»   » അഞ്ജലി ജയ് പ്രണയത്തില്‍ പുതിയ വഴിത്തിരിവ്??? അഞ്ജലിക്ക് ജയ് നല്‍കിയ പിറന്നാള്‍ ആശംസ...

അഞ്ജലി ജയ് പ്രണയത്തില്‍ പുതിയ വഴിത്തിരിവ്??? അഞ്ജലിക്ക് ജയ് നല്‍കിയ പിറന്നാള്‍ ആശംസ...

Posted By: Karthi
Subscribe to Filmibeat Malayalam

സിനിമ ലോകത്തെ പ്രണയങ്ങളും വിവാഹങ്ങളും ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്. പലപ്പോഴും ഇത്തരം വാര്‍ത്തകളെ മാധ്യമങ്ങളുടെ സൃഷ്ടിയെന്ന നിലയില്‍ താരങ്ങള്‍ തള്ളിക്കളയാറുമുണ്ട്. മാധ്യമ വാര്‍ത്തകളെ ആദ്യം തള്ളിക്കളയുകയും പിന്നീട് തങ്ങള്‍ പ്രണയത്തിലാണെന്ന് സമ്മതിക്കുകയും ചെയ്ത താരങ്ങള്‍ ധാരളമാണ്. ആ ഗണത്തിലാണ് തമിഴ് താരങ്ങളായ ജയ് അഞ്ജലി ജോഡികളുടെ സ്ഥാനം.

നടിമാരെല്ലാം വേശ്യകള്‍, ആരാധകന്റെ ആവശ്യം നഗ്ന ഫോട്ടോ!!! ഒടുക്കം നടി ചെയ്തതോ???

പൃഥ്വിരാജിന്റെ പെരുന്നാള്‍ ചിത്രം ടിയാന്‍ വൈകും??? റിലീസ് തിയതി പ്രഖ്യാപിച്ചു, ആരാധകര്‍ ഞെട്ടി!!!

ഇരുവരും പ്രണയത്തിലാണെന്ന് മാധ്യങ്ങളിലൂടെ ആദ്യം വാര്‍ത്തകള്‍ വന്നെങ്കിലും ഇരുവരും അത് നിഷേധിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് തനിക്ക് അഞ്ജലിയോടുള്ള പ്രണയം ജയ് തുറന്ന് സമ്മതിക്കുകയും ചെയ്തു. ജയ് അഞ്ജലി പ്രണയത്തിന്റെ ആഴം ജയ് അഞ്ജലിക്ക് നല്‍കിയ പിറന്നാള്‍ ആശംസയില്‍ വ്യക്തമാകുന്നു. എങ്കേയും  എപ്പോതും എന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരും പ്രണയത്തിലായത്.

അഞ്ജലിയുടെ പിറന്നാള്‍

തന്റെ പ്രിയതമയുടെ പിറന്നാള്‍ ദിനത്തില്‍ ജെയ് അഞ്ജിലിക്ക് നല്‍കിയ ആശംസ ഇരുവരുടേയും പ്രണയത്തിന് തെളിവ് നല്‍കുന്നതാണ്. ദോശ ചലഞ്ചിന് ശേഷവും പ്രണയത്തേക്കുറിച്ച് തുറന്ന് വെളിപ്പെടുത്താതിരുന്ന ജയ് പിറന്നാള്‍ സന്ദേശത്തിലൂടെ തന്റെ പ്രണയം ഉറക്കെ പറഞ്ഞിരിക്കുകയാണ്. വെള്ളിയാഴ്ചയായിരുന്നു അഞ്ജലിയുടെ പിറന്നാള്‍.

ദൈവവും ഞാനും നിനക്കൊപ്പം

ഹൃദയം തൊടുന്ന വാക്കുകളിലൂടെയാണ് അഞ്ജലിക്കുള്ള തന്റെ പിറന്നാള്‍ സന്ദേശം ജയ് മനോഹരമാക്കിയത്. എന്റെ ജീവിതത്തിലെ ഓരോ ദിവസവും നീ സ്‌പെഷ്യലാക്കി മാറ്റി. ദൈവവും ഞാനും നിനക്കൊപ്പം എന്നുമുണ്ടാകും, എന്നായിരുന്നു ജയ് തന്റെ പ്രണയിനിക്ക് നല്‍കിയ പിറന്നാള്‍ ആശംസ. അഞ്ജലിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ജയ് തന്റെ സന്ദേശം ട്വീറ്റ് ചെയ്യുകയായിരുന്നു.

അഞ്ജലിയുടെ മറുപടി

ഉടനെ അഞ്ജലി അതിന് മറുപടിയും നല്‍കി. തനിക്കൊപ്പം ഉണ്ടാകുമെന്ന് പറഞ്ഞതില്‍ സന്തോഷമുണ്ട്. നീ എന്നും കൂടെയുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. എന്റെ സ്‌പെഷ്യല്‍ ദിനത്തില്‍ എനിക്ക് നല്‍കിയ സ്‌പെഷ്യല്‍ കുറിപ്പിന് നന്ദി, എന്നുമായിരുന്നു അഞ്ജലിയുടെ റിട്വീറ്റ്.

ജയ്‌യെ ഞെട്ടിച്ച അഞ്ജലി

അഞ്ജലിയുടെ പിറന്നാള്‍ ദിനത്തില്‍ പ്രണയാതുരമായ സന്ദേശം നല്‍കിയ ജയ്‌യെ ആദ്യം ഞെട്ടിച്ചത് അഞ്ജലിയായിരുന്നു. ജെയ്‌യുടെ കഴിഞ്ഞ പിറന്നാള്‍ അപ്രതീക്ഷിതമായ പിറന്നാള്‍ പാര്‍ട്ടി ലൊക്കേഷനില്‍ ഒരുക്കിയാണ് അഞ്ജലി ജയ്‌യെ ഞെട്ടിച്ചത്.

ദോശ ചലഞ്ച്

അഞ്ജലി ജയ് പ്രണയത്തേക്കുറിച്ച് ഇരുവരുടേയും ആദ്യം പ്രതികരണം കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ദോശ ചലഞ്ചിലൂടെയായിരുന്നു. സൂര്യയുടെ ദേശ ചലഞ്ച് ഏറ്റെടുത്ത വെങ്കിട് പ്രഭു പറ്റുമെങ്കില്‍ നിന്റെ പ്രിയതമയ്‌ക്കൊപ്പം ചലഞ്ച് ചെയ്യു എന്ന് ജയ്‌യെ വെല്ലുവിളിച്ചു.

വെല്ലുവിളി ഏറ്റെടുത്ത ജയ്

തന്റെ പ്രിയതമയ്ക്ക് ദോശ ചുട്ടുകൊടുക്കാനുള്ള വെങ്കിട് പ്രഭുവിന്റെ വെല്ലുവിളി ഏറ്റെടുത്ത ജയ്. അഞ്ജലിക്കൊപ്പം ദോശ ചലഞ്ച് ഏറ്റെടുക്കുകയും അതിന്റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. അതുവരെ ഗോസിപ്പ് കോളങ്ങളില്‍ മാത്രം ഒതുങ്ങിയ പ്രണയത്തിന്റെ തുറന്ന് പറച്ചിലായിരുന്നു അത്.

ജയ് യുടെ ട്വീറ്റ്

ജയ് അഞ്ജലിക്ക് അയച്ച പിറന്നാള്‍ സന്ദേശം.

അഞ്ജലിയുടെ റിട്വീറ്റ്

ജയ്‌യുടെ ട്വീറ്റിന് അഞ്ജലി നല്‍കിയ മറുപടി.

English summary
Now, Jai took to twitter to wish the pretty actress and his hand written letter would make you go 'aww'. Jai and Anjali have been rumoured to be in a relationship ever since they worked together in the film 'Engeyum Eppothum'.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam