»   » തമിഴരെ പേടിപ്പിയ്ക്കാന്‍ ഈ നടനേ കഴിയുകയുള്ളോ? കാര്യങ്ങള്‍ ഇങ്ങനെയാണ്

തമിഴരെ പേടിപ്പിയ്ക്കാന്‍ ഈ നടനേ കഴിയുകയുള്ളോ? കാര്യങ്ങള്‍ ഇങ്ങനെയാണ്

By: ജാനകി
Subscribe to Filmibeat Malayalam

ഹൊററര്‍ സിനിമകള്‍ക്ക് തമിഴില്‍ ഒരു പഞ്ഞവുമില്ല. പക്ഷേ സൂപ്പര്‍ താരങ്ങള്‍ ഹൊറര്‍ സിനിമകളുടെ ഭാഗമാകുന്നത് വിരളമാണ്. എന്നിരുന്നാലും അത്തരം ചിത്രങ്ങളും തമിഴില്‍ സംഭവിച്ചിട്ടുണ്ട്. സൂര്യ, ലോറന്‍സ്, ജിവി പ്രകാശ് കുമാര്‍ തുടങ്ങിയ ഒട്ടേറെ നായകന്മാര്‍ ഹൊറര്‍ സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഈ നിരയിലേയ്ക്ക് മറ്റൊരു താരം കൂടി എത്തുന്നു മറ്റാരുമല്ല യുവതാരം ജീവ.

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന ജീവ വാരിവലിച്ച് ചിത്രങ്ങള്‍ ചെയ്യാറില്ല. സാമ്പത്തികമായി വിജയം നേടാത്തവയാണെങ്കില്‍ പോലും ഓര്‍ത്തിരിയ്ക്കാന്‍ എന്തെങ്കിലുമൊന്ന് ജീവയുടെ ചിത്രങ്ങളില്‍ ഉണ്ടാകും. കമല്‍ ഹാസന്റെ സംവിധാന സഹായി ആയിരു്‌നന ഹരി സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ജീവ. മലയാളികള്‍ക്കും ഏറെ പരിചിതയായ ശ്രീ ദിവ്യയാണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രം.

Jeeva

ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ ഷൂട്ടുംഗ് പളനിയില്‍ പുരോഗമിയ്ക്കുകയാണ്. ചിത്രത്തിന്റെ മറ്റൊരു ഷെഡ്യൂള്‍ ചെന്നൈയിലാണ്. പേടിപ്പിയ്ക്കുക മാത്രമല്ല ഈ ചിത്രം ചിരിപ്പിയ്ക്കുകയും ചെയ്യുമെന്ന് ചിത്രത്തിന്റെ അണിയറക്കാര്‍ പറയുന്നു. രാധിക ശരത് കുമാര്‍, ദിവ്യദര്‍ശിനി, തമ്പി രാമയ്യ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ആറ്റ്‌ലിയുടെ എഫോര്‍ ആപ്പിള്‍ എന്റെര്‍ടൈന്‍മെന്റും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

English summary
Jiiva and Sri Divya pair up for horror film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam