»   » ഗ്ലാമറസ്സാകാനാണ് എനിക്കിഷ്ടം ; ഐശ്വര്യ രാജേഷ്

ഗ്ലാമറസ്സാകാനാണ് എനിക്കിഷ്ടം ; ഐശ്വര്യ രാജേഷ്

Posted By:
Subscribe to Filmibeat Malayalam

കാക്ക മുട്ടൈ എന്ന ചിത്രത്തിനു ശേഷം തമിഴില്‍ മാത്രമല്ല സിനിമാ പ്രേമികളുടെ മുഴുവന്‍ മനം കവര്‍ന്ന പെണ്‍കുട്ടിയാണ് ഐശ്വര്യ. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായിരുന്ന കുട്ടികളുടെ അമ്മ വേഷമാണ് ഐശ്വര്യ ചെയ്തത്. നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇഷ്ടമാണെന്നും ഗ്ലാമറാക്കാന്‍ മടിയില്ലെന്നും ഐശ്വര്യ പറയുന്നു.

മാനാട മയിലാടാ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഐശ്വര്യ സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. 50 ഓളം തെലുങ്ക് ചി ത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും നടി എന്ന പദവി നേടി തന്നത് കാക്ക മുട്ടൈ എന്ന ചിത്രമാണ്.

img-5514b9e436074

നല്ല സിനിമകള്‍ കുറച്ചു മാത്രമേ ചെയ്തിട്ടുളൂ എങ്കിലും ഒരൊറ്റ ചിത്രത്തിലൂടെ ലോകം മുഴുവന്‍ തന്റെ കഴിവ് തെളിയിക്കാന്‍ ഐശ്വര്യക്ക് കഴിഞ്ഞു. ചേരി ജീവിതത്തിന്റെ കഥ പറയുന്ന സിനിമക്കു വേണ്ടി ദിവസങ്ങളോളം ചേരി നിവാസികള്‍ക്കൊപ്പം ചിലവഴിച്ചിരുന്നു.

ജീവിതത്തില്‍ ഐശ്വര്യ വളരെ മോഡേണ്‍ ആണ്. അതു കൊണ്ടു തന്നെ അത്തരം വേഷങ്ങള്‍ ചെയ്യാന്‍ താത്പര്യം കൂടുതലാണ്. ചിത്രത്തിനു ശേഷം സിനിമാ ലോകത്ത് വലിയ ഓഫറുകളാണ് വന്നു കൊണ്ടിരിക്കുന്നത്. അടുത്ത ചിത്രത്തിന്റെ തിരക്കിലാണ് ഐശ്വര്യ. ചെറിയ വേഷങ്ങള്‍ ചെയ്യാന്‍ ഇഷ്ടമില്ലെന്നും  മനസ്സില്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്ന പ്രധാന കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടമെന്നും ഐശ്വര്യ പറഞ്ഞു.

English summary
Iyshwarya Rajesh likes to do modern characters

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam