»   » ഡാഡി ഗിരിജ ഇനി ഇളയദളപതിക്കൊപ്പം ഭൈരവയില്‍

ഡാഡി ഗിരിജ ഇനി ഇളയദളപതിക്കൊപ്പം ഭൈരവയില്‍

Posted By: Nihara
Subscribe to Filmibeat Malayalam

സൂപ്പര്‍ഹിറ്റ് ചിത്രമായ പുലിമുരുകനിലെ ഡാഡി ഗിരിജയെ ഇനി ഭൈരവയില്‍ കാണാം. പുലിമുരുകന്‍ കണ്ടവരാരും ഡാഡി ഗിരിജയുടെ തകര്‍പ്പന്‍ പ്രകടനം മറക്കാനിടയില്ല. ഒരൊറ്റ വില്ലന്‍ വേഷം കൊണ്ടുതന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരത്തിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഇളയ ദളപതിയുടെ ഭൈരവയിലാണ് ജഗപതി രാജു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ പ്രധാന വില്ലനെ കാണാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മോഹന്‍ ലാലിനോടൊപ്പം മത്സരിച്ചഭിനയിച്ച താരം വിജയ് യോടൊപ്പം തകര്‍ക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്.

വ്യത്യസ്തനായ വില്ലന്‍

ഡാഡി ഗിരിജയെക്കാളും വ്യത്യസ്തനായ വില്ലനായാണ് ഭൈരവയില്‍ ജഗപതി രാജു എത്തുന്നത്. വില്ലന്‍ കഥാപാത്രം കൊണ്ട് കൂടി ചിത്രം ഏറെ ശ്രദ്ധിക്കപ്പെടും.

ഭൈരവയുടെ പ്രത്യേകതകള്‍

മലയാളി സാന്നിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായ ചിത്രമാണ് ഭൈരവ. പൊങ്കലിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

വില്ലന്‍ വേഷം കലക്കുമോ??

ചിത്രത്തിലെ അഭിനയത്തെക്കുറിച്ചുള്ള താരത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ തന്നെ വിജയിന് പൂര്‍ണ്ണതൃപ്തിയായി. എനിക്കും തോന്നുന്നുണ്ട് ഈ വില്ലന്‍ വേഷം കലക്കുമെന്ന്

തെലുങ്കില്‍ നിന്നും വന്നു

രണ്ട് ദശാബ്ദക്കാലം തെലുങ്കില്‍ സൂപ്പര്‍സ്റ്റാറായി നിറഞ്ഞുനിന്ന ജഗപതി ബാബു ഇപ്പോള്‍ മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന താരമായി മാറി തമിഴ് സിനിമയിലേക്ക് പ്രവേശിച്ചു. വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭൈരവ. ചിത്രത്തിലെ വില്ലന്‍ റോളില്‍ താരം കലക്കുമെന്ന് പ്രതീക്ഷിക്കാം.

ടീസര്‍ സൂപ്പര്‍ഹിറ്റ്

തന്റെ 60 ാം സിനിമയുമായി ആരാധകരെ സന്തോഷിപ്പിക്കാന്‍ വിജയ് ഒരുങ്ങുന്നു. ഭരതന്‍ സംവിധാനം ചെയ്യുന്ന ഭൈരവന്റെ ടീസര്‍ ഇതിനോടകം തന്നെ സൂപ്പര്‍ഹിറ്റായിക്കഴിഞ്ഞു.

കിടിലന്‍ ലുക്കുമായി വിജയ്

തമിഴ് നാട്ടില്‍ മാത്രമല്ല ഇങ്ങ് കേരളത്തില്‍ വരെ വിജയ് ആരാധകര്‍ കാത്തിരിക്കുകയാണ് ഭൈരവനെ കാണാനായി. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികാ വേഷം ചെയ്യുന്നത്. ഇതാദ്യമായാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. നടപ്പിലും ഭാവത്തിലും ഓരോ സിനിമയിലും വ്യത്യസ്തത പുലര്‍ത്തുന്ന വിജയ് ഭൈരവനില്‍ കിടിലന്‍ ലുക്കിലാണ്.

ചിത്രത്തിന്‍റെ റിലീസ്

പൊങ്കലിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ഭൈരവനു ശേഷം തെരി യുടെ രണ്ടാം ഭാഗത്തിലാണ് വിജയ് അഭിനയിക്കുക.

English summary
Dady girija id busy with acting in Vijay's new film named as Bairava. Jagapathy raju is the main villain.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam