»   » തമിഴകത്ത് മക്കള്‍ വസന്തം, ജയം രവിയുടെ മകനും വെള്ളിത്തിരയിലേക്ക്

തമിഴകത്ത് മക്കള്‍ വസന്തം, ജയം രവിയുടെ മകനും വെള്ളിത്തിരയിലേക്ക്

Posted By: Nimisha
Subscribe to Filmibeat Malayalam

താരങ്ങളുടെ മക്കള്‍ അഭിനയ രംഗത്തേക്ക് വരുന്നത് സ്വാഭാവികമാണ് സിനിമാ രംഗത്ത്. പ്രമുഖ താരങ്ങളുടെ മക്കളുടെ കടന്നു വരവ് ഉറ്റു നോക്കുകയാണ് സിനിമാ ലോകം. ഒരു പ്രമുഖ താരത്തിന്റെ മകന്‍ കൂടി ബാലതാരമായി അഭിനയിക്കാന്‍ ഒരുങ്ങുന്നു.തമിഴകത്തിന്റെ സ്വന്തം ജയം രവിയുടെ മകന്‍ ആരവും കളത്തിലേക്ക് ഇറങ്ങുകയാണ്. ആരാധകരുടെ ശ്രദ്ധാകേന്ദ്രം ഇപ്പോള്‍ അച്ഛനിലും മകനിലുമാണ്.

മകന്‍ ആരവ് അഭിനയിക്കാന്‍ ഒരുങ്ങുകയാണെന്ന് ട്വിറ്ററിലൂടെയാണ് താരം പുറത്തു വിട്ടത്. തന്റെ പുതിയ സിനിമയായ ടിക് ടിക് ടിക്കില്‍ ആറു വയസ്സുകാരനായ ആരവും അഭിനയിക്കുന്നുണ്ടെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുള്ളത്. എന്നാല്‍ കഥാപാത്രത്തെക്കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല. സംഭവം സസ്‌പെന്‍സാണ്.

 jayamravi-son

ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആരവ് വേഷമിടുന്നത്. ജയം രവിയുടെ മിരുതന്‍ എന്ന ചിത്രവും സംവിധാനം ചെയ്തത് .ത്രില്ലര്‍ ചിത്രമാണ് ഈ സംവിധായകന്റെ മുഖമുദ്ര. ടിക് ടിക് ടിക്ക് എന്ന പേരില്‍ ഭാതതിരാജ കമല്‍ ഹാസനെ വെച്ച് ചിത്രം ചെയ്തിരുന്നു. പൂര്‍ണ്ണമായും ചെന്നൈയില്‍ വെച്ചാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്.

മകന്റെ റോളിനെക്കുറിച്ച് ജയം രവി വെളിപ്പെടുത്തിയിട്ടില്ല. എന്നാലും താരത്തിന്റെ മകന്റെ പെര്‍ഫോമന്‍സ് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. മകന്‍ അഭിനയിക്കുന്ന വാര്‍ത്ത സന്തോഷത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്.ആരാധകരെ കൂടാതെ പ്രമുഖ താരങ്ങളെല്ലാം ആരവിന് ആശംസ അറിയിച്ചിട്ടുണ്ട്.

അരവിന്ദ് സ്വാമി, ഹന്‍സിക, റിതേഷ് ദേശ്മുഖ്, ജെനീലിയ, ത്രിഷ, ഐശ്വര്യ ധനുഷ്, അമലാ പോള്‍, എന്നിവര്‍ ആശംസയറിയിച്ച പ്രമുഖരില്‍ ഉള്‍പ്പെടുന്നു. ഏറ്റവും സന്തോഷവാനായ പിതാവാണ് താനെന്ന് ജയം രവി പ്രതികരിച്ചു.

English summary
Jayam Ravi's Son Aarav to debut with his upcoming film "Tik Tik Tik"

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X