»   » നടി ലക്ഷ്മി രാമകൃഷ്ണന്‍ അപമാനിച്ചു, മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു

നടി ലക്ഷ്മി രാമകൃഷ്ണന്‍ അപമാനിച്ചു, മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു

By: Rohini
Subscribe to Filmibeat Malayalam

കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇപ്പോള്‍ ടെലിവിഷന്‍ ചാനലുകള്‍ രംഗത്തുണ്ട്. അത്തരത്തില്‍ തമിഴില്‍ ദമ്പതിമാര്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി സീ ടിവിയില്‍ തുടങ്ങിയ പരിപാടിയാണ് സൊല്‍വതെല്ലാം ഉണ്‍മൈ (പറയുന്നതെല്ലാം സത്യം). നടി ലക്ഷ്മി രാമകൃഷ്ണനാണ് ഇതിന്റെ അവതാരക.

16ാം വയസിലെ വിവാഹ നിശ്ചയം, വിദ്യാഭ്യാസം വരെ ഉപേക്ഷിച്ചു, വിവാഹ ജീവിതം അടിമയെ പോലെയോ

എന്നാല്‍ ഈ പരിപാടി ഇപ്പോള്‍ ഒരാളുടെ ജീവനെടുത്തിരിയ്ക്കുകയാണ്. നടി ലക്ഷ്മി രാമകൃഷ്ണന്‍ അപമാനിച്ചു എന്ന കാരണത്തിനാല്‍ മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു. വേടവാക്കം സ്വദേശി നാഗപ്പനാണ് ആത്മഹത്യ ചെയ്തത്. ദാമ്പത്യ പ്രശ്‌നങ്ങള്‍ പെരുപ്പിച്ച് കാണിച്ച് അവതാരകയായ ലക്ഷ്മി രാമകൃഷ്ണന്‍ അപമാനിച്ചതിനാലാണ് നാഗപ്പന്‍ ആത്മഹത്യ ചെയ്തത് എന്ന് മക്കള്‍ ആരോപിയ്ക്കുന്നു.

സീ തമിഴിലെ സൊല്‍വതെല്ലാം ഉണ്‍മൈ

ദമ്പതിമാര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പറഞ്ഞ് പരിഹരിക്കാനും അതിന്റെ നിയമ വശങ്ങളെ കുറിച്ച് ആള്‍ക്കാരില്‍ ബോധവത്കരണം നടത്താനുമാണ് സീ തമിഴ് ചാനലില്‍ സൊല്‍വതെല്ലാം ഉണ്‍മൈ എന്ന പരിപാടി സംഘടിപ്പിച്ചത്. നടി ലക്ഷ്മി രാമകൃഷ്ണനാണ് ഇതിന്റെ അവതാരക.

നാഗപ്പന്‍ ആത്മഹത്യ ചെയ്യാന്‍ കാരണം

സംപ്രേക്ഷണം ചെയ്യില്ല എന്ന് ഉറപ്പു നല്‍കി ചിത്രീകരിച്ച രംഗങ്ങള്‍, സംപ്രേക്ഷണം ചെയ്തതില്‍ മനംനൊന്താണ് നാഗപ്പന്‍ ആത്മഹത്യ ചെയ്തത് എന്ന് മക്കള്‍ ആരോപിയ്ക്കുന്നു.

നാഗപ്പന്‍ വെളിപ്പെടുത്തിയ സത്യങ്ങള്‍

ഭാര്യയോട് പിണങ്ങിയ നാഗപ്പന്‍, ഭാര്യാ സഹോദരിയായ രേണുകയോട് അടുപ്പം പുലര്‍ത്തിയിരുന്നുവത്രെ. മക്കളോട് മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. ഇത് സംപ്രേക്ഷണം ചെയ്തതോടെയാണ് നാഗപ്പന്‍ ആത്മഹത്യ ചെയ്തത്

പ്രശ്‌നം ലക്ഷ്മി രാമകൃഷ്ണന്‍ പെരുപ്പിച്ചു

ദാമ്പത്യ പ്രശ്‌നങ്ങള്‍ പെരുപ്പിച്ച് കാണിച്ച്, പരിപാടിയുടെ അവതാരകയായ ലക്ഷ്മി രാമകൃഷ്ണന്‍ അപമാനിച്ചതിനാലാണ് നാഗപ്പന്‍ ജീവനൊടുക്കിയത് എന്ന് മക്കള്‍ പറയുന്നു.

English summary
Jacobinte Swargarajyam actress Lakshmi Ramakrishnan in trouble
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam