»   » ജനനി അയ്യര്‍ മലരാകുന്നു; മലര്‍ ഫാന്‍സ് സഹിക്കുമോ??

ജനനി അയ്യര്‍ മലരാകുന്നു; മലര്‍ ഫാന്‍സ് സഹിക്കുമോ??

By: Rohini
Subscribe to Filmibeat Malayalam

മലര്‍, ആ പേര് എവിടെ കേട്ടാലും ഇപ്പോള്‍ മലയാളി പ്രേക്ഷകര്‍ തിരിഞ്ഞു നോക്കും. പ്രേമം എന്ന ചിത്രത്തിലൂടെ കേരളക്കര താണ്ടിയും നിറഞ്ഞ മലര്‍ വസന്തം അത്രയേറെ പ്രിയങ്കരമാണ് പ്രേക്ഷകര്‍ക്ക്. അപ്പോഴാണ് കേള്‍ക്കുന്നത് ജനനി അയ്യര്‍ മലര്‍ ആകുന്നു എന്ന്.

പ്രേമം എന്ന ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്ത്, മലരിന്റെ ഭംഗി കളയരുത് എന്ന് പറഞ്ഞ തമിഴര്‍ക്കിടയിലേക്ക് ജനനി അയ്യര്‍ മലര്‍ ആയി പോയാല്‍, മലര്‍ ഫാന്‍സ് സഹിക്കുമോ. സഹിച്ചാലും ഇല്ലേലും ജനനി മലരാകും. പക്ഷെ ഇത് നിങ്ങളുദ്ദേശിക്കുന്ന മലര്‍ അല്ല!!

 janani

സാദിഖ് ഖാന്‍ സംവിധാനം ചെയ്യുന്ന തൊലൈക്കാട്ചി എന്ന തമിഴ് ചിത്രത്തിലാണ് ജനനി മലര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. ധാവണിയും സാരിയുമൊക്കെ ധരിയ്ക്കുന്ന ഒരു ഗ്രാമീണ പെണ്‍കുട്ടിയാണ് ചിത്രത്തിലെ തന്റെ കഥാപാത്രം എന്ന് ജനനി പറഞ്ഞു. അശ്വിന്‍ കാകുമനുവാണ് ചിത്രത്തിലെ നായകന്‍. മനോബാല, സുബ്ബു പഞ്ചു തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ഉള്‍ട്ട എന്ന ചിത്രത്തിലാണ് ജനനി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. കലയരസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായികയാണ് ജനനി. ഇതുകൂടെ വിജയ് ബാലാജി സംവിധാനം ചെയ്യുന്ന മറ്റൊരു തമിഴ് ചിത്രത്തില്‍ കൂടെ ജനനി കരാറൊപ്പിട്ടിട്ടുണ്ട്.

English summary
Actress Janani isn't doing many movies in Malayalam, but she is quite busy in Kollywood handling three projects. The actress, who was last seen in Ithu Thanda Police in M-Town, plays a character named Malar in her upcoming Tamil movie Thollaikatchi.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam