»   » തലയുടെ 'വി' പ്രേമം അവസാനിക്കുന്നില്ല, അജിത്-ശിവ പുതിയ ചിത്രം 'വിശ്വാസം'! ഇക്കുറി വിശ്വസിക്കാമോ?

തലയുടെ 'വി' പ്രേമം അവസാനിക്കുന്നില്ല, അജിത്-ശിവ പുതിയ ചിത്രം 'വിശ്വാസം'! ഇക്കുറി വിശ്വസിക്കാമോ?

Posted By:
Subscribe to Filmibeat Malayalam

അജിത് നായകനായി എത്തിയ വിവേകത്തിന് ശേഷം താരം വിശ്രമത്തിലായിരുന്നു. ഒരു സര്‍ജറിയേത്തുടര്‍ന്നുള്ള വിശ്രമത്തിലായിരുന്നു. വിവേകം റിലീസ് ചെയ്തതിന് പിന്നാലെ സംവിധായകന്‍ ശിവയും അജിത്തും വീണ്ടും ഒന്നിക്കുന്നതായി അജിത് പ്രഖ്യാപ്പിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുകയാണ്. വിശ്വാസം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

വെറുതെ അല്ല ഈ ചിത്രം മോഹന്‍ലാല്‍ ഏറ്റെടുത്തത്, ചെമ്പരത്തിപ്പൂവിനെ എഴുതിത്തള്ളണ്ട! വീഡിയോ...

ബുദ്ധി കല്പനയുടേത്, നടപ്പിലാക്കിയത് വിനയന്‍, ഒടുവില്‍ പൃഥ്വിരാജിനെതിരായ വിലക്ക് പൊളിഞ്ഞു!!!

Viswasam

തന്റെ മുന്‍ചിത്രങ്ങളായ വീരം, വേതാളം, വിവേകം എന്നിവയ്ക്ക് പിന്നാലെ എത്തുന്ന ചിത്രവും ആരംഭിക്കുന്നത് വി എന്ന അക്ഷരത്തിലാണ്. വിവേകത്തിന്റെ നിര്‍മാതാക്കളായ സത്യ ജ്യോതി ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ബിഗ് ബജറ്റില്‍ വന്‍ പ്രതീക്ഷയുമായി എത്തിയ വിവേകത്തിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. എങ്കിലും ബോക്‌സ് ഓഫീസില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ ചിത്രത്തിനായി.

2018 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു. അടുത്ത വര്‍ഷം ദീപാവലി റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് പദ്ധതിയിടുന്നത്. വീരം, വേതാളം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സമാന മാതൃക പിന്തുടരുന്ന ചിത്രമായിരിക്കും വിശ്വാസം. യുവന്‍ശങ്കര്‍ രാജയായിരിക്കും ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരേയും താരങ്ങളേയും പിന്നാലെ പ്രഖ്യാപിക്കും.

English summary
Viswasam: Here’s the title of Thala Ajith’s next movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam