»   » സരോജയ്ക്ക് ശേഷം ജയറാം വീണ്ടും വെങ്കട് പ്രഭു ചിത്രത്തില്‍!!! വില്ലനോ, നായകനോ???

സരോജയ്ക്ക് ശേഷം ജയറാം വീണ്ടും വെങ്കട് പ്രഭു ചിത്രത്തില്‍!!! വില്ലനോ, നായകനോ???

By: Karthi
Subscribe to Filmibeat Malayalam

തമിഴകത്തിന്റെ തല അജിത്തിനെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ മലയാളത്തിന് പരിചയപ്പെടുത്തിയ വെങ്കട്പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമും പ്രധാന വേഷത്തിലെത്തുന്നു. പാര്‍ട്ടി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജയ്, ബോബി സിന്‍ഹ, കയല്‍ ചന്ദ്രന്‍, പ്രേംജി എന്നിവരാണ് നായയകന്മാരാകുന്നത്. ജയറാമിനെക്കൂടാതെ നാസര്‍, സത്യരാജ്, രമ്യാകൃഷ്ണന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. 

Jayaram Venkat Prabhu

വെങ്കട്പ്രഭു സംവിധാനം ചെയ്ത സരോജയില്‍ ജയറാം വില്ലന്‍ വേഷത്തിലെത്തിയത് ജയറാമായിരുന്നു. സരോജയ്ക്ക് ശേഷം വെങ്കട്പ്രഭുവിനൊപ്പം ജയറാം ഒന്നിക്കുന്ന ചിത്രമാണ് പാര്‍ട്ടി. സരോജയിലേപ്പോലെ ഒരു വില്ലന്‍ വേഷമാണേ ഈ ചിത്രത്തിലും ജയറാമിനെ കാത്തിരിക്കുന്നതെന്ന് വ്യക്തമല്ല. ചിത്രത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. യുവതാരങ്ങള്‍ പ്രധാന താരങ്ങളായ ചെന്നൈ 600028 എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ വെങ്കട്പ്രഭു അജിത്, സൂര്യ, കാര്‍ത്തി എന്നിവരെ നായകന്മാരാക്കിയും ചിത്രങ്ങളൊരുക്കിയിരുന്നു. എന്നാല്‍ അജിത് ചിത്രം മങ്കാത്ത ഒഴികെ മറ്റ് രണ്ട് ചിത്രങ്ങളും  പരാജയങ്ങളായിരുന്നു.

Venkat Prabhu

വെങ്കട്പ്രഭുവിന്റെ സഹോദരനായ പ്രേംജി ആദ്യമായി സംഗീത സംവിധായകനാകുന്നു എന്ന പ്രത്യേകതയുമുണ്ട് പാര്‍ട്ടിക്ക്. ഇളയരാജയുടെ സഹോദരനായ ഗംഗൈ അമരന്റെ മക്കളാണ് ഇരുവരും. അമ്മാ ക്രിയേഷന്‍സിന്റെ ബാനറില്‍ ടി ശിവയാണ് പാര്‍ട്ടി നിര്‍മിക്കുന്നത്. 'ജമനി ഗണേശനും സുരുളി രാജനും' എന്ന സിനിമയുടെ ഓഡിയോ റിലീസ് നടക്കുന്ന ചെന്നൈയിലെ വേദിയില്‍ വച്ച് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തും.

English summary
The movie Party, has a huge star cast that is a mix of some veterans and youngsters. Jayaram, Sathyaraj, Jai, Shiva, Nivetha Pethuraj, Sampath, Nasser, Ramya Krishnan, Sanchita Shetty and Regina Cassandra are playing the lead roles in the movie.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam