»   » പുനെ-ചെന്നൈ റൂട്ടില്‍ അജിത്തിന്റെ ബൈക്ക് റൈഡ്!

പുനെ-ചെന്നൈ റൂട്ടില്‍ അജിത്തിന്റെ ബൈക്ക് റൈഡ്!

Posted By:
Subscribe to Filmibeat Malayalam

സിനിമ പോലെ തന്നെ നടന്‍ അജിത്തിന് ഏറെ പ്രിയപ്പെട്ടൊരു വിനോദമാണ് കാര്‍ റേസിങ് എന്ന് എല്ലാവര്‍ക്കും അറിയാം. വാഹനങ്ങള്‍ സ്വന്തമാക്കാനും അവ ഉപയോഗിക്കാനുമെല്ലാമുള്ള അജിത്തിന്റെ താല്‍പര്യത്തെക്കുറിച്ചും പലപ്പോഴായി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഇപ്പോഴിതാ അജിത്തിന് പുതിയൊരു കമ്പം തുടങ്ങിയിരിക്കുകയാണ് ബൈക്കോട്ടം, അതും ദീര്‍ഘദൂര ബൈക്ക് യാത്രകള്‍.

അടുത്തിടെ പൂനെയില്‍ നിന്നും ചെന്നൈയിലേയ്ക്ക് നടത്തിയ യാത്രയാണ് അജിത്ത് ഇതുവരെ നടത്തിയതില്‍ വച്ചേറ്റവം ദീര്‍ഘമായ ബൈക്ക് റൈഡ്. 1300 കിലോമീറ്റാണ് ഈ യാത്രയില്‍ അജിത്ത് താണ്ടിയത്. പുതിയ ചിത്രമായ വീരത്തിന്റെ ഷൂട്ടിങ് കഴിഞ്ഞശേഷം ചെന്നൈയില്‍ തിരിച്ചെത്താന്‍ വേണ്ടിയാണ് അജിത്ത് പൂനെയില്‍ നിന്നും ബൈക്കുമായി യാത്ര പുറപ്പെട്ടത്. 19 മണിക്കൂര്‍ കൊണ്ടാണ് താരം പൂനെയില്‍ നിന്നും ചെന്നൈയില്‍ എത്തിയത്.

രാജ്യത്തെ ഗതാഗത സംസ്‌കാരത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വേണ്ടിയാണ് താന്‍ ഈ റോഡ് ട്രിപ്പ് നടത്തിയതെന്നാണ് അജിത്ത് പറയുന്നത്. മുംബൈയിലും പൂനെയിലുമായി കഴിഞ്ഞ കുറച്ചുദിവസങ്ങളായി രണ്ട് അജിത്ത് ചിത്രങ്ങളുടെ ഷൂട്ടിങാണ് നടന്നത്. മുംബൈയില്‍ ആരംഭത്തിന്റെ ഷൂട്ടിങും പുനെയില്‍ വീരത്തിന്റെ ചിത്രീകരണവും. ആരംഭത്തിന്റെ സെറ്റില്‍ നിന്നും അജിത്ത് വീരത്തിന്റെ സെറ്റിലെത്തിയതും ബൈക്കില്‍ത്തന്നെയായിരുന്നുവത്രേ. ഇതിന് മുമ്പ് ബാംഗ്ലൂര്‍-ചെന്നൈ റൂട്ടിലും അജിത്ത് ബൈക്ക് യാത്ര നടത്തിയിട്ടുണ്ട്.

ഇനിയും കൂടുതല്‍ ബൈക്ക് യാത്രകള്‍ നടത്താനാണ് താനുദ്ദേശിയ്ക്കുന്നതെന്നാണ് അജിത്ത് പറയുന്നത്. യാത്രക്കിടെ ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമായി വഴിയരികിലുള്ള ചില ധാബകളിലാണ് താന്‍ നിര്‍ത്തിയതെന്നും പ്രാദേശിക രൂചികള്‍ അനുഭവിച്ചറിഞ്ഞുവെന്നും അജിത്ത് പറയുന്നു.

English summary
Thala Ajith was on a road trip again and this time, he rode his bike from Pune to Chennai

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam