»   » ജെല്ലിക്കെട്ട് നിരോധനത്തില്‍ പകച്ച് ഭൈരവയും, ആദ്യ ദിനങ്ങളിലെ ബോക്‌സ് ഓഫീസ് കുതിപ്പിന് ശേഷം കളക്ഷന്‍

ജെല്ലിക്കെട്ട് നിരോധനത്തില്‍ പകച്ച് ഭൈരവയും, ആദ്യ ദിനങ്ങളിലെ ബോക്‌സ് ഓഫീസ് കുതിപ്പിന് ശേഷം കളക്ഷന്‍

Posted By: Nihara
Subscribe to Filmibeat Malayalam

ഇളയദളപതി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ഭൈരവ. റിലീസിങ്ങിനു മുന്‍പ് തന്നെ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ ചിത്രം കൂടിയായിരുന്നു ഭൈരവ. ഇളയ ദളപതിയും കീര്‍ത്തി സുരേഷും മത്സരിച്ചഭിനയിച്ച ചിത്രം കൂടിയാണ് ഭൈരവ. വിജയ് യുടെ അറുപതാമത്തെ ചിത്രം കൂടിയാണ് ഭൈരവ. ഇളയ ദളപതി ആക്ഷന്‍ ഹീറോയായി എത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ സ്വീകരിച്ചത് . കേരളത്തില്‍ ചിത്രം റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. തിയേറ്റര്‍ പ്രതിസന്ധി കാരണം മലയാള സിനിമകളുടെ റിലീസ് അനിശ്ചിത കാലമായി നീളുന്നതിനിടെയാണ് ഭൈരവയുടെ റിലീസ് പ്രഖ്യാപിച്ചത്.

ജനുവരി 12നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. പൊങ്കല്‍ സമ്മാനമായാണ് ചിത്രം തിയേറ്ററിലേക്കെത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രം സൃഷ്ടിച്ചത്. ചിത്രം നൂറുകോടി ക്ലബിലെത്തുമെന്ന പ്രതീക്ഷയിലാണ് ഇളയദളപതി ആരാധകര്‍. എന്നാല്‍ ചിത്രത്തിന്റെ പ്രദര്‍ശനം തുടരുന്നതിനിടയിലാണ് തമിഴകത്ത് ജെല്ലിക്കെട്ട് വിവാദം ഉയര്‍ന്നുവന്നത്. തമിഴ് നാടിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ തമിഴകം ഒന്നടങ്കം പ്രതിഷേധം തുടരുകയാണ്.

Bhairava

ജെല്ലിക്കെട്ട് വേണമെന്ന ആവശ്യവുമായി തമിഴ് ജനത പ്രക്ഷോഭം തുടരുന്നതിനിടയില്‍ ഭൈരവ ബോക്‌സോഫീസില്‍ തകര്‍ന്നുവീഴുമോയെന്ന ആശങ്കയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ഇത് ഭൈരവയുടെ കളക്ഷനെ ബാധിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ യാതൊരുവിധ തര്‍ക്കവുമില്ല. ചെന്നൈ മറീന ബീച്ചില്‍ പ്രക്ഷോഭം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സിനിമാ പ്രവര്‍ത്തകരടക്കം പ്രക്ഷോഭത്തില്‍ പങ്കു ചേര്‍ന്നിട്ടുണ്ട്. താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം ഉപവാസം സംഘടിപ്പിച്ചിരുന്നു. പൊങ്കലിനാണ് ചിത്രം റിലീസ് ചെയ്തതെങ്കിലും പിന്നീടുണ്ടായ സംഭവങ്ങളാണ് ചിത്രത്തിന്റെ കളക്ഷനെ മോശമായി ബാധിച്ചത്. ജെല്ലിക്കെട്ട് വിഷത്തില്‍ തീരുമാനമായാല്‍ തിയേറ്ററുകള്‍ പഴയതു പോലെ സജീവമാവും.

English summary
Ilayathalapathy Vijay’s Bairavaa has successfully completed its first week in teh theatres. However, the ongoing protests to uplift the ban on Jallikattu had some impact on the business of Bairavaa. Especially in Chennai, it has been reproted that the strike at Marina Beach took a toll on the collections in the following days it drew the people's attention.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam