന ആളാണ് മരുമകള്‍ സംഗീതയെന്നാണ് താരമാതാവിന്റെ അഭിപ്രായം. ജോലിയ്ക്ക് നില്‍ക്കുന്നവരെ കൊണ്ട് മക്കളുടെ കാര്യങ്ങളൊന്നും അവള്‍ ചെയ്യിപ്പിക്കാറില്ല. ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ താന്‍ കണ്ട സംഗീതയുടെ ഏറ്റവും ഗുണം അതെന്നാണ് താരമാതാവ് അറിയപ്പെടുന്നത്.

  Read more about: vijay വിജയ്
  English summary
  Is Vijay's Wife Sangeetha The Reason Behind Vijay And His Father' Rift?. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X