twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാല്‍ ജില്ലയില്‍ എത്തിയതെങ്ങനെ?

    By Nirmal Balakrishnan
    |

    നേശന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ ജില്ലയില്‍ വിജയ്‌ക്കൊപ്പമുള്ള വേഷത്തില്‍ അഭനയിക്കാന്‍ മോഹന്‍ലാല്‍ തയാറായതെങ്ങനെ? അടുത്തിടെ ഒരു അഭിമുഖത്തിലാണ് നേശന്‍ തന്നെ ഇക്കാര്യം പറഞ്ഞത്.

    എം.രാജയുടെ അസോസിയേറ്റ് ആയിരുന്നു നേശന്‍. രാജയുടെ വേലായുധത്തിന്റെ ചിത്രീകരണം നടക്കുമ്പോള്‍ നേശന്‍ വിജയ്#യോട് ജില്ലയുടെ കഥ പറഞ്ഞു. പിന്നീട് നോക്കാമെന്നു പറഞ്ഞ വിജയ് തുപ്പാക്കി കഴിഞ്ഞ സമയത്താണ് നേശനോട് ജില്ല ചെയ്യുന്ന കാര്യം പറഞ്ഞത്.

    JIlla

    ഒരു വര്‍ഷം കൊണ്ട് തിരക്കഥ പൂര്‍ത്തിയാക്കി. പൂര്‍ണമായ തിരക്കഥ കേട്ടപ്പോള്‍ വിജയ്ക്ക് ഇഷ്ടമായി. അതില്‍ തനിക്കൊപ്പം തുല്യമായ വേഷം ആരു ചെയ്യുന്നുവെന്നു ചോദിച്ചപ്പോള്‍ നേശന്‍ വെറുതെയാണ് ലാലിന്റെ കാര്യം പറഞ്ഞത്. ലാല്‍ തനിക്കൊപ്പം അഭിനയിക്കാന്‍ തയാറാകുമോ എന്നായിരുന്നു വിജയ് നേശനോട് ചോദിച്ചത്. എങ്കില്‍ ലാല്‍ സാറിനെ വിളിച്ചുനോക്കാന്‍ വിജയ് തന്നെ പറഞ്ഞു.

    അന്ന് ലാല്‍ കൊച്ചിയില്‍ ഷൂട്ടിങ്ങിലായിരുന്നു. നേശന്‍ വിളിച്ചപ്പോള്‍ ലാല്‍ വന്ന് കഥ പറയാന്‍ ആവശ്യപ്പെട്ടു. ഉടന്‍ തന്നെ നേശന്‍ കൊച്ചിയിലെത്തി. പൂര്‍ണമായ തിരക്കഥയുമായിട്ടാണ് വന്നത്. കഥ കേട്ടതും ലാല്‍ സമ്മതം മൂളി. അതോടെ രണ്ടുപേരുടെയും ഡേറ്റ് ഒത്തുകിട്ടാന്‍ കാത്തിരിപ്പായി.

    മധുരയിലെ ഒരു കുടുംബത്തിന്റെ കഥയാണ് ജില്ല. അതില്‍ ശിവയായി ലാലും ശക്തിയായി വിജയ് യു അഭിനയിക്കുന്നു. കാജല്‍ അഗര്‍വാള്‍ വിജയിന്റെ നായികയും പൂര്‍ണിമ ഭാഗ്യരാജ് മോഹന്‍ലാലിന്റെ നായികയും. വിജയ് യുടെ നൃത്തവും സംഘട്ടനവും ചിത്രത്തിലുണ്ട്. തുല്യ അളവില്‍ തന്നെ ലാലിന്റെ സംഘട്ടനവും. ലാല്‍ മീശ പിരിച്ച് താടിവച്ചാണ് അഭിനയിക്കുന്നത്. വെള്ള മുണ്ടും ഷര്‍ട്ടുമാണ് വേഷം. വിജയ് പതിവു പോലെ പാന്റ്‌സിലും.

    ചിത്രീകരണ സമയത്ത് രണ്ടുപേര്‍ക്കും മുഷിച്ചിലുണ്ടാകാതിരിക്കാനാണ് താന്‍ ഏറെ പ്രയാസപ്പെട്ടതെന്ന് നേശന്‍ പറയുന്നു. രണ്ടുപേരും ഒന്നിച്ചുള്ള സീനുകളില്‍ സംഭാഷണം പറഞ്ഞുകൊടുക്കുമ്പോള്‍ ഏറെ ശ്രദ്ധിച്ചു. എന്നാല്‍ ചിത്രീകരണം തുടങ്ങി രണ്ടു ദിവസം വിജയ് യും ലാലും കൂടുതല്‍ അടുത്തിരുന്നില്ല. എന്നാല്‍ മൂന്നാംനാള്‍ തൊട്ട് രണ്ടുപേരും വലിയ സുഹൃത്തുക്കളായി. രണ്ടുപേരുടെയും വീടുകളില്‍ അങ്ങോട്ടും ഇങ്ങോട്ടും വിരുന്നു പോയതോടെ ആ സൗഹൃദം വളര്‍ന്നു. അത് ചിത്രീകരണത്തിന് ഏറെ സഹായിച്ചെന്ന് നേശന്‍ പറയുന്നു.

    ഏതായാലും രണ്ടു സിംഹങ്ങള്‍ ഒന്നിക്കുന്നതു കാണാന്‍ ഇനി കുറച്ചു നാളുകള്‍ മാത്രം. പൊങ്കലിന് ചിത്രം തിയറ്ററുകളിലെത്തും.

    English summary
    He is making his debut as a director with Tamil action-drama 'Jilla' and says the biggest challenge for him is to work with two superstars - Vijay and Mohanlal.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X