»   » മോഹന്‍ലാലിന്റെ ഭാര്യാ പിതാവിന്റെ നിര്‍ദ്ദേശം തള്ളി,സൂപ്പര്‍സ്റ്റാറിന്റെ നായിക വേഷം ജയലളിത നിരസിച്ചത്

മോഹന്‍ലാലിന്റെ ഭാര്യാ പിതാവിന്റെ നിര്‍ദ്ദേശം തള്ളി,സൂപ്പര്‍സ്റ്റാറിന്റെ നായിക വേഷം ജയലളിത നിരസിച്ചത്

Posted By: Sanviya
Subscribe to Filmibeat Malayalam


പതിനഞ്ച് വയസുള്ളപ്പോള്‍ മുതല്‍ അഭിനയിക്കാന്‍ തുടങ്ങിയതാണ് ജയലളിത. എപ്‌സില്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 1964ല്‍ പുറത്തിറങ്ങിയ ചിന്നഡ കൊംബെ എന്ന കന്നട ചിത്രത്തിലൂടെ നായികയായും അഭിനയിച്ചു. മൂന്ന് ദശകത്തിനിടയില്‍ അഭിനയിച്ച 140 സിനിമകളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്.

എന്നാല്‍ അതിനിടെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ നായികയായി അഭിനയിക്കാന്‍ കിട്ടിയ അവസരം ജയലളിത വേണ്ടെന്ന് വച്ചിരുന്നു. അതിന് കാരണവുമുണ്ട്. ബില്ല എന്ന ചിത്രത്തിലെ രജനികാന്തിന്റെ നായിക വേഷമാണ് ജയലളിത വേണ്ടെന്ന് വച്ചത്. മലയാളം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ഭാര്യ പിതാവും നിര്‍മാതാവുമായ ബാലാജിയാണ് ചിത്രത്തിലേക്ക് ജയലളിതയെ കാസ്റ്റ് ചെയ്തത്.

രാഷ്ട്രീയത്തിലേക്ക്

സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവട് വച്ച ജയലളിതയ്ക്ക് പിന്നീട് തിരിച്ച് വരാന്‍ താതപര്യമില്ലായിരുന്നു. അതുക്കൊണ്ട് തന്നെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്ത ബാലാജിയുടെ നിര്‍ദ്ദേശം ജയലളിത തള്ളി കളയുകയായിരുന്നു.

ജയലളിതയുടെ കത്ത്

ഈ വിഷയം സൂചിപ്പിച്ച് ജയലളിതയുടേതെന്ന് കരുതുന്ന ഒരു കത്തിലാണ് ജയലളിത രജനികാന്തിന്റെ ചിത്രം വേണ്ടെന്ന് വച്ച കാര്യം പറഞ്ഞത്.

പിയോസ്ജി എന്ന വിലാസത്തില്‍

ഒരു പ്രസാദകര്‍ക്ക് വേണ്ടി ' പിയോസ്ജി' എന്ന ആളുടെ വിലാസത്തില്‍ എഴുതിയ കത്താണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ആ വേഷം ശ്രീയപ്രിയയ്ക്ക്

ആ വേഷം ഞാന്‍ നിരസച്ചതിന് ശേഷം നിര്‍മാതാവ് ബാലാജിയും സംവിധായകന്‍ കൃഷ്ണമൂര്‍ത്തിയും ശ്രീപ്രിയയെ ചിത്രത്തിലെ നായികയാക്കിയതായും ജയലളിത പറയുന്നുണ്ട്.

ഇനി ഒരിക്കലും തിരിച്ച് വരില്ല

സൂപ്പര്‍സ്റ്റാറിന്റെ നായികയായി അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടും ഉപേക്ഷിച്ചത് ഇനി ഒരിക്കലും സിനിമയിലേക്ക് തിരിച്ച് വരാന്‍ താത്പര്യമില്ലാത്തകൊണ്ടാണെന്നും ജയലളിത കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

റാണിയായി ജീവിക്കണം

താനിപ്പോള്‍ സാമ്പത്തികമായി ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ടെന്നും ശിഷ്ടകാലം ഇതുപോലെ റാണിയായി തന്നെ ജീവിക്കാനാണ് തനിക്ക് ഇഷ്ടമെന്നും പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.

English summary
Jayalalithaa rejected Rajanikanth billa.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam