»   » നയന്‍താരയോട് ചെയ്ത തെറ്റ് ഏറ്റ് പറഞ്ഞ് സംവിധായകന്‍, അത് തിരുത്താന്‍ നയന്‍ അവസരം നല്‍കി !!

നയന്‍താരയോട് ചെയ്ത തെറ്റ് ഏറ്റ് പറഞ്ഞ് സംവിധായകന്‍, അത് തിരുത്താന്‍ നയന്‍ അവസരം നല്‍കി !!

Posted By: Rohini
Subscribe to Filmibeat Malayalam

തനി ഒരുവന്‍ എന്ന ചിത്രത്തിന്റെ മികച്ച വിജയത്തിന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേലൈക്കാരന്‍. ശിവകാര്‍ത്തികേയന്‍, ഫഹദ് ഫാസില്‍, നയന്‍താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം റിലീസിങ് ഘട്ടത്തിലാണ്.

മഞ്ജു വാര്യര്‍ തമിഴിലെത്തുമ്പോള്‍ ചിലരുടെ കഞ്ഞികുടി മുട്ടും, എന്താണ് കാരണമെന്നറിയാമോ?

രണ്ട് ചിത്രങ്ങളില്‍ തുടര്‍ച്ചയായി നയന്‍താരയെ നായികയാക്കിയതിനെ കുറിച്ച് സംവിധായകന്‍ മനസ്സ് തുറന്നു. തനി ഒരുവന്‍ എന്ന ചിത്രം ചെയ്യുമ്പോള്‍ മുതലേ തനിക്കും നയന്‍താരയ്ക്കും ഇടയില്‍ നല്ല ഒരുതരം ഫീലിങ്‌സ് ഉണ്ടായിരുന്നു എന്ന് മോഹന്‍രാജ പറയുന്നു.

തനി ഒരുവന്‍ ചെയ്യുമ്പോള്‍

തനി ഒരുവന്‍ എന്ന ചിത്രം ചെയ്യുമ്പോള്‍ മിത്രന്‍ (ജയംരവി), സിദ്ധാര്‍ത്ഥ് അഭിമന്യു (അരവിന്ദ് സ്വാമി) എന്നീ രണ്ട് കഥാപാത്രങ്ങളെ കുറിച്ചും എനിക്ക് വ്യക്തമായ രൂപമുണ്ടായിരുന്നു. എന്നാല്‍ ആ സിനിമയില്‍ നയന്‍താരയെ പൊലൊരു വലിയ നായികയുടെ ആവശ്യം എന്താണെന്ന് ചോദിച്ചാല്‍ എനിക്ക് രൂപമില്ല.

നയന്‍താരയ്ക്ക് അറിയാം

നായികയ്ക്ക് അധികം പ്രാധാന്യമില്ലാത്ത ചിത്രമാണ് തനി ഒരുവന്‍ എന്ന് നയന്‍താരയ്ക്കും വ്യക്തമായി അറിയാമായിരുന്നു. ഞാന്‍ ചെയ്ത തെറ്റാണ് നയന്‍താരയെ ആ ചിത്രത്തില്‍ കാസ്റ്റ് ചെയ്തത് എന്ന് മോഹന്‍രാജ പറയുന്നു

നയന്‍ പറഞ്ഞത്

പക്ഷെ തനി ഒരുവന്റെ പ്രിവ്യു ഷോ കണ്ട് കഴിഞ്ഞപ്പോള്‍ നയന്‍താര എന്റെ അടുത്ത് വന്ന് പറഞ്ഞു, ഒരു അഭിനേത്രി എന്ന നിലയില്‍ നല്ലൊരു കഥാപാത്രം എന്റെ ചിത്രത്തില്‍ ചെയ്യാന്‍ താത്പര്യമുണ്ട് എന്ന്. അത് അവരുടെ മാഹാത്മ്യമാണ്.

വേലൈക്കാരനിലെ വേഷം

പുതിയ ചിത്രമായ വേലൈക്കാരനില്‍ മൃണാളിനി എന്ന കഥാപാത്രത്തെയാണ് നയന്‍ അവതരിപ്പിയ്ക്കുന്നത്. നായകന് ശക്തമായ പിന്തുണ നല്‍കുന്ന കഥാപാത്രമാണ് മൃണാളിനി എന്ന് സംവിധായകന്‍ പറയുന്നു.

അടുത്ത ചിത്രത്തിലും നയന്‍

കഥാപാത്രത്തെ വ്യക്തമായി മനസ്സിലാക്കുന്ന നായികയാണ് നയന്‍താര. എന്റെ അടുത്ത ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത് നയന്‍ തന്നെയാണ്. ആ കഥ തയ്യാറാണ് എന്നും മോഹന്ഡരാജ അറിയിച്ചു.

English summary
'It's true that Nayan and I had hard feelings'- Mohan Raja

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam