»   » മോഹന്‍ലാലും വിജയും ഹൈദരാബാദില്‍

മോഹന്‍ലാലും വിജയും ഹൈദരാബാദില്‍

Posted By:
Subscribe to Filmibeat Malayalam

പ്രിയദര്‍ശന്‍ ചിത്രമായ ഗീതാഞ്ജലിയുടെ ജോലികള്‍ പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ തമിഴ് ചിത്രമായ ജില്ലയുടെ ഹൈദരാബാദിലെ സെറ്റിലെത്തി. വിജയും ലാലും ഒന്നിയ്ക്കുന്ന ചില പ്രധാനപ്പെട്ട സീനുകളാണ് ഹൈദരാബാദില്‍ വച്ച് ചിത്രീകരിക്കുന്നത്. രണ്ടാഴ്ചയോളം നീളുന്നതാണ് ജില്ലയുടെ ഇവിടുത്തെ ചിത്രീകരണം.

നേശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രധാന താരങ്ങളായ കാജല്‍ അഗര്‍വാള്‍, മഹത് രാഘവേന്ദ്ര, ഗൗണ്ടമണി, ബ്രഹ്മാനനന്ദന്‍, സൂരി എന്നിവരെല്ലാം ഹൈദരാബാദിലെ സെറ്റിലെത്തും. ചിത്രത്തില്‍ വിജയുടെ നായികയായി എത്തുന്ന കാജലിന്റെ ചില വിഷമം പിടിച്ച സീനുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഹൈദരാബാദിലെ ലൊക്കേഷനില്‍ ചിത്രീകരിച്ചുകഴിഞ്ഞു.

ഇതിനിടെ 2014ലെ പൊങ്കല്‍ ചിത്രമായി എത്താന്‍ പോകുന്ന ജില്ലയുടെ ചില ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. വിജയും കാജലും ഒന്നിച്ചുള്ള ചില ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കാജലും വിജയും ചേര്‍ന്നുള്ള ചില പ്രണയരംഗങ്ങളുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ജില്ലയില്‍ വിജയ് ഫ്രഷ് ലുക്കില്‍

പുറത്തുവന്ന ജില്ല സ്റ്റില്ലുകളില്‍ വിജയിയെ തീര്‍ത്തും പുതുമുയുള്ളൊരു ലുക്കിലാണ് കാണാന്‍ കഴിയുന്നത്. പുതുമയുള്ള ഹെയര്‍സ്റ്റൈലാണ് എടുത്തുപറയേണ്ടുന്ന ഒരു പ്രത്യേകത.

ജില്ലയില്‍ വിജയ് ഫ്രഷ് ലുക്കില്‍

വിജയും മോഹന്‍ലാലും ഒന്നിയ്ക്കുന്ന ഈ ചിത്രം അടുത്ത പൊങ്കലിന് തന്നെ എത്തുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. പക്ഷേ ജില്ലയുടെ ചിത്രീകരണ ജോലികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നും അതുകൊണ്ട് തന്നെ പൊങ്കലിന് ചിത്രം റിലീസ് ചെയ്‌തേയ്ക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജില്ലയില്‍ വിജയ് ഫ്രഷ് ലുക്കില്‍

മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ വില്ലനും നായികയുമായി അരങ്ങേറ്റം കുറിച്ച മോഹന്‍ലാലും പൂര്‍ണിമ ഭാഗ്യരാജും വര്‍ഷങ്ങള്‍ക്കുശേഷം ഒന്നിയ്ക്കുന്ന ചിത്രമാണ് ജില്ല. ഇവര്‍ ദമ്പതികളായിട്ടാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

ജില്ലയില്‍ വിജയ് ഫ്രഷ് ലുക്കില്‍

2012ല്‍ പുറത്തിറങ്ങിയ തുപ്പാക്കി എന്ന ചിത്രത്തിന് ശേഷം ഇവര്‍ രണ്ടുപേരും വീണ്ടുമൊന്നിയ്ക്കുന്ന ചിത്രമാണ് ജില്ല.

ജില്ലയില്‍ വിജയ് ഫ്രഷ് ലുക്കില്‍

ആദ്യമായിട്ടാണ് മോഹന്‍ലാലും വിജയും ഒരു ചിത്രത്തില്‍ ഒന്നിയ്ക്കുന്നത്. മോഹന്‍ലാല്‍ ഇതിന് മുമ്പും തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തമിഴ്‌പ്രേക്ഷകരെ സംബന്ധിച്ച് ലാല്‍ ഒരു പുതിയ താരമല്ല. വിജയും ലാലും ഒന്നിയ്ക്കുമ്പോള്‍ ആ ചിത്രം എങ്ങനെ സ്വീകരിക്കപ്പെടുമെന്ന് മാത്രമേ അറിയേണ്ടതുള്ളു.

English summary
Tamil superstar Ilayathalapathy Vijay has surprised his fans, by releasing the first look of his forthcoming movie Jilla.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam