»   » മമ്മൂട്ടിയുടെ മകളാകുക എന്നാല്‍ ചെറിയ കാര്യമൊന്നുമല്ല, ദേശീയ പുരസ്‌കാരം നേടിയ സാധന പറയുന്നു

മമ്മൂട്ടിയുടെ മകളാകുക എന്നാല്‍ ചെറിയ കാര്യമൊന്നുമല്ല, ദേശീയ പുരസ്‌കാരം നേടിയ സാധന പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

റാം സംവിധാനം ചെയ്ത തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെയാണ് സാധന എന്ന ബാലതാരത്തെ പ്രേക്ഷകര്‍ പരിചയപ്പെട്ടത്. ചിത്രത്തില്‍ ചെല്ലമ്മ എന്ന പത്ത് വയസ്സുകാരിയായെത്തിയ സാധന ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരവും നേടി.

അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടുമൊരു റാം ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ് സാധന. മമ്മൂട്ടിയെ നായകനാക്കി തമിഴിലും മലയാളത്തിലുമായി റാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മെഗാസ്റ്റാറിന്റെ മകളായിട്ടാണ് സാധന മടങ്ങിയെത്തുന്നത്. അച്ഛന്‍ - മകള്‍ ബന്ധത്തെ കുറിച്ചാണ് പേരന്‍പ് എന്ന ചിത്രം പറയുന്നത്.

sadhana

മമ്മൂട്ടി സാറിന്റെ മകളായി അഭിനയിക്കുക എന്നത് തന്നെ സംബന്ധിച്ച് വലിയ കാര്യമാണെന്ന് സാധന പറയുന്നു. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള അഭിനയാനുഭവം ഏറ്റവും മികച്ചതായിരുന്നു എന്നും നടി പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി കഴിഞ്ഞു.

അഭിനേത്രി എന്നതിനപ്പുറം നല്ലൊരു നര്‍ത്തകി കൂടെയാണ് സാധന. അമ്മയാണ് ഗുരു. അഞ്ചാം വയസ്സ് മുതല്‍ ഡാന്‍സ് പഠിയ്ക്കുന്ന സാധനയുടെ അരങ്ങേറ്റം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് നടന്നത്. പത്താം ക്ലാസിലേക്ക് കടക്കും മുന്‍പ് അരങ്ങേറ്റം നടത്തണം എന്നത് തന്റെ ആഗ്രഹമായിരുന്നു എന്ന് സാധന പറഞ്ഞു.

English summary
It is a huge thing for me to be playing Mammootty sir’s daughter: Sadhana

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam